കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുഎപിഎ കരിനിയമം തന്നെ; സിപിഎം പ്രവര്‍ത്തകരുടെ യുഎപിഎ അറസ്റ്റില്‍ വിമര്‍ശനവുമായി കാനം

Google Oneindia Malayalam News

തിരുവനന്തപുരം: മാവോയിസ്റ്റ് ബന്ധം ആരോപിച്ച് 2 സിപിഎം പ്രവര്‍ത്തകരെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത പോലീസ് നടപടിയില്‍ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. യുഎപിഎ കരി നിയമം ആണെന്ന നിലപാടില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി കോഴിക്കോട് ഉള്ള സമയത്ത് തന്നെ യുഎപിഎ ചുമത്തിയത് സംശയാസ്പദമാണെന്നും കാനം അഭിപ്രായപ്പെട്ടു.

വിവാഹത്തിന് മുമ്പും ഷാജു ജോളിയുടെ നിത്യസന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍; പോലീസിന് കൂടുതല്‍ സശയങ്ങള്‍വിവാഹത്തിന് മുമ്പും ഷാജു ജോളിയുടെ നിത്യസന്ദര്‍ശകനെന്ന് വെളിപ്പെടുത്തല്‍; പോലീസിന് കൂടുതല്‍ സശയങ്ങള്‍

മാവോയിസ്റ്റ് അനുകൂല ലഘുലേഖ കൈവശം വെച്ചെന്നാരോപിച്ച് ഇന്നലെ വൈകീട്ടാണ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലന്‍ ഷുഹൈബ്, താഹ എന്നിവരെ പന്തീരങ്കാവ് പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയത്. പോലീസ് നടപടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപിയോട് വിശദീകരണം തേടിയിരുന്നു.

kaanam

ഏത് സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്തവര്‍ക്കെതിരെ യുഎപിഎ ചുമത്തിയതെന്നും സംഭവത്തില്‍ എത്രയും പെട്ടെന്ന് മറുമടി നല്‍കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഇടപെടലിന് പിന്നാലെ യുഎപിഎ ചുമത്തിയ നടപടി നേരിട്ട് അന്വേഷിക്കാന്‍ ഉത്തരമേഖ ഐജി അശോക് യാദവിന് ഡിപിജി നിര്‍ദ്ദേശം നല്‍കി.

കേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതുംകേരള കോണ്‍ഗ്രസ് രണ്ടായി പിളരും? ആരെ ഉള്‍ക്കൊള്ളുമെന്ന ആശങ്കയില്‍ യുഡിഎഫ്; കൂടെ കൂട്ടാന്‍ ഇടതും

പന്തീരങ്കാവ് സ്റ്റേഷനിലെത്തി നേരിട്ട് അന്വേഷിക്കണമെന്നാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. കേസില്‍ യുഎപിഎ ചുമത്താൻ തക്ക തെളിവുകൾ ലഭ്യമാണെന്നായിരുന്നു പ്രാഥമികമായ അന്വേഷണത്തിന് ശേഷം ഐജി അശോക് യാദവ് മാധ്യമങ്ങളെ അറിയിച്ചത്.

English summary
cpi leader kanam against uapa filed case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X