കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയഗാനത്തിലെ വരികൾ തെറ്റായി ആലപിച്ച് സിപിഐ: ദേശീയ പതാക ഉയർത്തുന്നതിനിടെ സിപിഎമ്മിനും ബിജെപിയ്ക്കും പിഴവ്

Google Oneindia Malayalam News

തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യ ദിനാഘോഷത്തിനിടെ സിപിഐയ്ക്കും പിഴവ്. ദേശീയ ഗാനത്തിലെ വരികള്‍ തെറ്റായിട്ടാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചൊല്ലിയത്. ദേശീയഗാനത്തിന്റെ ആറാമത്തെ വരിയാണ് അദ്ദേഹം തെറ്റിച്ച് ചൊല്ലിയത്. വിന്ധ്യ ഹിമാചല യമുനാ ഗംഗാ ഉച്ഛല ജലധി തരംഗാ എന്നാണ് വരി. എന്നാൽ ഉച്ഛല ജലധി തരംഗാ എന്നതിനു പകരം 'ഉച്ഛല ജലധിക ജിംഗാ' എന്നാണ് കാനം രാജേന്ദ്രന്‍ ചൊല്ലിയത്.

ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ഒമര്‍ലുലു? വിളിച്ചാല്‍ പോകും, കാരണവും തുറന്നുപറഞ്ഞ് സംവിധായകന്‍ബിഗ് ബോസിന്റെ അടുത്ത സീസണില്‍ ഒമര്‍ലുലു? വിളിച്ചാല്‍ പോകും, കാരണവും തുറന്നുപറഞ്ഞ് സംവിധായകന്‍

സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് എംഎന്‍ സ്മാരകത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് കാനം രാജേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തിയത്. ഇതിനിടെയാണ് സംഭവം. ബിനോയ് വിശ്വം, സത്യന്‍ മൊകേരി, പി വസന്തം, മാങ്കോട് രാധാകൃഷ്ണന്‍, വി പി ഉണ്ണികൃഷ്ണന്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. അതേ സമയം എം എൻ സ്മാരകത്തിൽ ഫ്ലാഗ് കോഡ് ലംഘിക്കപ്പെട്ടതായി ആരോപണമുയർന്നിട്ടുണ്ട്. സ്മാരകത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഉയർത്തിയ ദേശീയ പതാക പാർട്ടി പതാകയെക്കാൾ താഴെ ആയിരുന്നു. ഇതോടയാണ് ഫ്ലാഗ് കോഡ് ലംഘിക്കപ്പെട്ടതായി ആരോപണമുയർന്നത്.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

1


നേരത്തെ ദേശീയ പതാക ഉയർത്തിയതിൽ സിപിഐഎമ്മിനും പിഴവ് സംഭവിച്ചിരുന്നു. എകെജി സെന്ററില്‍ ഉയര്‍ത്തിയ ദേശീയ പതാകയുടെ അതേ ഉയരത്തില്‍ തന്നെ പാര്‍ട്ടി കൊടിയുണ്ടായിരുന്നതാണ് പാർട്ടിയെ പ്രതിരോധത്തിലാക്കിയത്. ഇതോടെ സിപിഐയുടെ നീക്കം ദേശീയ പതാക ഫ്ളാഗ് കോഡിനു വിരുദ്ധമാണ് എന്ന് ആക്ഷേപമുയരുകയും ചെയ്തിരുന്നു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് കെഎസ് ശബരീനാഥന്‍ ഉള്‍പ്പടെ ഇക്കാര്യം ചൂണ്ടിക്കാണിച്ചുകൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

2

ദേശീയ പതാക യോടൊപ്പം അതേ ഉയരത്തിൽ തൊട്ടടുത്ത് മറ്റൊരു പതാകയും സ്ഥാപിക്കരുത് എന്ന നിയമത്തിന്റെ നഗ്നമായ ലംഘനമാണ് എകെജി സെന്ററിൽ നടന്നതന്നാണ് ശബരീനാഥൻ ചൂണ്ടിക്കാണിക്കുന്നത്. പാർട്ടി കൊടിക്ക് പ്രാമുഖ്യവും ദേശീയ പതാകയ്ക്ക് രണ്ടാം സ്‌ഥാനവുമാണ്. സിപിഎമ്മിനെതിരെ ഇന്ത്യൻ ഫ്ലാഗ് കോഡ് ലംഘനത്തിനുള്ള കേസെടുക്കണമെന്നും ശബരീനാഥന്‍ ആവശ്യപ്പെട്ടിരുന്നു.

