കര്‍ഫ്യൂ ലംഘനം: സിപിഐ നേതാവ് ബിനോയ് വിശ്വം മംഗളൂരുവില്‍ പോലീസ് കസ്റ്റഡിയില്‍
കാസര്‍കോട്: മംഗളൂരുവില്‍ കര്‍ഫ്യൂ ലംഘിച്ച് പ്രതിഷേധം നടത്തിയ സിപിഐ നേതാവും രാജ്യസഭാംഗവുമായ ബിനോയ് വിശ്വത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. സിപിഐ കര്‍ണാടക സംസ്ഥാന സെക്രട്ടറിയേയും പത്തോളം പ്രവര്‍ത്തകരേയും ബിനോയ് വിശ്വത്തോടൊപ്പം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ മരണം ഒമ്പത്; 21 ജില്ലകളില്‍ ഇന്റര്‍നെറ്റ് നിരോധിച്ചു, വിദ്യാലയങ്ങള്‍ക്ക് അവധി
കഴിഞ്ഞ ദിവസത്തെ പോലീസ് വെടിവെപ്പിനെതിരെ മംഗളൂരു നഗരപാലിക ഓഫീസിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കാനൊരുങ്ങുമ്പോഴായിരുന്നു ബിനോയ് വിശ്വം അടക്കമുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവരെ മാംഗ്ലൂര്‍ ബറാക് പോലീസ് സ്റ്റേഷനിലേക്ക്. തേസമയം കസ്റ്റഡിയില്‍ എടുത്തവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
പൗരത്വ ഭേദഗതിക്കെതിരായ പ്രതിഷേധം അക്രമാസക്തമാവുകയും പോലീസ് വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ മംഗളൂരില്‍ കഴിഞ്ഞ രണ്ട് ദിവസമായി കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രതിഷേധം തുടരുന്നതിനിടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തുന്നതിനായി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ യോഗം ചേരും.
പുതുവൈപ്പിൽ സമരം ശക്തം, സമരമുഖത്ത് സ്ത്രീകളും കുട്ടികളും, ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് പോലീസ്!