കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാമചന്ദ്രന്‍ നായരെ തരം താഴ്ത്തി, ശശിയെ മാറ്റി

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: ഒടുവില്‍ ഒത്തു തീര്‍പ്പുകള്‍ക്ക് നില്‍ക്കാതെ സിപിഐ കടുത്ത നടപടികളിലേക്ക്. തിരുവനന്തപുരത്ത് ബെന്നറ്റ് എബ്രഹാമിനെ സ്ഥാനാര്‍ത്ഥിയാക്കിയ വിഷയത്തില്‍ സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം അഡ്വ പി രാമചന്ദ്രന്‍ നായരെ ജില്ലാ കൗണ്‍സിലിലേക്ക് തരംതാഴ്ത്തി. ജനയുഗത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അദ്ദേഹത്തെ നീക്കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു.

വെഞ്ഞാറമൂട് ശശിയെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി. പന്ന്യന്‍ രവീന്ദ്രനും സി ദിവാകരും എതിരെ നടപടിയെടുക്കാന്‍ ദേശീയ കൗണ്‍സിലിനോട് സംസ്ഥാന സമിതി നിര്‍ദ്ദേശിച്ചു.

CPI Action

താന്‍ പാര്‍ട്ടിയിലെ വിഭാഗീയതയുടെ ഇരയാണെന്ന് പി രാമചന്ദ്രന്‍ നായര്‍ പ്രതികരിച്ചു. എന്നാല്‍ നടപടിയെ പറ്റി പ്രതികരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. രാമചന്ദ്രന്‍ നായരെ പാര്‍ട്ടി മുഖപത്രത്തിന്റെ സിഎംഡി സ്ഥാനത്ത് നിന്നും സംസ്ഥാന കൗണ്‍സില്‍ നീക്കി.

പാര്‍ട്ടി സെക്രട്ടറി എല്ലാ കാര്യങ്ങളും വിശദീകരിക്കും എന്നാണ് പി രാമചന്ദ്രന്‍ നായര്‍ പറയുന്നത്. അല്ലാത്ത പക്ഷം താന്‍ തന്നെ മാധ്യമങ്ങളെ വിളിച്ചുകൂട്ടി കാര്യങ്ങള്‍ തെളിവ് സഹിതം വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി യോഗം നടക്കുന്നതിനിടെയാണ് അദ്ദേഹം എന്‍എന്‍ സ്മാരക മന്ദിരത്തില്‍ നിന്ന് പുറത്തേക്ക് വന്നത്. യോഗത്തില്‍ നിന്ന് രാമചന്ദ്രന്‍ നായര്‍ ഇറങ്ങിപ്പോന്നതാണെന്ന രീതിയിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

തന്നെ സ്ഥാനാര്‍ത്ഥിയാക്കിയതിന്റെ പേരില്ല ഇപ്പോള്‍ സിപിഐയില്‍ നടക്കുന്ന നടപടികളെന്ന് ബെന്നറ്റ് എബ്രഹാം പ്രതികരിച്ചു. സാമ്പത്തിക ക്രമക്കേടുകളൊന്നും അല്ല തനിക്കെതിരെയുള്ള നടപടിക്ക് കാരണമെന്ന് രാമചന്ദ്രന്‍ നായര്‍ പറയുന്നു.

English summary
CPI controversy: Ramachandran Nair demoted, Shasi lost District Secretary post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X