കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ-സിപിഎം പോര് മറനീക്കി; ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് ആനത്തലവട്ടം

  • By Ashif
Google Oneindia Malayalam News

തിരുവനന്തപുരം: ഇടതുമുന്നണിയില്‍ പുകഞ്ഞുനിന്നിരുന്ന സിപിഎം-സിപിഐ പോര് പരസ്യമായി. സിപിഐക്കെതിരേ ശക്തമായി ആഞ്ഞടിച്ച് സിപിഎം നേതാവ് ആനത്തലവട്ടം ആനന്ദന്‍ രംഗത്തെത്തി. സിപിഐക്ക് ഒറ്റയ്ക്ക് ഒരു ചുക്കും ചെയ്യാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ ഏത് മുന്നണിയിലാകുമെന്ന് പറയാന്‍ സാധിക്കില്ല. സിപിഐ തോളിലിരുന്ന് ചെവി കടിക്കുന്ന പണിയാണ് ചെയ്യുന്നത്. വലിയ വായില്‍ സംസാരിക്കുന്ന അവര്‍ സര്‍ക്കാരിനെ മോശമാക്കാനാണ് ശ്രമിക്കുന്നതെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.

Anathalavattom

സിപിഐയെ പ്രകോപിപ്പിക്കുന്ന വാക്കുകളാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ആനത്തലവട്ടം പറഞ്ഞത്. സിപിഎം യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തോമസ് ചാണ്ടിയെ എന്തിന് സിപിഎം സംരക്ഷിക്കണം. തോമസ് ചാണ്ടിയേക്കാള്‍ ജനങ്ങളുടെ സമ്പത്തുള്ള പാര്‍ട്ടിയാണ് സിപിഎം. ജനങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെടുന്നത് ഇടതുമുന്നണിയാണ്. പിണറായി വിജയന്റെ പിന്നില്‍ അണിനിരക്കുകയാണ് വേണ്ടത്. അല്ലാതെ പിണറായി വിജയന്‍ കരിമീന്‍ തിന്നു, ചെമ്മീന്‍ തിന്നു എന്നൊക്കെ പറയാന്‍ നാണമില്ലേ എന്നും ആനത്തലവട്ടം ചോദിച്ചു.

സോളാര്‍ സമരം പിന്‍വലിച്ച നടപടിയെ വിമര്‍ശിച്ചവരാണ് സിപിഐ. ഒത്തുകളിച്ചു എന്നാണ് അന്ന് പറഞ്ഞത്. ആ സമരത്തിന്റെ ഫലമാണ് സോളാര്‍ കമ്മീഷനെ വച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടല്ലേ ഇപ്പോള്‍ പുറത്തുവന്നത്. ഇപ്പോള്‍ സിപിഐക്ക് എന്താണ് പറയാനുള്ളതെന്നും ആനത്തലവട്ടം ചോദിച്ചു.

ഞങ്ങള്‍ നല്ലവര്‍, ബാക്കിയുള്ളവര്‍ കുഴപ്പക്കാരാണ് എന്ന് വരുത്തി തീര്‍ക്കാനാണ് സിപിഐയുടെ ശ്രമം. സിപിഐയുടെ പല നീക്കങ്ങളും സര്‍ക്കാര്‍ മോശമാണെന്ന പ്രതിഛായ ഉണ്ടാക്കുന്നുണ്ടെന്നും ആനത്തലവട്ടം ആനന്ദന്‍ കുറ്റപ്പെടുത്തി.

തോമസ് ചാണ്ടി വിഷയത്തില്‍ ഇരുപാര്‍ട്ടികളും വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചത്. സിപിഐ കടുത്ത നിലപാട് സ്വീകരിച്ചപ്പോള്‍ സിപിഎം മയത്തിലാണ് ഇടപെട്ടത്. ഒടുവില്‍ സിപിഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗം ബഹിഷ്‌കരിച്ചതോടെയാണ് തോമസ് ചാണ്ടി വേഗത്തില്‍ രാജിവയ്ക്കുന്നതിലേക്ക് നയിച്ചത്.

ഈ വിഷയത്തിന് പുറമെ മൂന്നാറില്‍ സിപിഎം പിന്തുണയോടെ നടത്തുന്ന ഹര്‍ത്താലിനെതിരേ സിപിഐ രംഗത്തുവന്നിരുന്നു. സിപിഐയെ ഇടതുമുന്നണിയില്‍ നിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെടുകയുമുണ്ടായി.

English summary
CPM-CPI conflict: Anathalavattan Anandan attacked CPI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X