സിപിഐഎം ഓഫീസുകള്‍ക്കു നേരെ വ്യാപക ആക്രമണം
കോഴിക്കോട്: സിപിഐഎം ഓഫീസുകള്‍ക്കു നേരെ ആക്രമണം. കോഴിക്കോട് പുതിയങ്ങാടിയിലെയും പുതിയാപ്പയിലെയും ഓഫീസുകള്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഒരു സംഘം അക്രമികള്‍ ഓഫീസിന്റെ വാതിലും ജനല്‍ ചില്ലുകളും തകര്‍ത്തു. ഓഫീസിനുള്ളിലെ ഫര്‍ണിച്ചറുകളും ടി.വിയും അടിച്ചു തകര്‍ത്ത നിലയിലാണ് ഉള്ളത്.
വ്യാഴാഴ്ച രാത്രിയിലാണ് സംഭവം നടക്കുന്നത്. ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സിപിഐഎമ്മിന്റെ ആരോപണം. വൈകീട്ട് ആറ് മണിയോടെയാണ് പുതിയങ്ങാടിയിലെ ഓഫീസിന് നേരെ ആക്രമണമുണ്ടാകുന്നത്. പിന്നീട് പുതിയാപ്പയിലെ സിപിഐഎം ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായി.

പുതുവത്സര ദിനാഘോഷത്തിനിടെ വ്യാപക ആക്രമണങ്ങളാണ് വിവിധ ഇടങ്ങളിലായി അരങ്ങേറിയത്. ആഘോഷങ്ങള്‍ കഴിഞ്ഞുവരുന്ന കുട്ടികളെ ഒരു സംഘം ആക്രമിച്ചിരുന്നു. ഒരു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്റെ ബൈക്ക് കത്തിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെയും ആക്രമണമുണ്ടായത്.
പുതിയാപ്പ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിനുപിന്നിലെന്ന് കോഴിക്കോട് നോര്‍ത്ത് ഏരിയ സെക്രട്ടറി ടി.വി നിര്‍മലന്‍ ആരോപിച്ചു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐഎം നേതാക്കളും രംഗത്തു വന്നിട്ടുണ്ട്.












Click it and Unblock the Notifications