കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ നേതാവ് ഹനുമാന്‍ സേനയ്‌ക്കൊപ്പം വേദി പങ്കിട്ടു, പ്രസംഗവും തീവ്രം; നേതൃത്വം അങ്കലാപ്പില്‍

Google Oneindia Malayalam News

കോഴിക്കോട്: ഒരു വര്‍ഷം മുമ്പ് ആഘോഷപൂര്‍വം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചാനയിച്ച മുന്‍ ബി ജെ പി നേതാവ് തനിസ്വരൂപം കാട്ടിയപ്പോള്‍ പ്രതിസന്ധിയിലായത് സി പി ഐ ജില്ലാ നേതൃത്വം. എട്ടുവയസ്സുകാരി കത്‌വയില്‍ കൂട്ടമാനഭംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തോടനുബന്ധിച്ച് ഹിന്ദുത്വവാദികള്‍ക്കെതിരെ ഉയര്‍ന്ന പ്രതിഷേധം പ്രതിരോധിക്കാനാണ് സി പി ഐ നേതാവ് ഹനുമാന്‍സേന നേതാവിനൊപ്പം വേദി പങ്കിട്ട് വര്‍ഗീയ പ്രസംഗിച്ചത്.

പ്രോഗ്രസീവ് ഹിന്ദു ഫോറമെന്ന പേരില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് രണ്ട് വര്‍ഷം മുമ്പ് സി പി ഐയിലെത്തിയ നഗരത്തിലെ ബ്രാഞ്ച് ഭാരവാഹിയായ സി സുധീഷ്, ടി ഷനൂബ് തുടങ്ങിയവര്‍ പങ്കെടുത്തത്. കോഴിക്കോട് ഉള്‍പ്പെടെ നിരവധി സദാചാര അക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഹനുമാന്‍സേന മുന്‍കൈയെടുത്ത പരിപാടിയില്‍ പ്രസംഗിച്ചത് ഇതിനകം പാര്‍ട്ടിയില്‍ വിവാദത്തിന് തിരികൊളുത്തി. അതേസമയം പരിശോധിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ടി വി ബാലന്‍ പ്രതികരിച്ചു. നടപടിയില്ലെങ്കില്‍ വിഷയം പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുമെന്ന് ഒരു വിഭാഗം നേതാക്കള്‍ വ്യക്തമാക്കി.

cpihanumansena

നേരത്തെ ബി ജെ പിയിലും പിന്നീട് ബി ഡി ജെ എസിലും പ്രവര്‍ത്തിച്ച നിരവധി പേര്‍ രണ്ട് വര്‍ഷം മുമ്പ് സുധീഷിന്റെ നേതൃത്വത്തില്‍ സി പി ഐയില്‍ ചേരുകയായിരുന്നു. സി പി ഐ ദേശീയ കൗണ്‍സില്‍അംഗം സി എന്‍ ചന്ദ്രനായിരുന്നു ഇവരെ സ്വീകരിച്ചത്. സി പി ഐയില്‍ എത്തിയപ്പോഴും സുധീഷ് എസ് എന്‍ ഡി പി താലൂക്ക് യൂണിയന്‍ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നില്ല. ഈ സ്ഥാനം ഉപയോഗിച്ചാണ് അദ്ദേഹം പ്രതിഷേധ യോഗത്തില്‍ സംബന്ധിച്ചത്.


സംഘപരിവാറിനെ എന്ന വ്യാജേന ഹിന്ദു മതത്തെ അപമാനിക്കാന്‍ അനുവദിക്കില്ല. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ ഹൈന്ദവരുടെ കടകള്‍ക്കും സ്വത്തിനും ജീവനും നേരെ ഇസ്‌ലാമിക വര്‍ഗീയവാദികള്‍ അക്രമം അഴിച്ചുവിടുകയാണെന്നും സുധീഷ് പ്രസംഗിച്ചതായി വാര്‍ത്ത വന്നിരുന്നു. ഇത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ വിമര്‍ശനത്തിനിടയാക്കിയിരിക്കുകയാണ്.

cn-chandran

ഹനുമാന്‍സേന നേതാവ് ഭക്തവത്സലന്റെ കൂടെയാണ് വേദി പങ്കിട്ടതെന്നത് നിസാരമായി കാണാന്‍ സാധിക്കില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്. സംഘ്പരിവാറില്‍ നിന്ന് താത്കാലിക നേട്ടത്തിനുവേണ്ടി വരുന്നവരെ മാലയിട്ട് സ്വീകരിക്കുമ്പോള്‍ അതിന്റെ ഭവിഷ്യത്ത് പാര്‍ട്ടി നേതൃത്വം തിരിച്ചറിയണമെന്നും ഇവര്‍ പറയുന്നു. വിവാദം ഉണ്ടായ സാഹചര്യത്തില്‍ തങ്ങള്‍ പരിപാടി വീക്ഷിക്കാന്‍ പോയതാണെന്ന ന്യായവും ആരോപണ വിധേയര്‍ ഉയര്‍ത്തുന്നുണ്ട്.

English summary
cpi leader participate in hanuman sena program, cpi in controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X