Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഉമ്മന്‍ ചാണ്ടിക്ക് ദുരന്തം സമ്മാനിച്ചത് കൂടെയുള്ളവര്‍ തന്നെ'; ചെന്നിത്തലയെ വേദിയിലിരുത്തി സി ദിവാകരന്‍

തിരുവനന്തപുരം: ഉമ്മന്‍ ചാണ്ടിയെ പോലെ സമകാലിക രാഷ്ട്രീയത്തില്‍ ആരും വേട്ടയാടപ്പെട്ടിട്ടില്ലെന്ന് മുന്‍ മന്ത്രിയും സിപിഐ നേതാവുമായ സി ദിവാകരന്‍. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിതത്തലയും ചടങ്ങില്‍ സന്നിഹിതനായിരുന്നു. കോണ്‍ഗ്രസുകാരനാണെങ്കിലും കമ്യൂണിസ്റ്റുകാരെ വലിയ ബഹുമാനമായിരുന്നു ഉമ്മന്‍ ചാണ്ടിക്കെന്നും ദിവാകരന്‍ പറഞ്ഞു.

അദ്ദേഹത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിപ്പോള്‍ സത്യമാണോ എന്നൊന്നും നോക്കിയിരുന്നില്ലെന്നും ദിവാകരന്‍ കൂട്ടിച്ചേര്‍ത്തു. കൂടെയുള്ള ആളുകളാണ് ഉമ്മന്‍ ചാണ്ടിക്ക് ദുരന്തങ്ങളെല്ലാം വരുത്തിവെച്ചത് എന്നും ആരോപണങ്ങള്‍ നേരിട്ടപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് വേണ്ടി അധികം ശബ്ദമുയരാത്തത് വ്യക്തിപരമായി വിഷമമുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. സി ദിവാകരന്റെ വാക്കുകള്‍ ഇങ്ങനെയാണ്.

oommen chandy

'കമ്യൂണിസ്റ്റുകാരെ ഭയങ്കര സ്‌നേഹവും ബഹുമാനവും ആണ് അദ്ദേഹത്തിന്. അതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. അടിസ്ഥാനമുണ്ടോ ഇല്ലയോ എന്ന് സംശയമുള്ള ആരോപണങ്ങള്‍ കൊണ്ട് നിയമസഭയില്‍ ശരവര്‍ഷം ഉമ്മന്‍ ചാണ്ടിക്കെതിരായി ഞങ്ങള്‍ ഉയര്‍ത്തി. വിട്ടുവീഴ്ചയില്ലാതെ, നിര്‍ദാക്ഷിണ്യം ഉന്നയിച്ചു. സത്യമാണോ എന്നൊന്നും പ്രസംഗിക്കുന്ന ഞങ്ങള്‍ക്ക് പ്രശ്‌നമല്ല. വെച്ച് തട്ടുക തന്നെ. കൊള്ളുന്നെങ്കില്‍ കൊള്ളട്ടെ എന്ന് വിചാരിച്ചിച്ച്.

ഈ പ്രക്ഷുബ്ദമായ നിയമസഭയില്‍ അദ്ദേഹത്തിന് വേണ്ടി വലിയ ശബ്ദങ്ങള്‍ ഉയര്‍ന്നില്ല എന്നുള്ളത് എന്നെ എന്നും വേദനിപ്പിച്ചിട്ടുള്ളതാണ്. അദ്ദേഹം അത് ആഗ്രഹിക്കുന്നുമില്ല. ഇതെല്ലാം നടക്കുമ്പോഴും ഉമ്മന്‍ ചാണ്ടിയുടെ മുഖത്ത് നോക്കി പറയാന്‍ പാടില്ലാത്തത് സഭയുടെ അകത്ത് പറയുമ്പോഴും അദ്ദേഹം ബോള്‍ പേന കൊണ്ട് എഴുതി കൊണ്ടിരിക്കുകയാണ്. അപ്പോഴാണ് ഞങ്ങള്‍ക്ക് കലി കൂടുന്നത്.

ഇദ്ദേഹത്തെ ക്ഷുഭിതനാക്കാനല്ലേ ഞങ്ങള്‍ പ്രസംഗിക്കുന്നത്. എന്നിട്ട് വളരെ നിസാരമായി അദ്ദേഹം എഴുതി കൊണ്ടിരിക്കുകയാണ്. ഇവിടെ ഭയങ്കര ബഹളം നടക്കുകയാണ്. കൊടുങ്കാറ്റ് വന്നാലും അനങ്ങാത്ത ഒരു വ്യക്തിയാണ് അദ്ദേഹം. അദ്ദേഹത്തെ വേട്ടയാടിയത് പോലെ സമകാലീന രാഷ്ട്രീയത്തില്‍ വേറെ ഒരു നേതാവിനേയും വേട്ടയാടിയിട്ടില്ല. അദ്ദേഹത്തെ വേട്ടയാടിയപ്പോള്‍ അദ്ദേഹത്തിന്റെ അണികള്‍ അമ്പരന്ന് പോയി എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

