Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്; അച്ചടക്കം പാലിക്കാൻ എല്ലാവരും ബാധ്യസ്ഥർ: ഡി.രാജ

ദില്ലി: കാനം രാജേന്ദ്രൻ്റെ പരസ്യവിമർശനം തള്ളി സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. ജനറൽ സെക്രട്ടറിയെ പരസ്യമായി വിമർശിക്കുന്നത് സ്വീകാര്യമല്ലെന്ന് പറഞ്ഞ രാജ പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ടെന്നും ചൂണ്ടിക്കാട്ടി. അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്നും അദ്ദേഹം ദില്ലിയിൽ പറഞ്ഞു. അതേസമയം, ആനി രാജയ്ക്ക് ഡി.രാജ പരസ്യ പിന്തുണയും നൽകി. സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള പൊതുവിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാമെന്നും പരാമർശങ്ങളിൽ പാർട്ടി കേരളഘടകം അതൃപ്തി അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നത്. കനയ്യകുമാർ പാർട്ടിയെ വഞ്ചിച്ചുവെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും രാജ കൂട്ടിച്ചേർത്തു.

1

കാനം രാജേന്ദ്രനെയും പാർട്ടി സംസ്ഥാന നേതൃത്വത്തെയും പൂർണമായും തള്ളിയും രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചുമാണ് സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ ദില്ലിയിൽ വാർത്താസമ്മേളനം നടത്തിയത്. നേരത്തെ ആനിരാജ നടത്തിയ പ്രസ്താവനകളിൽ ഡി. രാജ പൂർണ്ണ പിന്തുണ നൽകിയിരുന്നു. അതേ നിലപാട് തന്നെയാണ് അദ്ദേഹം ഇന്നും സ്വീകരിച്ചിരിക്കുന്നത്. മാത്രമല്ല സംസ്ഥാന ഘടകത്തെ പാടെ തളളികൊണ്ടുള്ള ചില പ്രതികരണങ്ങളും നടത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

2

കാനം രാജേന്ദ്രൻ്റെ പരസ്യവിമർശനം തള്ളിയ ഡി. രാജ ജനറൽ സെക്രട്ടറിയെ വിമർശിക്കുന്നത് പാർട്ടിയിൽ സ്വീകാര്യമായ നടപടിയല്ലെന്നാണ് ചൂണ്ടിക്കാട്ടിയത്. പാർട്ടിയിൽ ആഭ്യന്തര ജനാധിപത്യമുണ്ട്. എന്നാൽ, പൊതു അഭിപ്രായം പറയുമ്പോൾ സംഘടനാരീതിയും പാർട്ടി ചട്ടക്കൂടിന് അകത്തു നിന്നുള്ള പ്രതികരണവും മാത്രമേ നടത്താൻ പാടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

3

മാധ്യമങ്ങൾക്കു മുമ്പിലും പൊതുവേദികളിലും പാർട്ടി നിലപാട് വിശദീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണ്. എന്നാൽ, അച്ചടക്കം പാലിക്കാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് പറഞ്ഞ രാജ അതിന് എല്ലാവരും തയ്യാറാകണമെന്നും അഭിപ്രായപ്പെട്ടു. എന്നാൽ, സംസ്ഥാന നേതൃത്വം അഭിപ്രായം പറഞ്ഞതിനു ശേഷം മാത്രമേ ദേശീയ നേതൃത്വം പ്രതികരണം നടത്താൻ പാടുള്ളൂവെന്ന സംസ്ഥാന ജനറൽ സെക്രട്ടറിയുടെ പ്രതികരണങ്ങളെയും ഡി.രാജ തളളി. ദേശീയ നേതാക്കൾക്ക് ചില പൊതുവിഷയങ്ങളിൽ അഭിപ്രായം പറയാനുണ്ടാകും.

4

അതിന് സംസ്ഥാന നേതാക്കളുടെ പ്രതികരണം വരുന്നതുവരെ കാത്തു നിൽക്കേണ്ടതില്ല. ഇത്തരത്തിൽ പാർട്ടിയുടെ നിലപാട് പരസ്യമായി തുറന്നു പറയുവാനും അത് പൊതുജനമധ്യത്തിൽ വിശദീകരിക്കുവാനുമുള്ള അവകാശം നേതാക്കൾക്കുണ്ടെന്നും ജനറൽസെക്രട്ടറി വിശദീകരിക്കുന്നു. അതേസമയം, ആനി രാജ മുൻപു നടത്തിയ പ്രസ്താവനകളിൽ ഡി.രാജ പരസ്യ പിന്തുണയും നൽകി. സ്ത്രീസുരക്ഷ സംബന്ധിച്ചുള്ള പൊതുവിഷയങ്ങളിൽ ദേശീയ നേതാക്കൾക്ക് അഭിപ്രായം പറയാമെന്നും പരാമർശങ്ങളിൽ പാർട്ടി കേരളഘടകം അതൃപ്തി അറിയിച്ചിട്ടില്ലെന്നും വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട മാധ്യമ വാർത്തകൾ മാത്രമാണ് പ്രചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

5

മാത്രമല്ല, സിപിഐ വിട്ട് കോൺഗ്രസിലേക്ക് പോയ കനയ്യകുമാർ പാർട്ടിയെ വഞ്ചിച്ചുവെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും രാജ പറഞ്ഞു. കനയ്യകുമാറിൻ്റെ യുഡിഎഫ് പ്രവേശനത്തിൽ സിപിഐ സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും സ്വീകരിച്ച നിലപാടുകൾ രാജയുടെ ആവർത്തിച്ചുള്ള പ്രസ്താവന കൂടി വരുന്നതോടെ രണ്ടുതട്ടിലാണെന്ന് വീണ്ടും തെളിയിച്ചിരിക്കുകയാണ്. പാർട്ടിയെ കനയ്യ വഞ്ചിച്ചതായി അഭിപ്രായമില്ലെന്നായിരുന്നു സംസ്ഥാന സെക്രട്ടറിയുടെ നേരത്തെയുള്ള പ്രതികരണം. എന്നാൽ ഈ പ്രസ്താവനയെ വീണ്ടും തള്ളുന്നതാണ് ഡി രാജ ഇന്ന് നടത്തിയിട്ടുള്ള പരാമർശം.

Recommended Video

cmsvideo
    Priyanka Gandhi shows Lakhimpur incident's video and questions PM Modi government

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+