Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ സംസ്ഥാന സമ്മേളന ചുമരെഴുത്ത് കരിഓയില്‍ ഒഴിച്ച് നശിപ്പിച്ചു

മലപ്പുറം: മാര്‍ച്ച് ഒന്നു മുതല്‍ നാലുവരെ മലപ്പുറത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മൂര്‍ക്കനാട് പടിഞ്ഞാറ്റുംപുറം ചോലപ്പടിയില്‍ എഴുതിയ ചുമരെഴുത്ത് സാമൂഹ്യദ്രോഹികള്‍ കരിഓയില്‍ ഒഴിപ്പിച്ചു നശിപ്പിച്ചു.

പ്രദേശത്ത് കുറച്ച് ദിവസം മുന്‍പ് നിരവധി പ്രവര്‍ത്തകര്‍ സിപിഎമ്മില്‍ നിന്ന് രാജിവെച്ച് സിപിഐയില്‍ ചേര്‍ന്നിരുന്നു. അസഹിഷ്ണുതയുടെ രാഷ്ട്രീയം നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കുമെന്നും, അക്രമരാഷ്ട്രീയത്തിനെതിരെ നിതാന്തജാഗ്രത പാലിക്കണമെന്നും, ഇത്തരം സാമൂഹ്യ ദ്രോഹികളെ നാട് ഒറ്റപ്പെടുത്തണമെന്നും സി.പി.ഐ മൂര്‍ക്കനാട് ലോക്കല്‍ കമ്മറ്റി ആവശ്യപ്പെട്ടു.

cpm

വിഷയത്തില്‍ സിപിഐ മൂര്‍ക്കനാട് ലോക്കല്‍ കമ്മിറ്റി പ്രതിഷേധിച്ചു. പ്രതിഷേധത്തിന് സിപിഐ മൂര്‍ക്കനാട് ലോക്കല്‍ സെക്രട്ടറി ഇ.ടി അഭിശങ്കര്‍ഷാജി, കരീംവെങ്ങാട്, ഉമ്മര്‍.പി.കെ,വിനോദ്.എം.പി ,ഷനില്‍. പി,മുഹമ്മദ്‌ഷെരീഫ്.ടി,.വാസു.എ.പി,വിനോദ്.സി.ടി ,ഷിഹാബ്.കെ.പി, രഞ്ജിത്ത്.പി.പി, വേലായുധന്‍.കെ.കെ , കുഞ്ഞികൃഷ്ണന്‍.എം.കെ എന്നിവര്‍ നേതൃത്വം നല്‍കി. വിഷയത്തില്‍ കാര്യക്ഷമമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് സി.പി.ഐ കൊളത്തൂര്‍ പോലീസ് സ്റ്റേഷനില്‍ പരാതി സമര്‍പ്പിച്ചു.

പതാക ദിനംഗോവിന്ദ് പന്‍സാരെ രക്തസാക്ഷി ദിനമായി ആചരിച്ചു

അതേ സമയം സംസ്ഥാന സമ്മേളനത്തിന്റെ പതാക ദിനംഗോവിന്ദ് പന്‍സാരെ രക്തസാക്ഷി ദിനമായി ആചരിക്കുവാന്‍ തീരുമാനിച്ചതിന്റെ ഭാഗമായി പാര്‍ട്ടി സംസ്ഥാന സമ്മേളന സ്വാഗത സംഘം ഓഫീസിന് മുന്നില്‍ പാര്‍ട്ടി സംസ്ഥാന എക്‌സി. അംഗവും സ്വാഗത സംഘം ചെയര്‍മാനുമായ അഡ്വ. കെ. പി. രാജേന്ദ്രന്‍ പതാക ഉയര്‍ത്തി ഗോവിന്ദ് പന്‍സാരെയും രക്തസാക്ഷിത്വം ഇന്ത്യയിലെ പുരോഗമന ജനാധിപത്യ ഇടതുപക്ഷ ശക്തികള്‍ക്ക് വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെയുള്ള പോരാട്ടത്തിന് ഊര്‍ജ്ജവും കരുത്തും നല്‍കുമെന്ന് കെ. പി. രാജേന്ദ്രന്‍ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി പി പിസുനീര്‍, നേതാക്കളായ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ പി.സുബ്രഹ്മണ്യന്‍, പി. കെ. കൃഷ്ണദാസ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി അഡ്വ. കെ. മോഹന്‍ദാസ്, കിസാന്‍സഭ ജില്ലാ സെക്രട്ടറി തുളസിദാസ് മേനോന്‍ , പാര്‍ട്ടി മണ്ഡലം സെക്രട്ടറി സി എച്ച് നൗഷാദ്, ജില്ലാ കൗണ്‍സില്‍ അംഗം എം എ റസാഖ്, അഡ്വ. മുസ്തഫ കൂത്രാടന്‍, മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലര്‍ മച്ചിങ്ങല്‍ ഹഫ്‌സത്ത് പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+