കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സബ് കളക്ടർ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ച്; മന്ത്രിമാർക്കും വിമർശനം, സിപിഎം എംഎൽഎയുടെ പ്രസംഗം...

  • By Desk
Google Oneindia Malayalam News

മൂന്നാർ: ഇടുക്കി സബി കളക്ടർ വിആർ പ്രേംകുമാറിനെ പരിഹസിച്ച് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ. ജോയ്സ് ജോർജ്ജ് എംപിക്കെതിരെ നടപടിയെടുത്തതാണ് എംഎൽഎയെ ചൊടിപ്പിച്ചത്. ജോയ്സ് ജോർജ്ജിനെതിരെ നടപടിയെടുത്ത സബ്കളക്ടറെ വേറെ ആരോ നിയന്ത്രിക്കുകയാണെന്നും അയാൾ ഐഎഎസ് പരീക്ഷ പാസായത് കോപ്പിയടിച്ചാണെന്നുമാണ് രാജേന്ദ്രന്റഎ വാദം. തോസ് ചാണ്ടിയുടെ രാജിയുടെ ചൊല്ലി സിപിഐ-സിപിഎം പോര് നടക്കുന്നതിനിടയിലാണ് എംഎൽഎയുടെ വിവാദ പരാമർശം വന്നിരിക്കുന്നത്. മൂന്നാറിൽ ഭൂപ്രശ്നം വഷളാക്കാൻ റവന്യൂ-വനം വകുപ്പുകൾ ശ്രമിക്കുകയാണെന്നും രാദേന്ദ്രൻ ആരോപിക്കുന്നു.

തോമസ് ചാണ്ടിയുടെ രാജിക്കുപിന്നിലാര്? അത് സിപിഐ അല്ല, കോടിയേരിയുടെ കടുത്ത നിലപാട്, യെച്ചൂരിയും...തോമസ് ചാണ്ടിയുടെ രാജിക്കുപിന്നിലാര്? അത് സിപിഐ അല്ല, കോടിയേരിയുടെ കടുത്ത നിലപാട്, യെച്ചൂരിയും...

മുഖ്യമന്ത്രി വിളിച്ച യോഗത്തിലെടുത്ത തീരുമാനങ്ങള്‍ വനം-റവന്യൂ വകുപ്പുകള്‍ അട്ടിമറിക്കുയാണ്. സര്‍ക്കാരിനെതിരെ സമരം ചെയ്യേണ്ട സ്ഥിതിയാണുള്ളതെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. ജോയ്സ് ജോര്‍ജ്ജ് എം പിയുടെ കയ്യേറ്റവുമായി ബന്ധപ്പെട്ട് വിഷയത്തില്‍ കളക്ടറെടുത്ത നിലപാടുകളാണ് എം എല്‍ എ യെ ചൊടിപ്പിച്ചത്.രാജേന്ദ്രന്റെ നേതൃത്വത്തിൽ സിപിഐയെ ഒഴിവാക്കി മൂന്നാർ സംരക്ഷണ സമിതിക്കു രൂപം നൽകിയിരുന്നു. സമിതി പത്ത് പഞ്ചായത്തുകളിൽ 21ന് ഹർത്താലിനും ആഹ്വാനം ചെയ്തിട്ടുണ്ട്. സിപിഐയുടെ റവന്യൂ, വനം വകുപ്പുകള്‍ക്കെതിരായ സമരത്തില്‍ വിവിധ രാഷ്ട്രീയ കക്ഷികൾ, വ്യാപാരികൾ, ഹൈറേഞ്ച് സംരക്ഷണ സമിതി എന്നിവരെ കൂട്ടുപിടിച്ചാണു സമിതിയുടെ പ്രക്ഷോഭം.

പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തു

പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തു

പട്ടികജാതിക്കാരുടെ ഭൂമി തട്ടിയെടുത്തെന്ന് ആരോപിച്ച് ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും പട്ടയം റദ്ദാക്കിയ നടപടിയാണ് പ്രതിഷേധത്തിന് കാരണം. നിവേധിത പി ഹരൻ റിപ്പോർട്ട് തള്ളികളയുക, ദേവികുളം സബ്കളക്ടറുടെ ജനവിരുദ്ധ നടപടികൾ റദ്ദാക്കുക , പട്ടയങ്ങൾ റദ്ദാക്കുന്ന നടപടികൾ പിൻവലിക്കുക എന്നിവയാണ് സമതി പ്രക്ഷോഭം നടത്തുന്നത്. അതേസമയം ജോയ്സ് ജോർജ് എംപി ഭൂമി കയ്യേറിയിട്ടില്ലെന്ന നിലപാടുമായി സിപിഐ മറുതന്ത്രം മെനഞ്ഞു തുടങ്ങിക്കഴിഞ്ഞു.

