Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ സ്ഥാനാര്‍ത്ഥിപ്പട്ടികയായി

തിരുവനന്തപുരം: ലോക്‌സഭ തിരഞ്ഞെടുപ്പിനുള്ള സിപിഐയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക തയ്യാറായി. നാല് മണ്ഡലങ്ങളിലാണ് സിപിഐ മത്സരിക്കുന്നത്.

തിരുവനന്തപുരത്ത് സിഎസ്‌ഐ സഭാ നേതാവും കാരക്കോണം മെഡിക്കല്‍ കോളേജ് ഡയറക്ടര്‍ ബോര്‍ഡ് അംഗവും ആയ ഡോ ബെന്നറ്റ് പി എബ്രഹാം ആണ് സ്ഥാനാര്‍ത്ഥി. മാവേലിക്കരയില്‍ ചെങ്ങറ സുരേന്ദ്രന്‍ മത്സരിക്കും. തൃശൂരില്‍ സിഎന്‍ ജയദേവനും വയനാട്ടില്‍ സത്യന്‍ മൊകേരിയും ആണ് സ്ഥാനാര്‍ത്ഥികള്‍.

cpi(m)

മുന്‍ മന്ത്രി കെപി രാജേന്ദ്രന്‍ തൃശൂരിലും ബിനോയ് വിശ്വം തിരുവനന്തപുരത്തും മത്സരിച്ചേക്കും എന്ന് ആദ്യം വാര്‍ത്തകളുണ്ടായിരുന്നു. തിരുവനന്തപുരം മണ്ഡലത്തില്‍ പാചക വിദഗ്ധ ലക്ഷ്മി നായരേയും സിപിഐ പരിഗണിച്ചിരുന്നുവത്രെ. വയനാട്ടില്‍ മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി മത്സരിച്ചേക്കും എന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിപിഐ സെക്രട്ടേറിയറ്റ് യോഗത്തില്‍ തൃശൂര്‍ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ചത് കെപി രാജേന്ദ്രന്റെ പേരായിരുന്നു. എന്നാല്‍ മത്സരത്തിനില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയതിനെ തുടര്‍ന്നാണ് ജയദേവനെ നിര്‍ത്താന്‍ തീരുമാനിച്ചത്.

കോഴിക്കോട് ജില്ലാ എക്‌സിക്യൂട്ടീവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് സത്യന്‍ മൊകേരിയെ വയനാട് സ്ഥാനാര്‍ത്ഥിയായി നിര്‍ണയിച്ചത്. കോഴിക്കോട് മൊകേരി സ്വദേശിയായ സത്യന്‍ രണ്ട് തവണ നിയമ സഭാംഗമായിട്ടുണ്ട്. നാദാപുരത്ത് നിന്നായിരുന്നു രണ്ട് തവണയും സത്യന്‍ മൊകേരി വിജയിച്ചത്. സിഎന്‍ ജയദേവന്‍ ഒല്ലൂരില്‍ നിന്ന് ഒരു തവണ എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+