കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരുവനന്തപുരത്ത് സി ദിവാകരന്‍, ത‍ൃശൂരില്‍ രാജാജി; മൂന്ന് സീറ്റുകളില്‍ വിജയിക്കുമെന്ന് സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ മൂന്ന് സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുമെന്ന് സിപിഐ സംസ്ഥാന കമ്മറ്റിയുടെ വിലയിരുത്തല്‍. വയനാട് ഒഴികെ മൂന്ന് സീറ്റുകളിലും പാര്‍ട്ടിക്ക് വിജയ സാധ്യതയുണ്ടെന്നാണ് തിരുവനന്തപുരത്ത് നടന്ന നേതൃത്വ യോഗം വിലിയിരുത്തിയത്.

തിരുവനന്തപുരത്തും തൃശൂരും ശക്തമായ മത്സരമാണ് നടന്നതെങ്കിലും രാജാജി മാത്യു തോമസും സി ദിവാകരനും വിജയിച്ചു കയറും. മാവേലിക്കരയില്‍ കൊടിക്കുന്നില്‍ സുരേഷിനെ വ്യക്തമായ ഭൂരിപക്ഷത്തില്‍ മറികടക്കാന്‍ ചിറ്റയും ഗോപകുമാറിന് കഴിയുമെന്നും പാര്‍ട്ടി വിലയിരുത്തുന്നു.

<strong>യുപിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ 53 ല്‍ 31 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പേട്ടേക്കും; കണക്കുകള്‍</strong>യുപിയില്‍ വോട്ടെടുപ്പ് കഴിഞ്ഞ 53 ല്‍ 31 സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പേട്ടേക്കും; കണക്കുകള്‍

പാര്‍ട്ടിക്കെതിരേയും വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി പിപി സുനീറിനെതിരേയും പിവി അന്‍വര്‍ നടത്തിയ ആക്ഷേപവും സംസ്ഥാന നേതൃത്വ യോഗം ചര്‍ച്ച ചെയ്തു. പിവി അന്‍വറിനെതിരെ മാനനഷ്ടകേസ് കൊടുക്കണമെന്ന മലപ്പുറം ജില്ലാ കമ്മറ്റിയുടെ നിര്‍ദ്ദേശം യോഗം തള്ളി.

divakaran

അന്‍വറിന്‍റെ പാരമര്‍ശം സിപിഎം നേതൃത്വം തന്നെ തള്ളിക്കളഞ്ഞതാണെന്ന് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടിവ് യോഗം ചേരുന്നത്. വിവിധ ജില്ലാ കമ്മിറ്റികൾ തയ്യാറാക്കിയ വോട്ടെടുപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ യോഗത്തിൽ വിശദമായി ചർച്ച ചെയ്തു.

<strong>ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌; ഷൈലജയെ കുറിച്ച് വികാര നിര്‍ഭരമായി ലിനിയുടെ ഭര്‍ത്താവ്</strong>ഇന്നും ആ അമ്മയുടെ സ്നേഹം ഞങ്ങളോടൊപ്പം ഉണ്ട്‌; ഷൈലജയെ കുറിച്ച് വികാര നിര്‍ഭരമായി ലിനിയുടെ ഭര്‍ത്താവ്

പാര്‍ട്ടിക്കെതിരെ നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്ന പിവി അന്‍വറിനെതിരെ സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ യോഗം നേരത്തെ രൂക്ഷമായ വിമര്‍ശനം നടത്തിയിരുന്നു. പാര്‍ട്ടിക്കെതിരെ അൻവര്‍ നടത്തിയ പ്രസ്താവനകൾ മുന്നണി മര്യാദയ്ക്ക് നിരക്കാത്തതാണ് വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി സുനീറിനെ ക്വാറി മാഫിയയുടെ ആളായി ചിത്രീകരിച്ചത് ശരിയായില്ലെന്ന് വിലയിരുത്തിയ യോഗം വിവാദ പരാമര്‍ശങ്ങള്‍ ഇനി ഉണ്ടാകരുതെന്നും വ്യക്തമാക്കുകയും ചെയ്തു.

English summary
cpi hope in lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X