കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വികസനത്തില്‍ ഗുജറാത്തിനെ കണ്ട് പഠിക്കണം, കേരളത്തില്‍ വേഗം പോരെന്ന് സിപിഐ എംപി സിഎന്‍ ജയദേവന്‍...

ഒരു വ്യവസായമോ സ്ഥാപനമോ ആരംഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ ഗുജറാത്തില്‍ ഉടന്‍ ലൈസന്‍സ് ലഭിക്കും.

Google Oneindia Malayalam News

തൃശൂര്‍: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ മുന്‍പുള്ളതിനെക്കാള്‍ ദയനീയമായ അവസ്ഥയിലാണെന്ന് തൃശൂര്‍ എംപിയും സിപിഐ നേതാവുമായ സിഎന്‍ ജയദേവന്‍. ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളുമായി താരതമ്യം ചെയ്താല്‍ കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം പോരെന്നും അദ്ദേഹം.

ഒരു വര്‍ഷം മുന്‍പ് നല്‍കിയ ഫണ്ടുകളുടെ ഫയല്‍ പോലും നീങ്ങാത്ത അവസ്ഥയാണ് നിലവില്‍ സംസ്ഥാനത്തുള്ളത്. ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കളക്ടറെ വിളിച്ചാല്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ലെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞു. തൃശൂര്‍ വലപ്പാട് ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുന്‍പ് ഇതിലും മെച്ചമായിരുന്നു...

മുന്‍പ് ഇതിലും മെച്ചമായിരുന്നു...

ഏറ്റവും മടിയന്മാരായ ഉദ്യോഗസ്ഥന്മാരാണ് ഇപ്പോള്‍ കേരളത്തിലുള്ളത്. കളക്ടറെ വിളിക്കുമ്പോള്‍ ഉടന്‍ വരാമെന്ന് പറയുന്നതല്ലാതെ ഒന്നും നടക്കുന്നില്ല, ഒരു വര്‍ഷം മുന്‍പ് നല്‍കിയ ഫണ്ടുകളുടെ ഫയല്‍ പോലും നീങ്ങുന്നില്ലെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞു. എന്നാല്‍ ഇരുപത് വര്‍ഷം മുന്‍പ് ഇതിലും മെച്ചമായ അവസ്ഥയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

എല്ലാം വേഗത്തില്‍...

എല്ലാം വേഗത്തില്‍...

ഇക്കാര്യത്തില്‍ ഗുജറാത്ത് ഒരു നല്ല മാതൃകയാണ്. അവിടെ എല്ലാ കാര്യങ്ങളും വേഗത്തിലാണ്. ഒരു വ്യവസായമോ സ്ഥാപനമോ ആരംഭിക്കാന്‍ അപേക്ഷ നല്‍കിയാല്‍ അവിടെ ഉടന്‍ ലൈസന്‍സ് ലഭിക്കും. ഏകജാലക സംവിധാനത്തിലൂടെ അവിടെ എല്ലാ കാര്യങ്ങളും വേഗത്തില്‍ നടക്കുന്നുണ്ടെന്നും എംപി പറഞ്ഞു.

കേരളത്തില്‍ വേഗം പോര...

കേരളത്തില്‍ വേഗം പോര...

ഗുജറാത്തില്‍ അതിവേഗ വികസനമാണ് നടക്കുന്നത്. ശരാശരി മനുഷ്യര്‍ പാപ്പരാകുന്നതും തൊഴിലില്ലായ്മയും അവിടെയുണ്ടെങ്കിലും വികസനം നടക്കുന്നുണ്ടെന്നും സിഎന്‍ ജയദേവന്‍ പറഞ്ഞു. കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഗുജറാത്തിലെ വികസന പ്രവര്‍ത്തനങ്ങളുടെ വേഗതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

English summary
CPI MP CN Jayadevan appreciates developments in gujrat.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X