ബ്രഹ്‌മപുരം കേരളത്തിന്റെ നന്ദിഗ്രാമെന്ന് മുല്ലക്കര; ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്ന് കാനം
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ചര്‍ച്ച വേണ്ട എന്നാണ് കാനം രാജേന്ദ്രന്‍. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാപിന്തുണയും നല്‍കും കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

തിരുവനന്തപുരം: ബ്രഹ്‌മപുരം തീപിടിത്തത്തില്‍ രൂക്ഷ വിമര്‍ശനവുമായി സി പി ഐ നേതാക്കള്‍. ബ്രഹ്‌മപുരം തീപിടിത്തത്തില്‍ അന്വേഷണം വേണമെന്ന് സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ മുന്‍ മന്ത്രി മുല്ലക്കര രത്‌നാകരന്‍ ആവശ്യപ്പെട്ടു.
കേരളത്തിന്റെ നന്ദിഗ്രാം ആണ് ബ്രഹ്‌മപുരം എന്നും മുല്ലക്കര രത്‌നാകരന്‍ പറഞ്ഞു. മറ്റ് നേതാക്കളും ബ്രഹ്‌മപുരം വിഷയത്തില്‍ ഇടപെട്ട് രംഗത്തെത്തി. എന്നാല്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കൂടുതല്‍ ചര്‍ച്ച യോഗത്തില്‍ വേണ്ട എന്ന് നിലപാ് എടുക്കുകയായിരുന്നു.
നിയമസഭാ സമ്മേളനം നടക്കുന്നതിനാല്‍ ഇപ്പോള്‍ ചര്‍ച്ച വേണ്ട എന്നാണ് കാനം രാജേന്ദ്രന്‍ പറഞ്ഞത്. അതേസമയം തീപിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാപിന്തുണയും നല്‍കും കേന്ദ്രം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

അതിനിടെ രാഷ്ട്രീയ ബന്ധം ഉപയോഗിച്ചല്ല ബ്രഹ്‌മപുരം കരാര്‍ നേടിയതെന്ന് സോണ്ട കമ്പനി എം.ഡി. രാജ്കുമാര്‍ ചെല്ലപ്പന്‍ പിള്ള പറഞ്ഞു. കരാര്‍ കിട്ടിയത് യോഗ്യതയുള്ളതിനാലാണെന്നും ബയോമൈനിങ്ങില്‍ മുന്‍പരിചയമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സോണ്ട കമ്പനിയ്ക്ക് വഴിവിട്ട ഒരു സഹായവും ലഭിച്ചിട്ടില്ല എന്നും കമ്പനിയ്ക്കെതിരായ വിവാദങ്ങള്‍ക്ക് പിന്നില്‍ ചില എതിരാളികളാണെന്നും രാജ്കുമാര്‍ പറഞ്ഞു. സോണ്ടയെ മനപ്പൂര്‍വം കുടുക്കാനാണ് കോര്‍പ്പറേഷന് അയച്ചത് എന്ന പേരിലുള്ള വ്യാജകത്ത് ഉപയോഗിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.
ബ്രഹ്‌മപുരത്ത് തീപിടുത്തമുണ്ടാകാന്‍ കാരണം ജൈവമാലിന്യങ്ങള്‍ നിക്ഷേപിച്ചത് കൊണ്ടാണ്. അതിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കല്ല എന്നും 110 ഏക്കറില്‍ 40 ഏക്കര്‍ മാത്രമാണ് സോണ്ടയുടെ പ്രൊജക്ട് എന്നും രാജ്കുമാര്‍ ചൂണ്ടിക്കാട്ടി. 17 നഗരങ്ങളിലെ സോണ്ടയുടെ പദ്ധതികളില്‍ പ്രശ്നം നേരിടുന്നത് കേരളത്തില്‍ മാത്രമാണന്നെും രാജ്കുമാര്‍ പറയുന്നു












Click it and Unblock the Notifications