കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; സിപിഐയില്‍ കലഹം മുറുകുന്നു

  • By Anwar Sadath
Google Oneindia Malayalam News

കോട്ടയം: ഫോണ്‍ കെണി വിവാദത്തില്‍ അകപ്പെട്ട മുന്‍ മന്ത്രി എ കെ ശശീന്ദ്രന്റെ തിരിച്ചുവരവില്‍ സിപിഐയില്‍ ഒരുവിഭാഗത്തിന് അതൃപ്തിയുള്ളതായി റിപ്പോര്‍ട്ട്. കളങ്കിതനെന്ന് ആരോപിക്കപ്പെട്ട തോമസ് ചാണ്ടി പുറത്തായയുടന്‍ ശശീന്ദ്രന്‍ തിരിച്ചെത്തുന്നത് സര്‍ക്കാരിന് ദോഷം ചെയ്യുമെന്നാണ് ഇവരുടെ വാദം.

ദുബായിയില്‍ ത്രിദിന ഷോപ്പിംഗ് ഉല്‍സവം രണ്ടാം ദിവസത്തിലേക്ക്; കടകളില്‍ വന്‍ തിരക്ക്
മാത്രമല്ല, തോമസ് ചാണ്ടിക്കെതിരെ ശക്തമായ നിലപാടെയുത്ത സിപിഐ ശശീന്ദ്രനെ കുറ്റവിമുക്തനാക്കുന്നത് ജനങ്ങളില്‍ സംശയം ജനിപ്പിക്കുമെന്നും ഒരുവിഭാഗം പറയുന്നു. ശശീന്ദ്രന്‍ തിരിച്ചെത്തുന്ന കാര്യത്തില്‍ എതിര്‍പ്പില്ലെന്നും എന്‍സിപിയാണ് തീരുമാനിക്കേണ്ടതെന്നുമാണ് കഴിഞ്ഞദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കിയത്.

aksaseendran

എന്നാല്‍, കാനത്തിന്റെ തീരുമാനം ചില നേതാക്കളില്‍ അസ്വാരസ്യത്തിന് കാരണമായിട്ടുണ്ടെന്നാണ് സൂചന. തോമസ് ചാണ്ടിക്ക് അനുകൂലമാകുന്ന രീതിയില്‍ പരാമര്‍ശം നടത്തിയ കെ ഇ ഇസ്മയിലിനെതിരെ സംസ്ഥാന കമ്മറ്റി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേ നേതൃത്വം ശശീന്ദ്രനെ തിരിച്ചെത്തിക്കാന്‍ വ്യഗ്രത കാട്ടുകയാണെന്നും ആരോപണമുണ്ട്.

സിപിഐ അനുകൂല നിലപാട് എടുത്തതോടെയാണ് ശശീന്ദ്രനെ തിരിച്ചെത്തിക്കാന്‍ എന്‍സിപി ചര്‍ച്ചകള്‍ ആരംഭിച്ചത്. കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശീന്ദ്രനെതിരെ ആക്ഷേപമൊന്നും ഇല്ലാത്തതിനെ തുടര്‍ന്ന് സിപിഎം ശശീന്ദ്രന് അനുകൂലമായിരുന്നു. ഇതിന് പിന്നാലെ സിപിഐ കൂടി അനുകൂലിച്ചതോടെയാണ് ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.

English summary
cpi leaders not happy on ak saseendran return,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X