കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെങ്കൊടി മാറ്റി കാവിക്കൊടിയാക്കുമോ?ബിജെപി സമരം നാരങ്ങാനീര് നല്‍കി അവസാനിപ്പിച്ചത് സിപിഐ നേതാവ്

ചിതറ പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയിരുന്ന നിരാഹാര സമരം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ചത് സിപിഐ നേതാവ് മുല്ലക്കര രത്നാകരന്‍.

Google Oneindia Malayalam News

കൊല്ലം: ബിജെപിയും ആര്‍എസ്എസും ഫാസിസ്റ്റുകളാണെന്ന് രാജ്യത്തുടനീളം പ്രസംഗിച്ച് നടക്കുന്ന ജെഎന്‍യുവിലെ എഐഎസ്എഫ് നേതാവ് കനയ്യകുമാര്‍ ഇപ്പോള്‍ കേരളത്തിലെത്തിയാല്‍ ചിലപ്പോള്‍ ബിജെപി നേതാക്കളോടൊപ്പം വേദി പങ്കിടേണ്ടി വരുമെന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. സംസ്ഥാനത്തെ സിപിഐ നേതാക്കളുടെ ചില ഇടപെടലുകളാണ് ചൂടേറിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാന്‍ കാരണമായിരിക്കുന്നത്.

തിരുവനന്തപുരം ലോ അക്കാദമിയിലെ ബിജെപിയുടെ സമരപ്പന്തലിലെത്തി വി മുരളീധരനെ സിപിഐ നേതാക്കള്‍ സന്ദര്‍ശിച്ചത് വന്‍ വിവാദങ്ങളാണുണ്ടാക്കിയത്. സിപിഐ-ബിജെപി കൂട്ടുക്കെട്ടിന് തെളിവാണിതെന്നായിരുന്നു അന്ന് സിപിഎം പ്രവര്‍ത്തകര്‍ പറഞ്ഞത്. മുന്‍ കൃഷിമന്ത്രിയും ചടയമംഗലം എംഎല്‍എയുമായ സിപിഐ നേതാവ് മുല്ലക്കര രത്‌നാകരന്‍ കൊല്ലത്തെ ബിജെപി സമരപ്പന്തലിലെത്തിയതാണ് പുതിയ സംഭവം. ചിതറ പഞ്ചായത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയിരുന്ന നിരാഹാര സമരം നാരങ്ങനീര് നല്‍കി അവസാനിപ്പിച്ചതും അദ്ദേഹമായിരുന്നു.

ബിജെപിയുടെ നിരാഹാര സമരം...

ബിജെപിയുടെ നിരാഹാര സമരം...

ചിതറ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കണമെന്നാവശ്യപ്പെട്ടാണ് ബിജെപി നിരാഹര സമരം ആരംഭിച്ചത്. എന്നാല്‍ രണ്ട് ദിവസത്തിനകം കുടിവെള്ള പ്രശ്‌നം പരിഹരിക്കുമെന്ന് എല്‍ഡിഎഫ് നേതൃത്വത്തിലുള്ള ഭരണസമിതി വ്യക്തമാക്കിയിരുന്നെങ്കിലും സമരം അവസാനിപ്പിക്കാന്‍ ബിജെപി തയ്യാറായില്ല.

രക്ഷകനായി മുല്ലക്കര...

രക്ഷകനായി മുല്ലക്കര...

ഒടുവില്‍ സമരം അവസാനിപ്പിക്കാന്‍ മറ്റൊരു വഴിയുമില്ലാതിരുന്ന ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ മുല്ലക്കര രത്‌നാകരന്‍ രക്ഷകനായി അവതരിക്കുകയായിരുന്നു. ബിജെപിയുടെ സമരപ്പന്തലിലെത്തി നേതാക്കളെ സന്ദര്‍ശിച്ച മുല്ലക്കര, പഞ്ചായത്ത് നല്‍കിയ അതേ ഉറപ്പുതന്നെയാണ് നല്‍കിയത്. തുടര്‍ന്നാണ് നിരാഹാര സമരം അവസാനിപ്പിക്കാന്‍ ബിജെപി തയ്യാറായത്.

ബിജെപി സമരം അവസാനിപ്പിക്കേണ്ട ബാധ്യത സിപിഐയ്‌ക്കോ?

ബിജെപി സമരം അവസാനിപ്പിക്കേണ്ട ബാധ്യത സിപിഐയ്‌ക്കോ?

സിപിഐ നേതാവും, എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ മുല്ലക്കര രത്‌നാകരനാണ് ബിജെപി പ്രവര്‍ത്തകര്‍ക്ക് നാരങ്ങാ നീര് നല്‍കി നിരാഹാര സമരം അവസാനിപ്പിച്ചത്. സാധാരണ സമരങ്ങളില്‍ പാര്‍ട്ടി നേതാക്കള്‍ തന്നെയാണ് സമരം അവസാനിച്ചാല്‍ നാരങ്ങാ നീര് നല്‍കാറുള്ളത്. എന്നാല്‍ ബിജെപി സമരം അവസാനിപ്പിക്കാന്‍ ഒരു സിപിഐ നേതാവിന് എന്ത് ബാധ്യതയാണുള്ളതാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ചോദിക്കുന്നത്.

പ്രതിഷേധവുമായി സിപിഎം...

പ്രതിഷേധവുമായി സിപിഎം...

ബിജെപി സമരപ്പന്തലിലെത്തി നാരങ്ങ നീര് നല്‍കിയ മുല്ലക്കര രത്‌നാകരന്റെ നടപടിക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ക്ക് കടുത്ത അമര്‍ഷമുണ്ട്. മുല്ലക്കര രത്‌നാകരനെ സിപിഐഎം കടയ്ക്കല്‍ ഏരിയ കമ്മിറ്റി രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. സിപിഎമ്മിനെ വിമര്‍ശിക്കാന്‍ മുന്നില്‍ നില്‍ക്കുന്ന സിപിഐയുടെ ബിജെപിയുമായുള്ള ചങ്ങാത്തത്തിനെതിരെ സിപിഎം അണികളുടെ പ്രതിഷേധം ശക്തമാകുകയാണ്. സിപിഐയ്ക്ക് സ്വാധീനമില്ലാത്ത ചടയമംഗലത്ത് മത്സരിച്ച് സിപിഎമ്മിന്റെ വോട്ടും വാങ്ങി നിയമസഭയിലെത്തി ബിജെപിയെ സ്‌നേഹിക്കുന്ന എംഎല്‍എയെ ഇനിയും പേറണോ എന്നാണ് സിപിഎം പ്രവര്‍ത്തകരുടെ ചോദ്യം.

English summary
cpi leader mullakkara ratnakaran visits bjp strike in kollam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X