കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ സംഭവത്തിന്റെ പേരില്‍ വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്നു, ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപിഎമ്മും സിപിഐയും

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: കശ്മീര്‍ കത്വവയില്‍ എട്ടുവയസുകാരി ബാലികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന്റെ പേരില്‍ അപ്രഖ്യാപിത ഹര്‍ത്താലും ആക്രമങ്ങളും നടത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്ന ഛിദ്ദ്രശക്തികളുടെ ഗൂഢനീക്കത്തിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്ന് സിപി.എം-സിപി.ഐ മലപ്പുറം ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെട്ടു.

 ksrtc

നിര്‍ബന്ധിത ഹര്‍ത്താലിന്റെ പേരില്‍ ബഹുജനങ്ങളെ ഏറെ ബുദ്ധിമുട്ടിപ്പിച്ച നടപടിയെ അപലപിക്കുന്നതായും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രസ്താവനയില്‍ അറിയിച്ചു. തിങ്കളാഴ്ച രാവിലെ മുതല്‍ ബലം പ്രയോഗിച്ച് വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങളാണ് ജില്ലയിലുടനീളം അരങ്ങേറിയത്. നിരവധി പൊലീസുകാരെ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. നിരവധി കെഎസ്ആര്‍ടിസി ബസുകളാണ് ആക്രമികള്‍ അടിച്ചുതകര്‍ത്തത്. തീവ്രവര്‍ഗീയ ശക്തികളായ എസ്ഡിപിഐ, വെല്‍ഫെയര്‍പാര്‍ടി തുടങ്ങിയ സംഘടനകളിലെ പ്രവര്‍ത്തകരാണ് എല്ലായിടത്തും നിര്‍ബന്ധിത ഹര്‍ത്താലിനും അതിക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയത്. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും മതമൈത്രിയും തകര്‍ക്കാനാണ് ഈ ദുഷ്ട ശക്തികളുടെ ലക്ഷ്യം.

കശ്മീരിലെ കത്വവയിലും ഉത്തര്‍പ്രദേശിലെ ഉന്നോവയിലും മറ്റും പ്രദേശങ്ങളിലുമായി നടന്ന കൊലപാതകങ്ങളും അതിക്രമങ്ങളും അത്യന്തം നീചവും നിന്ദ്യവുമാണ്. ഇതിനെതിരെ രാജ്യമാകെ ശക്തമായ പ്രതിഷേധമാണ് അലയടിക്കുന്നത്. അതിക്രൂരമായ ഈ സംഭവം രാജ്യത്തിന്റെ ശ്രദ്ധയില്‍കൊണ്ടുവന്നത് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗംവും കാശ്മീര്‍ നിയമസഭാംഗവുമായ യൂഫസ് തരിഗാമിയാണ്. പൊലീസ് നടപടിയെടുക്കുന്നതിലേക്ക് നയിച്ചതും സിപിഐ എമ്മിന്റെ ഇടപെടലാണ്.

സംഘപരിവാറിനെതിരെ അലയടിച്ചുയരുന്ന ശക്തമായ പ്രതിഷേധത്തെ ഭിന്നിപ്പിക്കാനും ദുര്‍ബലപ്പെടുത്താനും മാത്രമേ ഇത്തരം ഹര്‍ത്താലുകള്‍ ഉപകരിക്കൂ. പ്രതിഷേധത്തിന് വര്‍ഗീയ നിറം നല്‍കുകയാണ് മത തീവ്രവാദ സംഘടനകളുടെ ലക്ഷ്യം. ഈ സംഭവത്തെ ഉപയോഗപ്പെടുത്തി വര്‍ഗീയ ചേരിതിരുവുണ്ടാക്കാന്‍ ആരെയും അനുവദിച്ചുകൂടാ. സംഭവങ്ങളെ വര്‍ഗീയവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ സിപിഐ എം പ്രവര്‍ത്തകര്‍ ജാഗ്രത പുലര്‍ത്തണം.

കത്വവയിലും ഉന്നോവയിലുമുണ്ടായ ഇത്തരം സംഭവങ്ങള്‍ മേലില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സിപിഐ എം നേതൃത്വത്തില്‍ സമാധാനപരമായ രീതിയില്‍ ഒട്ടനവധി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്. മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിച്ച ഇത്തരം നീചമായ അതിക്രമങ്ങള്‍ക്കെതിരെ ബഹുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ടുള്ള പ്രതിഷേധ പരിപാടികള്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ പാര്‍ടി ഘടകങ്ങള്‍ മുന്‍കൈയെടുക്കുകയും വേണമെന്നും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.

