കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖം ചുളിച്ച് സിപിഐ; മന്ത്രിസഭയെ മറികടന്നുള്ള കരാര്‍ തെറ്റ്, ആധാറിനെതിരെ പോരാടിയവര്‍...

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: അമേരിക്കന്‍ കമ്പനി സ്പ്രിന്‍ക്ലറുമായി ഡാറ്റാ കരാര്‍ ഒപ്പുവച്ചതില്‍ ഭരണകക്ഷിയായ സിപിഐക്ക് എതിര്‍പ്പ്. മന്ത്രിസഭയെ മറികടന്ന് കരാറുണ്ടാക്കിയത് ശരിയല്ലെന്നാണ് സിപിഐ നേതൃത്വത്തിന്റെ നിലപാട്. നേരത്തെ ആധാര്‍ വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിച്ചവരാണ് സിപിഐ. ഇന്ത്യന്‍ കമ്പനി വ്യക്തികളുടെ വിവരങ്ങള്‍ കൈക്കലാക്കുമെന്നതായിരുന്നു അന്ന് ഉന്നയിച്ച പ്രധാന വിഷയം. എന്നാല്‍ വിദേശ കമ്പനിയാണ് ഇവിടെ സമാനമായ നീക്കം നടത്താന്‍ സാധ്യതയുള്ളത്. അവസരമൊരുക്കിയതാകട്ടെ സിപിഐക്ക് പങ്കാളിത്തമുള്ള സര്‍ക്കാരും. അതുകൊണ്ടാണ് നിയമ വകുപ്പിനെയും മന്ത്രിസഭയെയും മറികടന്ന് കരാര്‍ ഒപ്പുവച്ചത് ശരിയായില്ലെന്നാണ് നേതാക്കള്‍ പറയാന്‍ കാരണം. പര്‍ച്ചേസ് കരാറായത് കാരണം നിയമവകുപ്പിന്റെ ഉപദേശം തേടേണ്ടതില്ലെന്നാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. ആരും സമ്മര്‍ദ്ദം ചെലുത്തിയില്ലെന്നും തന്റെ ഉത്തരവാദിത്തത്തിലാണ് കരാര്‍ ഒപ്പുവച്ചതെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

p

വിദേശ കമ്പനിയുമായി കരാര്‍ ഒപ്പിടുമ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി വേണം. അമേരിക്കന്‍ കമ്പനിയായ സ്പ്രിന്‍ക്ലര്‍ കരാര്‍ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ സംസ്ഥാന സര്‍ക്കാര്‍ നിസ്സഹായരാകും. നിയമ വകുപ്പ് ഫയല്‍ കണ്ടില്ലെന്നാണ് പറയുന്നത്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയും ഐടി സെക്രട്ടറിയും പറയുന്ന കാര്യങ്ങള്‍ പൊരുത്തപ്പെടുന്നില്ല. സാമ്പത്തിക ഇടപാടല്ലല്ലോ എന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ മുഖ്യമന്ത്രി അറിയാതെ ഇടപാട് നടക്കില്ലെന്ന് സിപിഐ കരുതുന്നു. ഒരു പക്ഷേ നിലവിലെ കൊറോണ പ്രതിസന്ധി കഴിഞ്ഞാല്‍ സിപിഐ വിഷയം പരസ്യമായി ഉന്നയിച്ചേക്കും. കഴിഞ്ഞദിവസം കരാറിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐടി സെക്രട്ടറി ശിവശങ്കര്‍ കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. തന്റെ ഇഷ്ടപ്രകാരമാണ് സ്പ്രിന്‍ക്ലറിന്റെ സേവനം തിരഞ്ഞെടുത്തതെന്ന് അദ്ദേഹം പറഞ്ഞു.

ഖത്തര്‍ വീണ്ടും വറ്റാത്ത ഉറവ തേടുന്നു; ബൃഹദ് പദ്ധതി തയ്യാര്‍, തിളക്കം കൂട്ടി ഒന്നാം സ്ഥാനം പിടിക്കുംഖത്തര്‍ വീണ്ടും വറ്റാത്ത ഉറവ തേടുന്നു; ബൃഹദ് പദ്ധതി തയ്യാര്‍, തിളക്കം കൂട്ടി ഒന്നാം സ്ഥാനം പിടിക്കും

സേവനം സൗജന്യമാണ് എന്ന് ഉറപ്പ് വരുത്തിയിരുന്നു. സുരക്ഷാ പ്രശ്‌നമില്ലെന്ന് ബോധ്യപ്പെട്ടു. വിവരങ്ങള്‍ ശേഖരിക്കാന്‍ ടെക്‌നോളജിക്കല്‍ പ്ലാറ്റ്‌ഫോം വേണമെന്ന് നേരത്തെ തീരുമാനിച്ചതാണ്. അതിന്റെ ഭാഗമായിട്ടാണ് സ്പ്രിന്‍ക്ലറെ തിരഞ്ഞെടുത്തത്. ആ പ്ലാറ്റ് ഫോം ഏതാണെന്ന് തിരഞ്ഞെടുത്തതും ഒപ്പിട്ടതും തന്റെ ഉത്തരവാദിത്തത്തിലാണ്. അതൊരു പര്‍ച്ചേസ് തീരുമാനമാണ്. നിയമവകുപ്പിന്റെ ഉപദേശം തേടണമെന്ന് തോന്നിയില്ല. പര്‍ച്ചേസ് ഓര്‍ഡറിന് നിയമവകുപ്പിന്റെ അനുമതി വേണ്ടെന്നാണ് നിലപാടെന്നും ശിവശങ്കര്‍ പറഞ്ഞു. തന്റെ തീരുമാനത്തില്‍ ആരും കൈകടത്തിയിട്ടില്ല. രേഖകളില്‍ കൃത്രിമത്വം വന്നുവെന്ന ആരോപണം നിഷേധിക്കുന്നു. തീരുമാനത്തില്‍ തെറ്റുണ്ടെങ്കില്‍ പുനഃപരിശോധിക്കും. തന്റേത് പ്രഫഷണല്‍ തീരുമാനമാണെന്നും ശിവശങ്കര്‍ പറഞ്ഞു.

English summary
CPI criticized Sprinklr Agreement
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X