• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നിയമസഭയില്‍ ആഡംബര വിവാഹത്തിനെതിര്, പുറത്തിറങ്ങിയാല്‍ മകളെ പൊന്നുകൊണ്ട് മൂടും!!! സിപിഐയ്യുടെ കാര്യം..

  • By രശ്മി നരേന്ദ്രൻ

തൃശൂര്‍: ആര്‍ഭാടത്തിന്റെ കാര്യത്തിലായാലും ഭരണത്തിന്റെ കാര്യത്തിലായാലും സിപിഎമ്മിനെ വിമര്‍ശിക്കാന്‍ ഒരു മടിയും കാണിക്കാത്തവരാണ് സിപിഐക്കാര്‍. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മിനോട് സിപഐക്കാര്‍ ചെയ്തതൊന്നും ആരും അത്ര പെട്ടെന്ന് മറക്കാനിടയില്ല.

എന്നാല്‍ ഇപ്പോള്‍ സിപിഐ വലിയ കുടുക്കിലാണ് പെട്ടിരിക്കുന്നത്. പാര്‍ട്ടിയുടെ നാട്ടിക എംഎല്‍എ ഗീത ഗോപിയുടെ മകളുടെ വിവാഹമാണ് വിഷയം. ഗീത ഗോപിയുടെ മകള്‍ സ്വര്‍ണാഭരണവിഭൂഷിതയായി നില്‍ക്കുന്ന ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചിരിക്കുന്നത്.

ആര്‍ഭാട വിവാഹങ്ങള്‍ക്കെതിരെ പാര്‍ട്ടി എംഎല്‍എയും മുന്‍ മന്ത്രിയും ആയ മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ നേരത്തെ ആഞ്ഞടിച്ചിരുന്നു. അന്ന് തൊട്ടടുത്തിരുന്ന ആളാണ് ഗീത ഗോപി!

മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധ ക്ഷണിക്കല്‍

മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധ ക്ഷണിക്കല്‍

ആഡംബര വിവാഹത്തിനെതിരെ മുല്ലക്കര രത്‌നാകരന്‍ നിയമസഭയില്‍ നടത്തിയ ശ്രദ്ധ ക്ഷണിക്കല്‍ ശരിക്കും ശ്രദ്ധ നേടിയിരുന്നു. ആഡംബര വിവാഹങ്ങളില്‍ നിന്ന് ഒഴിഞ്ഞ് നില്‍ക്കണം എന്നായിരുന്നു അന്ന് മുല്ലക്കര പറഞ്ഞത്.

 ഇപ്പോള്‍ നോക്കൂ

ഇപ്പോള്‍ നോക്കൂ

എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കഴിഞ്ഞ ഈ ഫോട്ടോ കണ്ടാല്‍ മുല്ലക്കര രത്‌നാകരന്‍ എന്ത് പറയും? സ്വന്തം പാര്‍ട്ടി എംഎല്‍എയുടെ മകളുടെ വിവാഹ ഫോട്ടോ ആണിത്.

ഗീത ഗോപി

ഗീത ഗോപി

നാട്ടകം എംഎല്‍എ ആയ ഗീത ഗോപിയുടെ മകളുടെ വിവാഹമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. മകള്‍ ആഭരണങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്.

പ്രമുഖരെല്ലാം

പ്രമുഖരെല്ലാം

ആഡംബര വിവാഹത്തില്‍ നിന്ന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും വിട്ടുനില്‍ക്കണം എന്നാണ് മുല്ലക്കര രത്‌നാകരന്‍ പറഞ്ഞിരുന്നത്. പക്ഷേ ഗീത ഗോപിയുടെ മകളുടെ വിവാഹത്തിന് ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും എല്ലാവരും എത്തിയിരുന്നു.

പിണറായി പറഞ്ഞതുപോലെ

പിണറായി പറഞ്ഞതുപോലെ

വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയാലല്ലേ അത് ആഡംബര വിവാഹം ആണോ എന്ന് അറിയുകയുള്ളൂ എന്നായിരുന്നു അന്ന് മുല്ലക്കര രത്‌നാകരന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി പിണറായി വിജയന്‍ പറഞ്ഞത്. ഗീത ഗോപിയുടെ മകളുടെ വിവാഹവും ഇപ്പോള്‍ ഏതാണ്ട് അതുപോലെ തന്നെ ആയി.

ബിനോയ് വിശ്വത്തിന്റെ ഉദാഹരണം

ബിനോയ് വിശ്വത്തിന്റെ ഉദാഹരണം

അന്ന് നിയമസഭയില്‍ പിണറായി വിജയന്‍ മറ്റൊരു കാര്യം കൂടി പറഞ്ഞിരുന്നു. സിപിഐ നേതാവന് ബിനോയ് വിശ്വത്തിന്റെ മകളുടചെ വിവാഹക്കാര്യം ആയിരുന്നു അത്. സൂര്യ കൃഷ്ണമൂത്തിയുടെ മകളുടെ ലളിത വിവാഹത്തെ കുറിച്ച് മുല്ലക്കര പറഞ്ഞപ്പോള്‍ ആയിരുന്നു അത്.

സിപിഐ പ്രതിരോധത്തില്‍

സിപിഐ പ്രതിരോധത്തില്‍

എന്തായാലും ഗീത ഗോപിയുടെ മകളുടെ വിവാഹ വിവാദത്തില്‍ സിപിഐ കുടുങ്ങിയിരിക്കുകയാണ്. പാര്‍ട്ടി നേതൃത്വം ഇക്കാര്യം ചര്‍ച്ച ചെയ്‌തേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അല്ലെങ്കില്‍ ഒരു പക്ഷേ മുല്ലക്കര രത്‌നാകരന്‍ തന്നെ പാര്‍ട്ടിയില്‍ ഇതിനെതിരെ രംഗത്ത് വന്നേക്കും.

സിപിഎം പകവീട്ടുന്നു

സിപിഎം പകവീട്ടുന്നു

സിപിഐ എംഎല്‍എയുടെ മകളുടെ ആഡംബര വിവാഹം പ്രതിപക്ഷം ഒന്നും അല്ല വലിയ രീതിയില്‍ ഉയര്‍ത്തിക്കാണിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ സിപിഎം അനുകൂലികളാണ് രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

English summary
CPI MLA Geetha Gopi's daughter's marriage in controversy. Social media allege that it is clearly a luxury marriage.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more