അമ്പരക്കാതെ നിന്നത് ഉമ്മന്‍ ചാണ്ടിയാണ്. ആ ഉമ്മന്‍ ചാണ്ടിയെ ഇനി നിങ്ങള്‍ക്ക് കിട്ടില്ല. ഉമ്മന്‍ ചാണ്ടിയില്ലാത്ത നിയമസഭയും സെക്രട്ടറിയേറ്റുമാണ്. ഉമ്മന്‍ ചാണ്ടിയില്ലാത്ത കേരള രാഷ്ട്രീയമാണ്. ഈ മൂന്ന് കാര്യങ്ങളും അസാധാരണമായ കുറവുകള്‍ തന്നെയാണ്. രാജ്യവും നിയമസഭയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അനുഭവിക്കുന്ന ശൂന്യതയാണ് അദ്ദേഹത്തിന്റെ വേര്‍പാട്. ഉമ്മന്‍ ചാണ്ടിക്ക് വേണ്ടി വലിയ സമൂഹമാണ് വന്നത്.

അത് തീര്‍ച്ചയായും അദ്ദേഹത്തിന്റെ സത്യസന്ധതക്കും നിലപാടുകള്‍ക്കും കിട്ടിയ അംഗീകാരമാണ്. വെറും വിലാപയാത്രയായിരുന്നില്ല അത്. ഉമ്മന്‍ ചാണ്ടീ, നിങ്ങളുടെ ശൈലിയും പ്രവര്‍ത്തനത്തിനും ഇതാ കേരളം നല്‍കുന്ന അംഗീകാരം. ഒരു വലിയ അവാര്‍ഡാണ് അത്. മരണാനന്തരം ഇങ്ങനെ ഒരു ബഹുമതി കിട്ടിയ രാഷ്ട്രീയക്കാര്‍ വളരെ അപൂര്‍വമാണ്. പാഠങ്ങള്‍ ഒരുപാട് പഠിക്കാനുണ്ട്.

oommen chandy

അദ്ദേഹത്തിന്റെ അനുയായികള്‍ എല്ലാവരും ഉമ്മന്‍ ചാണ്ടിയെ പോലെ ആയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ച് പോകുകയാണ്. നിങ്ങളുടെ നേതാക്കന്‍മാരെല്ലാം ഉമ്മന്‍ ചാണ്ടിയെ പോലെ ആണെങ്കില്‍ പിന്നെ ഇവിടെ വേറെ പാര്‍ട്ടിക്കൊന്നും രക്ഷയില്ല. അതുകൊണ്ട് അദ്ദേഹത്തെ അനുകരിക്കാന്‍ കഴിയുന്നത്ര ആളുകള്‍ അനുകരിക്കണം എന്നുള്ള അഭിപ്രായക്കാരനാണ് ഞാന്‍. എനിക്ക് അനുകരിക്കാന്‍ കഴിയില്ല. ഞാന്‍ അത്ര ക്ഷമയുള്ള ആളൊന്നുമല്ല.

എന്നെ തെരുവിലൂടെ ആരെങ്കിലും ആക്ഷേപിച്ച് കഴിഞ്ഞാല്‍ അപ്പോള്‍ കൈകാര്യം ചെയ്യും. പക്ഷെ ഉമ്മന്‍ ചാണ്ടി ഭൂമിയെ പോലെ ക്ഷമയുള്ള, ഒരു മനുഷ്യജീവിതത്തില്‍ കേള്‍ക്കാന്‍ പാടില്ലാത്ത ജീര്‍ണമായ ആരോപണങ്ങള്‍ ആണ് അദ്ദേഹം കേട്ടത്. സഹിഷ്ണുതയോട് കൂടി അതെല്ലാം കേള്‍ക്കുകയായിരുന്നു. എന്നോട് ഉമ്മന്‍ ചാണ്ടിക്കെതിരായ രൂക്ഷമായി സഭയില്‍ പ്രസംഗിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് ആക്ഷേപിച്ച ആളുകളുണ്ട്.

ഞാന്‍ ഉമ്മന്‍ ചാണ്ടിയെ ഈ സന്ദര്‍ഭങ്ങളിലൊന്നും എനിക്ക് ബോധ്യപ്പെടാത്ത വ്യക്തിപരമായ ഒരു ആക്ഷേപവും നടത്തിയിട്ടില്ല. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അങ്ങ് നല്ല മുഖ്യമന്ത്രിയാണ്, നല്ല മനുഷ്യനാണ്. പക്ഷെ അങ്ങയുടെ കൂടെ തന്നെ ഉള്ള ചില ആളുകളാണ് ഈ ദുരന്തങ്ങളെല്ലാം വരുത്തിവെച്ചത് എന്ന് ഞാന്‍ വ്യക്തിപരമായി അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്. എനിക്ക് അറിയാം കാലം അത് തെളിയിക്കും. അദ്ദേഹം കോണ്‍ഗ്രസാണ്.'

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+