കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎമ്മിനെ ഞെട്ടിച്ച് സിപിഐ!!! മന്ത്രിമാരെല്ലാം പുതുമുഖങ്ങള്‍...മുല്ലക്കരയും ദിവാകരനും ഇല്ല

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മിന്റെ മന്ത്രിപ്പട്ടികയെ പോലും ഞെട്ടിച്ചുകൊണ്ട് സിപിഐ മന്ത്രിമാരുടെ പട്ടിക. നാല് മന്ത്രിമാരില്‍ നാല് പേരും പുതുമുഖങ്ങള്‍. കഴിഞ്ഞ തവണ മന്ത്രിമാരായിരുന്ന സി ദിവാകരനേയും മുല്ലക്കര രത്‌നാകരനേയും ഒഴിവാക്കിക്കൊണ്ടാണ് സിപിഐ പട്ടിക പുറത്ത് വിട്ടിരിയ്ക്കുന്നത്.

മന്ത്രിപ്പണി ചെയ്തുള്ള അനുഭവ പരിചയമില്ല ഇത്തവണ സിപിഐ നോക്കിയത് എന്ന് ചുരുക്കം. പക്ഷേ നിയമസഭയില്‍ അനുഭവ പരിചയം ഉള്ള ഇഎസ് ബിജിമോളെ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടില്ല. പ്രതീക്ഷിച്ചതിപോലെ തന്നെ വിഎസ് സുനില്‍കുമാര്‍ പട്ടികയിലുണ്ട്.

സിപിഐ ഞെട്ടിച്ചു

സിപിഐ ഞെട്ടിച്ചു

നാല് പുതുമുഖങ്ങളെ മന്ത്രിസഭയിലേയ്ക്ക് നിര്‍ദ്ദേശിച്ചുകൊണ്ടാണ് സിപിഐ ഞെട്ടിച്ചിരിയ്ക്കുന്നത്. എന്നാല്‍ ഇത് പാര്‍ട്ടിയ്ക്കുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് തുടക്കം കുറിച്ചിരിയ്ക്കുകയാണ്.

മുല്ലക്കരയും ദിവാകരനും

മുല്ലക്കരയും ദിവാകരനും

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് സി ദിവാകരന്‍. കഴിഞ്ഞ തവണ മികച്ച മന്ത്രിയെന്ന് പേരെടുത്ത ആളായിരുന്നു മുല്ലക്കര രത്‌നാകരന്‍. രണ്ട് പേര്‍ക്കും ഇത്തവണ മന്ത്രിസ്ഥാനമില്ല.

വിഎസ് സുനില്‍ കുമാര്‍

വിഎസ് സുനില്‍ കുമാര്‍

സുരക്ഷിതമായ കൈപ്പമംഗലത്ത് നിന്ന് പൊരിഞ്ഞ പോരാട്ടം നടക്കുന്ന തൃശൂരിലേയ്ക്ക് സ്വയം എത്തി, പത്മജ വേണുഗോപാലിനെ തറപറ്റിച്ചാണ് വിഎസ് സുനില്‍കുമാര്‍ ഇത്തവണ നിയമസഭയില്‍ എത്തിയിരിക്കുന്നത്. സിപിഐയുടെ ഏറ്റവും ജനസമ്മതിയുളള യുവ നേതാവായി വിലയിരുത്തപ്പെടുന്നു.

കെ രാജു

കെ രാജു

മുതിര്‍ന്ന നേതാവാണ് കെ രാജു. നിലവില്‍ പുനലൂരില്‍ നിന്നുള്ള എംഎല്‍എ ആണ്. കഴിഞ്ഞ തവണയും പുനലൂരില്‍ നിന്ന് രാജു തന്നെയാണ് തിരഞ്ഞെടുക്കപ്പെട്ടിരുന്നത്.

 പി തിലോത്തമന്‍

പി തിലോത്തമന്‍

ചേര്‍ത്തല എംഎല്‍എ ആണ് പി തിലോത്തമന്‍. കഴിഞ്ഞ തവണയും ആലപ്പുഴ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് തിലോത്തമന്‍ തന്നെ ആയിരുന്നു.

ഇ ചന്ദ്രശേഖരന്‍

ഇ ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാടിന്റെ എംഎല്‍എ ആണ് ഇ ചന്ദ്രശേഖരന്‍. സിപിഐയുടെ മുതിര്‍ന്ന നേതാവാണ് ഇദ്ദേഹം. കാസര്‍കോട് ജില്ലയ്ക്ക് ലഭിയ്ക്കുന്ന പരിഗണന തന്നെയാണ് ഇദ്ദേഹത്തിന്റെ മന്ത്രിസ്ഥാനം.

സി ദിവാകരന്‍

സി ദിവാകരന്‍

മുതിര്‍ന്ന സിപിഐ നേതാവായ സി ദിവാകരന്‍ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയിലെ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ആയിരുന്നു. മികച്ച പ്രകടനം ആയിരുന്നു ഇദ്ദേഹം കാഴ്ചവച്ചത്. എന്നാല്‍ കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പിലെ പേയ്‌മെന്റ് സീറ്റ് വിവാദം സി ദിവാകരന് വലിയ തിരിച്ചടി ആയിരുന്നു.

മുല്ലക്കര രത്‌നാകരന്‍

മുല്ലക്കര രത്‌നാകരന്‍

വിഎസ് മന്ത്രിസഭയില്‍ കൃഷി മന്ത്രി ആയിരുന്ന മുല്ലക്കര രത്‌നാകരനും പ്രവര്‍ത്തന മികവിന് ശ്രദ്ധ നേടിയ ആളാണ്. ഇത്തവണ മന്ത്രി സ്ഥാനം ലഭിയ്ക്കാത്തതില്‍ പ്രതിഷേധിച്ച് മുല്ലക്കര സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിജിമോളും ഇല്ല

ബിജിമോളും ഇല്ല

തുടര്‍ച്ചയായി മൂന്നാം തവണയും പീരുമേട് നിന്ന് വിജയിച്ച് നിയമസഭയില്‍ എത്തിയ ഇഎസ് ബിജിമോള്‍ക്കും ഇത്തവണ മന്ത്രിസ്ഥാനം ലഭിച്ചില്ല. സ്ത്രീ എന്ന പരിഗണനയും ബിജിമോള്‍ക്ക് ലഭിച്ചില്ല.

English summary
All the four CPI Ministers are New Faces, Mullakkara Rathnakaran and C Divakaran excluded from the list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X