കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ എംഎൽഎക്കെതിരെ പോലീസ് മർദ്ദനം; സാധിക്കുന്ന ഇടപെടൽ നടത്തിയെന്ന് കാനം

Google Oneindia Malayalam News

തിരുവനന്തപുരം: എറണാകുളത്ത് സിപിഐ മാർച്ചിലുണ്ടായ പോലീസ് ലാത്തിചാർജിൽ സാധിക്കുന്നതരത്തിലുള്ള ഇടപെടലുകൾ നടത്തിയിട്ടുണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പാര്‍ട്ടി സെക്രട്ടറി എന്ന നിലയില്‍ ചെയ്യാന്‍ സാധിക്കുന്ന ഇടപെടലുകള്‍ നടത്തിയെന്ന് അദ്ദേഹം വ്യക്തമാക്കി.

<strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!</strong>സ്റ്റേജിൽ കയറി ചുംബിച്ചു, ലൈംഗീക ചേഷ്ടകൾ കാണിച്ചു, സ്വവർഗ ദമ്പതികളെ ഹോട്ടലിൽ നിന്ന് ഇറക്കിവിട്ടു!

തിരുവനന്തപുരത്ത് നടക്കുന്ന പാര്‍ട്ടി എക്‌സിക്യൂട്ടീവ് യോഗത്തിലാണ് കാനം നിലപാട് വിശദീകരിച്ചത്‌. ലാത്തി ചാർജ് അടക്കമുള്ള സംഘനകാര്യങ്ങളും രാഷ്ട്രീയ കാര്യങ്ങളും കാനം യോഗത്തിൽ വിശദീകരിച്ചു. സിപിഐ എംഎൽഎക്ക് ലാത്തി ചാർജിൽ പരിക്കേറ്റ സംഭവത്തിൽ പ്രതികരിച്ചില്ലെന്ന ആരോപണം കാനത്തിനതിരെ ഉണ്ടായിരു്.

kanam rajendran

പ്രതിഷേധങ്ങൾക്കൊടുവിൽ പോലീസിനെ പഴി ചാരാതെയായിരുന്നു കാനത്തിന്റെ പ്രതികരണം വന്നിരുന്നത്. ഇതിനെതിരെ ആലപ്പുഴയിൽ കാനത്തിനെതിരെ പോസ്റ്റർ പതിച്ച സഭവവും ഉണ്ടായിട്ടുണ്ട്. പോലീസ് ലാത്തി ചാർജ് വിഷയത്തിൽ വൻ പ്രതിഷേധമായിരുന്നു കാനത്തിനെതിരെ ഉയർന്നിരുന്നത്.

'കാനത്തെ മാറ്റൂ സിപിഐയെ രക്ഷിക്കൂ.. സഖാവ് എല്‍ദോ എംഎല്‍എ, സഖാവ് രാജു സിന്ദാബാദ്, തിരുത്തല്‍വാദികള്‍ സിപിഐ ആലപ്പുഴ' എന്നതായിരുന്നു കാനത്തിനെതിരെയുള്ള പോസ്റ്റര്‍. ആലപ്പുഴയിലെ രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് മുന്നിലും സിപിഐ പാര്‍ട്ടി ഓഫീസിന്റെ ചുമരിലുമാണ് കഴിഞ്ഞ ദിവസം പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പോലീസ് മര്‍ദ്ദനമേറ്റ സംഭവത്തിന് പിന്നാലെ ആയിരുന്നു പോസ്റ്ററുകള്‍ പതിച്ചത്.

സംഭവത്തിൽ മൂന്ന് പേരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. പാർട്ടി ബോധമില്ലാത്തവരാണ് പോസ്റ്റർ ഒട്ടിച്ചതെന്നായിരുന്നു കാനത്തിന്റെ പ്രതികരണം. വിമര്‍ശനം ഉന്നയിക്കേണ്ടത് പാര്‍ട്ടിക്കുള്ളിലാണ്. പരസ്യമായിട്ടല്ല. അവര്‍ ചെയ്തത് പാര്‍ട്ടി വിരുദ്ധ നടപടിയാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

English summary
CPI executive meeting in Thiruvananthapuram
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X