പരസ്യമായി മാപ്പ് പറയണം: സിപിഐ എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ കാനത്തിന് രൂക്ഷ വിമര്‍ശനം
കൊച്ചി: സിപിഐ എറണാകുളം ജില്ല എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം. എംഎല്‍എയ്ക്കും നേതാക്കള്‍ക്കും നേരെയുണ്ടായ പോലീസ് ലാത്തിച്ചാര്‍ജില്‍ പാര്‍ട്ടി തീരുമാനത്തെ കാനം തള്ളിപ്പറഞ്ഞെന്ന് എക്സിക്യൂവില് ആരോപണം ഉയര്‍ന്നു. കാനം പര്യസമായി മാപ്പ് പറയണം. സംസ്ഥാന സെക്രട്ടറിയുടെ നിലപാട് മൂലം ലാത്തിച്ചാര്‍ജ്ജില്‍ പരിക്കേറ്റ എംഎല്‍എക്കും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ് ഉള്ലതെന്നും ഇങ്ങനെ പോയാല്‍ പാര്‍ട്ടി ജാഥയ്ക്ക് ആളെകിട്ടില്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
പോലീസ് സ്റ്റേഷന് മാര്‍ച്ചിലേക്ക് നയിച്ച കാര്യങ്ങളും മാര്‍ച്ചിന് നേരെയുണ്ടായ ലാത്തിചാര്‍ജും സംഭവത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടും യോഗത്തില്‍ ജില്ലാ സെക്രട്ടറി പി രാജു വിശദീകരിച്ചു. തുടര്‍ന്ന് നടന്ന യോഗത്തിലാണ് കാനം രാജേന്ദ്രനെതിരെ രൂക്ഷമായി വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി തീരുമാനപ്രകാരമാണ് ഐജി ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചത്. മാര്‍ച്ചിനെ ഭീകരമായ രീതിയില്‍ പോലീസ് നേരിട്ടിട്ടും അതിനെയെല്ലാം തള്ളിക്കളയുന്ന പ്രസ്താവനയാണ് കാനം രാജേന്ദ്രനില്‍ നിന്നുമുണ്ടായതെന്ന് യോഗം വിലിയിരുത്തി.

17 എക്സിക്യൂട്ടീവ് അംഗങ്ങളും ജില്ലയില്‍ നിന്നുള്ള മണ്ഡലം ഭാരവാഹികളും പങ്കെടുത്ത യോഗത്തിലെ ഭൂരിപക്ഷം അംഗങ്ങളും വിഷയത്തില്‍ സംസ്ഥാന നേതൃത്വം സ്വീകരിച്ച നിലപാടിനെ തള്ളിപ്പറഞ്ഞു. എറണാകുളത്ത് ഉണ്ടായിരുന്ന കാനം ജില്ലാ എക്സിക്യൂട്ടിവില്‍ പങ്കെടുക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും യോഗത്തില്‍ പങ്കെടുക്കാതെ അദ്ദേഹം തിരുവന്തപുരത്തേക്ക് മടങ്ങി. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ മൂവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിനെ സന്ദര്‍ശിക്കാനായിരുന്നു അദ്ദേഹം എറണാകുളത്ത് എത്തിയത്.
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications