എറണാകുളം കളക്ടര്‍ അഴിമതിക്കാരന്‍... രാജമാണിക്യത്തെ സ്ഥലം മാറ്റണമെന്ന് സിപിഐ
എറണാകുളം: എറണാകുളം ജില്ലാ കളക്ടര്‍ എംജി രാജമാണിക്യം അഴിമതിക്കാരനാണോ. രാജമാണിക്കത്തിനെതിരെ സമീപകാല്തത് ചില ആരോപണങ്ങലുയര്‍ന്നിരുന്നു. കൊച്ചി മെട്രോയുടെ ഭൂമി ഏറ്റെടുപ്പും വസ്ത്രവ്യാപാരി ബീനാകണ്ണന്റെ കെട്ടിടത്തിന് മുന്നിലെ സ്ഥലം ഏറ്റെടുപ്പുമെല്ലാം വിവാദമായിരുന്നു. ഡിഎംആര്‍സി ഉദ്യോഗസ്ഥര്‍ കളക്ടര്‍ക്കെതിരെ രംഗത്തുവരികയും ചെയ്തു. ഇപ്പോഴിതാ കളക്ടര്‍ അഴിമതിക്കാരനാണെന്ന് ആരോപിച്ച് സിപിഐ എറണാകുളം ജില്ലാ കമ്മറ്റി രംഗത്തു വന്നിരിക്കുകയാണ്.
ജില്ലാ ഭരണകൂടം നിര്‍ജ്ജീവമാണെന്നും കളക്ടര്‍ വന്‍ അഴിമതി നടത്തുന്നുവെന്നുമാണ് സിപിഐ ആരോപിക്കുന്നത്. ജില്ലയില്‍ നടപ്പാക്കിയ ഭൂമി ഗീതം പദ്ധതിയില്‍ വ്യാപക അഴിമതി നടന്നിട്ടുണ്ട്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വിവാദ സ്വാമി സന്തോഷ് മാധവന് ഭൂമി ദാനം ചെയ്തതിലും കളക്ടര്‍ക്ക് പങ്കുണ്ടെന്നാണ് ആരോപണം. കളക്ടറെ എറണാകുളത്ത് നിന്ന് സ്ഥലം മാറ്റണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി പി രാജു ആവശ്യപ്പെട്ടു.

ഭൂമി ഗീതം പരിപാടിയടക്കം രാജമാണിക്കത്തിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ നടപ്പാക്കിയ പദ്ധതികളെ പറ്റി അന്വേഷിക്കണം നടത്തി കളക്ടറെ സസ്പന്‍ഡ് ചെയ്യണമെന്നും സിപിഐ ആവശ്യപ്പെട്ടു. കളക്ടര്‍ക്കെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയിട്ടുണ്ടെന്ന് പി രാജു പറഞ്ഞു. ജൂലയ് 16ന് ശേഷം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നുമാണ് സിപിഐ പറയുന്നത്.
അതേസമയം സന്തോഷ് മാധവന് ഭൂമി ദാനം ചെയ്ത കേസില്‍ കളക്ടര്‍ക്കെതിരെ എഐവൈഎഫും രംഗത്തുവന്നിട്ടുണ്ട്. കളക്ടര്‍ക്കും ഡെപ്യൂട്ടികളക്ടര്‍ക്കുമെതിരെ കേസെടുക്കണമെന്നാണ് എഐവൈഎഫ് പറയുന്നത്. കീഴ്ജീവനക്കാരുടെ അഴിമതി ഇരുവരും മൂടിവച്ചെന്നും, കുറ്റക്കാരാണെന്ന് കണ്ടെത്തിയിട്ടും നടപടിയെടുത്തില്ലെന്നുമാണ് ആരോപണം.












Click it and Unblock the Notifications