കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ നല്ല പിള്ള ചമയേണ്ട; സ്ഥലം കൈയ്യേറി, ചോദിക്കാൻ ചെന്നപ്പോൾ.....!!!

  • By Akshay
Google Oneindia Malayalam News

തിരുവനന്തപുരം: റോഡ് വികസനത്തിനായി വിട്ട നൽകിയ ഭൂമിയിൽ സിപിഐയുടെ കൈയ്യേറ്റം. ആദ്യം കൊടി കൊടി തോരണങ്ങൾ കെട്ടിയ ഭൂമിയിൽ പിന്നീട് സ്മരകം പണിയാനുള്ള ഒരുക്കത്തിലാണ് സിപിഐ. ഇത് ചോദ്യം ചെയ്ത സമീപവാസിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായും പരാതിയുണ്ട്. തിരുവനന്തപുരത്ത് നഗരമധ്യത്തിൽ വഴുതക്കാട്-തൈക്കാട് റോഡുവികസനത്തിനു സീതിയുടെ കുടുംബം 2007 ലാണ് ഭൂമി വിട്ടു നൽകിയത്.

എന്നാൽ ഏറ്റെടുത്തുകൊണ്ട് വിജ്ഞാപനം വന്നത് 2013ലാണ്. അതേസമയം ഭൂമിയുടെ പണം കിട്ടിയത് മൂന്ന് മാസം മുമ്പും. നഷ്ടപരിഹാരതുക പോരെന്ന് ചൂണ്ടികാട്ടി ഇവരടക്കമുള്ള സ്ഥലമുടമകൾ വീണ്ടും കോടതിയെ സമീപിച്ചിട്ടുമുണ്ട്. ഇതിനിടയിൽ സിപിഐയുടെയും യുവജനസംഘടനയുടെയും ഭൂമി കൈയ്യേറ്റം. ഇത് ചോദിക്കാൻ ചെന്ന വീട്ടുടമസ്ഥനെ മർദ്ദിക്കാനുള്ള ശ്രമവും നടന്നുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

CPI

എന്നാൽ സ്ഥലം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്ന് ഡപ്യൂട്ടി മേയർ രാഖി രവികുമാർ പറയുന്നു. സിപിഐയുമായുള്ള പ്രശ്നം കാരണം കുടുംബം നടത്തുന്ന ബ്യൂട്ടിപാർലറിലേക്ക് ആളുകൾ വരുന്നില്ലെന്നും വീട്ടുകാർ പറയുന്നു. സ്ഥലം എംഎൽഎ,കലക്ടർ,പോലീസ് എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലമില്ല. അതേസമയം സ്ഥലം വൃത്തിയാക്കുക മാത്രമാണ് ചെയ്തതെന്നാണ് സിപിഐയുടെ വാദം.

English summary
CPI encroachment in land acquired for road development
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X