കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിജിപിയല്ല കേരളം ഭരിക്കുന്നത്: ലാത്തിച്ചാര്‍ജി'ല്‍ നടപടി വേണ്ടെന്ന റിപ്പോര്‍ട്ട് തള്ളി സിപിഐ

Google Oneindia Malayalam News

കൊച്ചി: സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജ്ജില്‍ എംഎല്‍എ ഉള്‍പ്പടേയുള്ളവര്‍ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി വേണ്ടെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെതിരെ സിപിഐ നേതാക്കാള്‍ രംഗത്ത്. എറണാകുളം ഐജി ഓഫീസിലേക്കുള്ള സിപിഐ മാര്‍ച്ചിനു നേരെ ലാത്തിച്ചാര്‍ജ് നടത്തിയ പൊലീസുകാരെ സംരക്ഷിക്കുന്ന ഡിജിപിയുടെ റിപ്പോര്‍ട്ട് തെറ്റാണെന്നാണ് സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു അഭിപ്രായപ്പെട്ടത്.

അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടത് ഭരണം വീണു, ഡെപ്യൂട്ടി മേയറുടെ വോട്ട് യുഡിഎഫിന്അവിശ്വാസം പാസായി; കണ്ണൂര്‍ കോര്‍പ്പറേഷനിലെ ഇടത് ഭരണം വീണു, ഡെപ്യൂട്ടി മേയറുടെ വോട്ട് യുഡിഎഫിന്

ഒരു കേസിലും പോലീസിനെ കുറ്റപ്പെടുത്തുന്ന റിപ്പോര്‍ട്ട് ഡിജിപി നല്‍കിയിട്ടില്ല. നെടുങ്കണ്ടം കസ്റ്റഡി മരണക്കേസടക്കം ഉദാഹരണമാണ്. ഡിജിപിയല്ല കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നാണ് പ്രതീക്ഷ. മുഖ്യമന്ത്രിയില്‍ വിശ്വാസമുണ്ടെന്നും പി രാജു പറഞ്ഞു. മുഖ്യമന്ത്രിയുടെ നിലപാട് അറിയട്ടേയെന്നായിരുന്നു ലാത്തിച്ചാര്‍ജ്ജില്‍ കൈക്ക് പരിക്കേറ്റ എല്‍ദോ എബ്രഹാം എംഎല്‍എ പ്രതികരിച്ചത്.

cpi

ജില്ലാ കലക്‌ടറുടെ അന്വേഷണ റിപ്പോർട്ടിൽ പോലീസുകാരുടെ പിഴവ് എടുത്ത് പറയാത്തതിനാൽ നടപടിയെടുക്കാനാവില്ലെന്നായിരുന്നു ഡിജിപി ആഭ്യന്തര സെക്രട്ടറിയെ അറിയിച്ചു. പോലീസിന്റെ ഭാഗത്തു നിന്ന് കാര്യമായ ബലപ്രയോഗമുണ്ടായില്ലെന്നാണ് കളക്റ്ററുടെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്. കൂടാതെ 15 സെക്കന്റ് മാത്രമാണ് പോലീസ് നടപടിയുണ്ടായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ഏത് കേടായ ക്ലോക്കും രണ്ട് തവണ ശരിയായ സമയം കാണിക്കും: അന്‍വറിന് പരോക്ഷ പരിഹാസവുമായി ബല്‍റാംഏത് കേടായ ക്ലോക്കും രണ്ട് തവണ ശരിയായ സമയം കാണിക്കും: അന്‍വറിന് പരോക്ഷ പരിഹാസവുമായി ബല്‍റാം

കൂടുതല്‍ കേന്ദ്രസേന വേണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞത് 'ദിസ് ഈസ് ഇനഫ് 'എന്ന്; മുരളീധരന്‍കൂടുതല്‍ കേന്ദ്രസേന വേണോ എന്ന ചോദ്യത്തിന് മുഖ്യമന്ത്രി പറഞ്ഞത് 'ദിസ് ഈസ് ഇനഫ് 'എന്ന്; മുരളീധരന്‍

English summary
cpi leaders against dgp report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X