യേശു 'പണികൊടുത്തു'... സിപിഐയുടെ 'കഥ' കഴിഞ്ഞു
തിരുവനന്തപരും: അങ്ങനെ യേശുദേവന്റെ പണിയില്‍ സിപിഐയുടെ 'കഥ' കഴിഞ്ഞു എന്ന് പറഞ്ഞാല്‍ മതിയല്ലോ... സിപിഐയുടെ മുഖമാസികയായി നവയുഗത്തില്‍ യേശു ക്രിസ്തുവിനെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ കഥ പ്രസിദ്ധീകരിച്ച സംഭവം വിവാദമായതാണ് വിഷയം.
വിവാദത്തെ നേരിടാതെ കൈകഴുകുന്ന നിലപാടാണ് സിപിഐ സ്വീകരിച്ചിരിക്കുന്നത്. പ്രശ്നമുണ്ടാക്കിയത് സാഹിത്യം ആയതുകൊണ്ട് ഇനി മാസികയില്‍ കഥയോ കവിതയോ പ്രസിദ്ധീകരിക്കേണ്ടതില്ലെന്നാണ് പാര്‍ട്ടി തീരുമാനം.

സിപിഎമ്മിന് 'ചിന്ത' പോലെയാണ് സിപിഐക്ക് നവയുഗം. പാര്‍ട്ടിയുടെ സൈദ്ധാന്തിക നിലപാടുകള്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും അണികളേയും അനുഭാവികളേയും അറിയിക്കുക എന്നാണ് ലക്ഷ്യം. അങ്ങനെയെങ്കില്‍ അതില്‍ കഥയും കവിതയും ആവശ്യമില്ലല്ലോ എന്നാണ് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിലപാട്.
നവയുഗത്തിന്റെ സെപ്റ്റംബര്‍ 15 ന് പുറത്തിറങ്ങിയ പതിപ്പിലെ കഥാണ് വിവാദം ഉണ്ടാക്കിയത്. ആര് തുളസീദാസ് എഴുതിയ 'പെസഹാനാളിലെ കുര്‍ബാന' എന്ന കഥയില്‍ യേശു ക്രിസ്തുവിനെ അവഹേളിച്ചു എന്നാണ് ആരോപണം. മഗ്ദലന മറിയവും യേശു ക്രിസ്തുവും തമ്മില്‍ വഴിവിട്ട ബന്ധം ആരോപിക്കുന്നുണ്ട് ഈ കഥയില്‍.
അതുകൊണ്ട് കഥ തീരുന്നില്ല. കാനായില്‍ വച്ച് ശേശു വെള്ളം വീഞ്ഞാക്കിയ സംഭവവും പിന്നീട് കുരിശ് മരണത്തിന് ശേഷമുള്ള ഉയിര്ത്തെഴുന്നേല്പും കഥാകൃത്തിന്റെ പരിഹാസത്തിന് പാത്രമായിട്ടുണ്ട്.
വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ ഇതിനെതിരെ രംഗത്ത് വരികയും മാധ്യമങ്ങളില്‍ വാര്‍ത്തയാവുകയും ചെയ്തു. ഇതോടെയാണ് നവയുഗത്തില്‍ ഇനി കഥയും കവിതയും പ്രസിദ്ധീകരിക്കേണ്ടതില്ലെന്ന് സിപിഐ തീരുമാനിച്ചത്.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications