വികസനത്തില്‍ ഗുജറാത്തിനെ കണ്ട് പഠിക്കണം, കേരളത്തില്‍ വേഗം പോരെന്ന് സിപിഐ എംപി സിഎന്‍ ജയദേവന്...
ഒരു വ്യവസായമോ സ്ഥാപനമോ ആരംഭിക്കാന്‍ അപേക്ഷ നല്കിയാല് ഗുജറാത്തില്‍ ഉടന്‍ ലൈസന്‍സ് ലഭിക്കും.
തൃശൂര്‍: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍പുള്ളതിനെക്കാള്‍ ദയനീയമായ അവസ്ഥയിലാണെന്ന് തൃശൂര്‍ എംപിയും സിപിഐ നേതാവുമായ സിഎന്‍ ജയദേവന്. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്നും അദ്ദേഹം.
ഒരു വര്‍ഷം മുന്‍പ് നല്കിയ ഫണ്ടുകളുടെ ഫയല്‍ പോലും നീങ്ങാത്ത അവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കളക്ടറെ വിളിച്ചാല്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും സിഎന്‍ ജയദേവന് പറഞ്ഞു. തൃശൂര്‍ വലപ്പാട് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഇതിലും മെച്ചമായിരുന്നു...
ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല, ഒരു വര്‍ഷം മുന്‍പ് നല്കിയ ഫണ്ടുകളുടെ ഫയല്‍ പോലും നീങ്ങുന്നില്ലെന്നും സിഎന്‍ ജയദേവന് പറഞ്ഞു. എന്നാല്‍ ഇരുപത് വര്‍ഷം മുന്‍പ് ഇതിലും മെച്ചമായ അവസ്ഥയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം വേഗത്തില്‍...
ഇക്കാര്യത്തില്‍ ഗുജറാത്ത് ഒരു നല്ല മാതൃകയാണ്. അവിടെ എല്ലാ കാര്യങ്ങളും വേഗത്തിലാണ്. ഒരു വ്യവസായമോ സ്ഥാപനമോ ആരംഭിക്കാന്‍ അപേക്ഷ നല്കിയാല് അവിടെ ഉടന്‍ ലൈസന്‍സ് ലഭിക്കും. ഏകജാലക സംവിധാനത്തിലൂടെ അവിടെ എല്ലാ കാര്യങ്ങളും വേഗത്തില്‍ നടക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

കേരളത്തില്‍ വേഗം പോര...
ഗുജറാത്തില്‍ അതിവേഗ വികസനമാണ് നടക്കുന്നത്. ശരാശരി മനുഷ്യര്‍ പാപ്പരാകുന്നതും തൊഴിലില്ലായ്മയും അവിടെയുണ്ടെങ്കിലും വികസനം നടക്കുന്നുണ്ടെന്നും സിഎന്‍ ജയദേവന് പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ വേഗതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
-
തദ്ദേശം സെമി, ഫൈനലിനൊരുങ്ങി ‘മലപ്പുറം പൊളിറ്റിക്കൽ ലീഗ്’ -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
35 സീറ്റ് കിട്ടിയാല്‍ കേരളം ബിജെപി ഭരിക്കും; കണക്കുമായി കെ സുരേന്ദ്രന്, കോണ്‍ഗ്രസും മറ്റുള്ളവരും വരും -
കണക്കിലെ ചില കാസർകോടൻ കസർത്തുകൾ -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്












Click it and Unblock the Notifications