3


അതേസമയം ഏഴര പതിറ്റാണ്ടിനിടെ ആദ്യമായാണ് എകെജി സെന്ററില്‍ ദേശീയ പതാക ഉയര്‍ത്തിക്കൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. തിരുവനന്തപുരത്ത് എകെജി സെന്ററിന് പുറത്ത് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ പതാക ഉയര്‍ത്തി സല്യൂട്ട് നല്‍കിയിരുന്നു. മുന്‍ മന്ത്രി എകെ ബാലന്‍, എ വിജയകുമാര്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചിരുന്നു. ദേശീയ സ്വാതന്ത്ര്യ സമര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും പോരാളികളുടെ സ്വപ്‌ന സാക്ഷാത്കരണത്തിന്റെ ദിനമാണ് സ്വാതന്ത്ര്യ ദിനമെന്ന് എ വിജയരാഘവന്‍ പതാക ഉയര്‍ത്തിയ ശേഷം അഭിപ്രായപ്പെട്ടു.

4


അതേസമയം സിപിഎമ്മിന്റെ സ്വാതന്ത്ര്യദിനാഘോഷത്തെ വിമർശിച്ച് കോൺ​ഗ്രസ് രംഗത്തെത്തിയിരുന്നു. എന്നാൽ പതാക ഉയർത്തിയതിന് പിന്നാലെ കെപിസിസി അധ്യക്ഷൻ കെ സുധാകരന് മറുപടി നൽകിക്കൊണ്ട് എ വിജയരാഘവൻ രംഗത്തെത്തുകയും ചെയ്തിരുന്നു. സ്വാതന്ത്ര്യ സമരചരിത്രത്തെക്കുറിച്ച് അറിവില്ലാത്തതുകൊണ്ടാണ് കെ സുധാകരൻ കമ്മ്യൂണിസ്റ്റുകളെ വിമർശിക്കുന്നതെന്നും പതാക ഉയർത്തി അവസാനിപ്പിക്കലല്ല ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

4

ഇതിനിടെ ദേശീയ പതാക ഉയർത്തിയതിൽ അബദ്ധം സംഭവിച്ച രാഷ്ട്രീയ പാർട്ടികളുടെ കൂട്ടത്തിൽ ബിജെപിയും അകപ്പെട്ടിരുന്നു. ബിജെപിയുടെ സംസ്ഥാന കമ്മറ്റി ഓഫീസിൽ പതാക ഉയർത്തുന്നതിനിടെ കെ സുരേന്ദ്രനാണ് അബദ്ധം പറ്റിയത്. ഇത് തിരിച്ചറിഞ്ഞതോടെ ഉടൻ തിരുത്തുകയും ചെയ്തിരുന്നു. രാവിലെ ഒമ്പത് മണിയോടെ ബിജെപി കമ്മറ്റി ഓഫീസിൽ പതാക ഉയർത്തിയപ്പോഴാവട്ടെ പച്ചനിറം മുകളിൽ വരുന്ന രീതിയിൽ തലതിരിച്ചാണ് ഉയർത്തിയത്. എന്നാൽ ഉടനെ തെറ്റ് മനസ്സിലായതോടെ പതാക താഴ്ത്തിക്കൊണ്ട് ശരിയായ രീതിയിൽ ഉയർത്തുകയും ചെയ്തു.

കേരള പോലീസ് സൂപ്പറാണ്!! ഡ്രോണ്‍ ഫോറന്‍സിക് ലാബ് ഉദ്ഘാടനം ചെയ്ത് പിണറായി വിജയന്‍, ചിത്രങ്ങള്‍ കാണാം

ത്രിപുരയില്‍ ബിജെപിക്ക് വന്‍ പണി കൊടുത്ത് മമത, 30 നേതാക്കള്‍ തൃണമൂലില്‍, കോണ്‍ഗ്രസ് നേതാവും ഒപ്പംത്രിപുരയില്‍ ബിജെപിക്ക് വന്‍ പണി കൊടുത്ത് മമത, 30 നേതാക്കള്‍ തൃണമൂലില്‍, കോണ്‍ഗ്രസ് നേതാവും ഒപ്പം

 മസാർ-ഇ-ഷെരീഫ് പിടിച്ചെടുത്ത് താലിബാൻ: കാബൂളിന് സമീപത്തേക്ക്; നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ഇന്ത്യയും യുഎസും മസാർ-ഇ-ഷെരീഫ് പിടിച്ചെടുത്ത് താലിബാൻ: കാബൂളിന് സമീപത്തേക്ക്; നയതന്ത്രജ്ഞരെ ഒഴിപ്പിക്കാൻ ഇന്ത്യയും യുഎസും

Recommended Video

cmsvideo
തലത്തിരിഞ്ഞ് സുരേന്ദ്രനും കൂട്ടരും..കൊന്ന് കൊലവിളിച്ച് സോഷ്യൽ മീഡിയ

English summary
CPI mispronounce national anthem during flag hoisting in AKG center as part of 75th Independence day celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X