മലക്കം മറിഞ്ഞ് സിപിഐ മന്ത്രി

മലക്കം മറിഞ്ഞ് സിപിഐ മന്ത്രി

തോമസ് ചാണ്ടിയുടെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് ശക്തമായ നിലപാട് സ്വീകരിച്ച മന്ത്രി, ജോയ്‌സ് ജോര്‍ജ് എംപിയുടെ കാര്യത്തില്‍ മലക്കം മറിഞ്ഞു. ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ലെന്നും അദ്ദേഹം കയ്യേറ്റക്കാരനല്ലെന്നും ഇ ചന്ദ്രശേഖരന്‍ നിലപാട് സ്വീകരിച്ചിരിക്കുകയാണ്. എല്ലാം കയ്യേറ്റമായി കരുതാന്‍ കഴിയില്ല. പിതാവിന്റെ കാലത്തുള്ള ഭൂമിയാണ് ജോയ്‌സ് ജോര്‍ജ് കൈവശംവെച്ചതായി പറയുന്നത്. ജോയ്‌സ് ജോര്‍ജിന്റെ പേരിലുള്ള പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടറുടെ നടുപടി പുന:പരിശോധിക്കുകയാണെന്നും നിയമവശങ്ങള്‍ മനസിലാക്കിവരികയാണെന്നും മന്ത്രി പറഞ്ഞു.

ജോയ്‌സ് ജോര്‍ജ് എംപിക്ക് ക്ലീന്‍ ചിറ്റ്

ജോയ്‌സ് ജോര്‍ജ് എംപിക്ക് ക്ലീന്‍ ചിറ്റ്

മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവുമായി ബന്ധപ്പെട്ട് തോമസ് ചാണ്ടിയുടെ രാജിയില്‍ കലാശിച്ചത് റവന്യുമന്ത്രിയുടേയും സിപിഐയുടേയും ശക്തമായ നിലപാടാണ്. തോമസ് ചാണ്ടി വിഷയത്തില്‍ ഉറച്ച തീരുമാനമെടുക്കുകയും ജോയ്‌സ് ജോര്‍ജ് എംപിക്ക് ക്ലീന്‍ ചിറ്റ് നല്‍കുകയും ചെയ്ത റവന്യുമന്ത്രിയുടെ നിലപാട് ഇതിനോടകം വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്. അതേസമയം സിപിഐ-സിപിഎം തർക്കം നിലനിൽക്കുന്ന സന്ദർഭത്തിലാണ് സിപിഎം എംഎൽഎയായ രാജേന്ദ്രൻ സിപിഐ മന്ത്രിമാരെ ഒന്നടങ്കം അടച്ചാക്ഷേപിച്ചിരിക്കുന്നത്. തോമസ് ചാണ്ടി വിൽച്ചിൽ സിപിഎമ്മും സിപിഐയും ഇപ്പോൾ രണ്ട് തട്ടിലാണ്. മന്ത്രിസഭ യോഗത്തിൽ സിപിഐ മന്ത്രിമാർ പങ്കെടുക്കാത്തതുമുതലാണ് അസ്വാരസ്യങ്ങൾ കൂടി വന്നത്.

എംഎൽഎയുടെ പരാമർശം എൽഡിഎഫിന് തലവേദനയാകും

എംഎൽഎയുടെ പരാമർശം എൽഡിഎഫിന് തലവേദനയാകും

തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് മന്ത്രിസഭ യോഗം ബഹിഷ്ക്കരിച്ച സിപിഐ നടപടിക്കെതിരെ സിപിഎം കേന്ദ്രപ നേതൃത്വവും രംഗത്ത് വന്നിരുന്നു. മന്ത്രിസഭ യോഗം ബഹിഷ്ക്കരിച്ചത് അസാധാരണ നടപടിയാണ്. തോമസ് ചാണ്ടിയുടെ രാജി കാര്യത്തിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത് എൽഡിഎഫ് ആണെന്നും എതിർപ്പുണ്ടായിരുന്നെങ്കിൽ നേരത്തെ അറിയിക്കണമെന്നുമാണ് കേന്ദ്ര നേതൃത്വത്തിന്റെ വിലയിരുത്തൽ. കായൽ കൈയ്യേറ്റക്കേസിൽ തോമസ് ചാണ്ടിക്കെതിരെ ഹൈക്കോടതി പരാമർശം നടന്നതിന് പിറ്റേദിവസം ചാണ്ടി രാജിവെക്കാൻ കാരണം സിപിഐയുടെ കടുത്ത നിലപാടായിരുന്നു. തോമസ് ചാണ്ടി തന്നെ ഇത് പറഞ്ഞിരുന്നു. ഇതോടെ കടുത്ത സമ്മർദ്ദത്തിലാണ് എൽഡിഎഫ് മുന്നോട്ട് പോകുന്നത്. ഇതിനിടയിലാണ് സിപിഐ മന്ത്രിമാരെയും കളക്ടറെയും വിമർശിച്ചുകൊണ്ട് സിപിഎം എൽഎ രംഗത്ത് വന്നിരിക്കുന്നത്. ഇത് സിപിഎമ്മിന് കടുത്ത തലവേദനയായി മാറും.

English summary
CPI-CPM clash high voltage after Thomas Chandy's resignation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X