അതീവ ഗൗരവത്തോടെ കാണണമെന്ന് സി പി ഐ

കശ്മീര്‍ കത്വവയിലെ എട്ടുവയസുകാരി ബാലികയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വര്‍ക്കെതിരെ രാജ്യത്തിന്റെ മന:സാക്ഷി ഒറ്റകെട്ടായി രംഗത്തെത്തിയ സാഹചര്യത്തില്‍ ജില്ലയില്‍ വര്‍ഗ്ഗീയ ചേരിതിരുവുണ്ടാക്കുന്ന തരത്തിലുള്ള ഇടപെടലുകളുമായി ചിലര്‍ ഹര്‍ത്താല്‍ നടത്തിയത് അതീവ ഗൗരവത്തോടെ കാണണമെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇത് ഏതെങ്കിലും മതത്തിന്റെ പ്രശ്‌നമായി കാണാവുന്നതല്ല. പെണ്‍കുട്ടിക്ക് നീതി കിട്ടുന്നതിനു വേണ്ടി മാസങ്ങളായി സംഘപരിവാര ശക്തികളോട് പോരാടുകയാണ് കാശ്മീരിലേയും ഡല്‍ഹിയിലേയും മനുഷ്യസ്‌നേഹികള്‍. ഇടതുപക്ഷ പ്രസ്ഥനങ്ങളാണ് ആ പോരാട്ടത്തിന് കരുത്ത് പകരുന്നത്. ഇത്രയും കാലും ഇതൊന്നും മനസ്സിലാക്കാതിരിന്നവര്‍ പൊടുന്നനെ സോഷ്യല്‍ മീഡിയയെ കൂട്ടുപിടിച്ച് നാട്ടില്‍ ഭിതി പടര്‍ത്താന്‍ വേണ്ടിയാണ് ഹര്‍ത്താല്‍ നടത്തിയത്.

അപ്രഖ്യാപിത ഹര്‍ത്താലും ആക്രമങ്ങളും നടത്തി വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കുന്നതിനു മാത്രം വേണ്ടിയാണ് നീക്കം. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാനാന്തരീക്ഷവും ഏതു വിധേനയും തകര്‍ക്കുക മാത്രമാണ് ഈ ശക്തികളുടെ ലക്ഷ്യം. മാത്രമല്ല ഇക്കൂട്ടരുടെ നിയമം കയ്യിലെടുക്കല്‍ കത്വവ കൊലപാതകത്തില്‍ സംഘപരിവാറിനെതിരെ രാജ്യത്ത് ഉയര്‍ന്നിട്ടുള്ള അതിശക്തമായ പ്രതിഷേധത്തെ ദുര്‍ബലപ്പെടുത്താന്‍ മാത്രമേ സഹായകമാകുയുള്ളൂ എന്നു സിപി ഐ വ്യക്തമാക്കി. പ്രതിഷേധത്തെ വര്‍ഗീയമാക്കി ചേരിതിരുവുണ്ടാക്കാനുള്ള നീക്കത്തെ മതേതരവാദികള്‍ ശക്തമായി പ്രതിരോധിക്കണം.

ഇതിനായി ഒറ്റക്കെട്ടായി അണിനിരക്കണം. അതോടൊപ്പം കത്വവയിലെ എട്ടുവയസ്സുകാരിക്ക് നീതി ഉറപ്പാക്കുന്നതിനുള്ള പോരാട്ടം തുടരണം. സംഘ് പരിവാര്‍ ശക്തികളെ സമൂഹ മന:സാക്ഷിക്കു മുന്നില്‍ വിചാരണ ചെയ്യണം. സോഷ്യല്‍ മീഡിയ വഴി ഹര്‍ത്താലിന് ആഹ്വാനം നല്‍കി നിയമം കയ്യിലെടുത്തുവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നും സി പിഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍ ആവശ്യപ്പെട്ടു.

English summary
cpi cpm about communal violence occurring in kerala.people should join together for creating communal violence in the name of kashmiri girl murder says cpm and cpi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X