'പഴയ അമ്മായിഅമ്മയുടെ മാനസികാവസ്ഥ'; കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം
മുങ്ങി താഴുന്ന കോൺഗ്രസ് കപ്പലിൽ നിന്ന് കേരളം രാഷ്‌ട്രീയ വായിക്കുന്നതിന്റെ പ്രശ്‌നമാണ് ആന്റണിക്കെന്നും ബിനോയ് വിശ്വം
തിരുവനന്തപുരം: മകനെ കൊന്ന് മരുമകളുടെ കണ്ണീര് കാണാന്‍ കൊതിക്കുന്ന പഴയ അമ്മായി അമ്മയുടെ മാനസികാവസ്ഥയാണ് ഇപ്പോള്‍ കോണ്‍ഗ്രസിനെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം. എന്ത് ചെയ്യുമ്പോഴും വോട്ട് വോട്ട് എന്ന ശൈലിയും കാഴ്ച്ചപാടുമാണ് പ്രതിപക്ഷ നേതാവിനെന്നും ബിനോയ് വിശ്വം കുറ്റപ്പെടുത്തി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ ശൈലി മാറ്റണമെന്നും ബിനോയ് വിശ്വം പറഞ്ഞു.

എ.കെ ആന്റണി പിച്ചും പേയ്യും പറയുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് തുടര്‍ഭരണം വന്നാല്‍ കേരളത്തിന്റെ സര്‍വ്വനാശമായിരിക്കുമെന്ന എകെ ആന്റണിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുങ്ങി താഴുന്ന കോൺഗ്രസ് കപ്പലിൽ നിന്ന് കേരളം രാഷ്‌ട്രീയ വായിക്കുന്നതിന്റെ പ്രശ്‌നമാണ് ആന്റണിക്ക്. ഗാന്ധിജിയുടേയും നെഹ്‌റുവിന്റേയും മൂല്യങ്ങളെ മുറുകെ പിടിക്കുന്ന എല്ലാ കോണ്‍ഗ്രസുകാരും എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് ആന്റണിക്കറിയാമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.
ഇടതു മുന്നണിക്കു തുടർഭരണമുണ്ടായാൽ നാടിനു സർവനാശമായിരിക്കുമെന്നുമാണ് എ.കെ ആന്റണി പറഞ്ഞത്. അക്രമവും അഴിമതിയും സ്വജനപക്ഷപാതവും തേർവാഴ്ച നടത്തും. തുടർഭരണമല്ല, രാഷ്ട്രീയ വനവാസമാണു നൽകേണ്ടത്. സർവത്ര അഴിമതിയും ധൂർത്തും അഹങ്കാരവും മുഖമുദ്രയാക്കിയ പിണറായി സർക്കാരിനെ പുറത്താക്കേണ്ടതു കോൺഗ്രസിന്റെയും യുഡിഎഫിന്റെയും മാത്രമല്ല, നല്ല കമ്യൂണിസ്റ്റുകാരുടെയും ആവശ്യമാണ്.
ഹോളിക്ക് നിറങ്ങൾക്ക് മാത്രമല്ല മോദിയുടെ താടിക്കും ഡിമാൻഡ്, ചിത്രങ്ങൾ കാണാം
മൂന്ന് മണ്ഡലങ്ങളില്‍ ബിജെപിയുടെ പത്രിക തള്ളിപ്പോയത് യാദൃശ്ചികമല്ല. ഒരു നാമനിര്‍ദേശ പത്രിക പൂരിപ്പിക്കാന്‍ പറ്റാത്ത പാര്‍ടിയാണ് ബിജെപിയെന്ന് കരുതുന്നില്ല. ആ വീഴ്ച ബോധപൂര്‍വമാണെന്നും ബിനോയി വിശ്വം പറഞ്ഞു. എല്‍ഡിഎഫ് സര്‍വേകള്‍ക്ക് പിറകെ പോകുന്ന മുന്നണിയല്ല. ജനങ്ങളുടെ വികാരം അറിയാനുള്ള സംവിധാനം എല്‍ഡിഎഫിനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഹോട്ടാണ് നൈന ഗാംഗുലി; താരത്തിന്റെ പുതിയ ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications