സിപിഐക്കും മോദി പ്രേമം?
തൃശൂര്‍: കോണ്‍ഗ്രസ് എംപിയും മുന്‍ കേന്ദ്രമന്ത്രിയും ആയ ശശി തരൂര്‍ മാത്രമല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിക്കാന്‍ രംഗത്തുള്ളത്. യഥാര്‍ത്ഥ ഇടതുപക്ഷം എന്നവകാശപ്പെടുന്ന സിപിഐയും ഇക്കാര്യത്തില്‍ അത്രമോശമല്ല.
ഈ ലോക്‌സഭയില്‍ സിപിഐക്കുള്ള ഒരേ ഒരു അംഗമാണ് നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. തൃശൂരില്‍ നിന്നുള്ള എംപി, സിഎന്‍ ജയദേവന്‍.

മോദി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗവും ഗുജറാത്തില്‍ മുഖ്യമന്ത്രിയായിരിക്കെ കൊണ്ടുവന്ന വികസനങ്ങളുമാണ് ജയദേവന്റെ പ്രശംസക്ക് പാത്രമായിരിക്കുന്നത്. ഒരു സ്ഥലത്ത് യാദൃശ്ചികമായി പറഞ്ഞതല്ല ഇക്കാര്യങ്ങള്‍. മൂന്നിടത്താണ് സിപിഐയുടെ എംപി മോദി പ്രശംസ തുടര്‍ന്നത്.
ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയുടെ തൃശൂര്‍ എഡിഷന്റെ ഉദ്ഘാടന വേദിയില്‍ ആയിരുന്നു ആദ്യം മോദിയെ പ്രശംസിച്ചത്. പിന്നീട് കോണ്‍ട്രാക്ടേഴ്‌സ് അസ്സോസിയേഷന്റെ പരിപാടിയിലും. ഇതോടെ പത്രക്കാര്‍ പിറകേ കൂടി. അപ്പോള്‍ അവരോടും അതേ പല്ലവി തന്നെ.
ഇത്തവണ സിപിഐക്ക് ദേശീയ പാര്‍ട്ടി എന്ന പദവി തന്നെ നഷ്ടപ്പെട്ടുപോകുമോ എന്ന ആശങ്കയിലാണ് നേതാക്കള്‍. ചരിത്രത്തില്‍ ആദ്യമായി പാര്‍ട്ടി ലോകസഭയില്‍ ഒറ്റ സീറ്റില്‍ ഒതുങ്ങിയിരിക്കുന്നു. അതിനിടയിലാണ് ഇപ്പോള്‍ ആ ഒറ്റ എംപി തന്നെ മോദി മിടുക്കനാണെന്ന് പ്രസംഗിച്ച് നടക്കുന്നത്.
നരേന്ദ്ര മോദി ഗുജാറാത്തില്‍ നടപ്പിലാക്കിയ വികസമാതൃകയില്‍ ജയദേവന് ഏറ്റവും ഇഷ്ടപ്പെട്ടത് ഏകജാലക സംവിധാനമാണ്. സംസ്‌കൃതം കലര്‍ത്തിയ പ്രസംഗമാണ് അടുത്ത ഇഷ്ടം.












Click it and Unblock the Notifications