കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃഷിയും ഭക്ഷ്യവും കൊടുക്കില്ലെന്നുറച്ച് സിപിഐ; പുതിയ നീക്കവുമായി കേരള കോൺഗ്രസ്

Google Oneindia Malayalam News

തിരുവനന്തപുരം; തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും മെയ് 20 ന് തന്നെ സത്യപ്രതിജ്ഞ ചടങ്ങുകൾ നടത്താനൊരുങ്ങുകയാണ് രണ്ടാം പിണറായി സർക്കാർ. വിമർശനങ്ങൾക്കിടയിലും സെൻട്രൽ സ്റ്റേഡിയത്തിൽ ഇതിനുള്ള തയ്യാറെടുപ്പുകൾ പുരോഗമിക്കുകയാണ്. എന്നാൽ മന്ത്രിസ്ഥാനം സംബന്ധിച്ചുള്ള ചർച്ചകൾ അന്തിമമായിട്ടില്ല. കഴിഞ്ഞ ദിവസം എകെജി സെന്ററിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി സിപിഎം ചർച്ച നടത്തിയിരുന്നു. സിപിഐയ്ക്ക് ഇക്കുറിയും നാല് മന്ത്രിസ്ഥാനം തന്നെ ലഭിക്കുമെന്ന് ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ വകുപ്പ് വിഭജനമാണ് പുതിയ കല്ലുകടി ആയിരിക്കുന്നത്.

പ്രധാന വകുപ്പുകൾ

പ്രധാന വകുപ്പുകൾ

മുഖ്യമന്ത്രി ഉൾപ്പെടെ 12 പേർ സിപിഎമ്മിൽ നിന്നും ഉണ്ടാകും. സ്പീക്കർ പദവിയും സിപിഎമ്മിന് ലഭിക്കും. നിലവിലെ ധാരണ പ്രകാരം സിപിഐയ്ക്ക് 4 മന്ത്രിസ്ഥാനമാണ്. ഡെപ്യൂട്ടി സ്പീക്കർ പദവിയും സിപിഐയ്ക്ക് തന്നെ. ഡെ.സ്പീക്കർ പദവിക്ക് പകരം ചീഫ് എന്ന നിർദ്ദേശം മുന്നോട്ട് വെച്ചിരുന്നുവെങ്കിലും അത് സ്വീകരിക്കാൻ സിപിഐ തയ്യാറായിരുന്നില്ല. അതേസമയം വകുപ്പ് വിഭജനമാണ് പുതിയ വെല്ലുവിളി.

കേരള കോൺഗ്രസിന്റെ ആവശ്യം

കേരള കോൺഗ്രസിന്റെ ആവശ്യം

സിപിഐ കൈയ്യാളുന്ന വകുപ്പുകൾക്കായി കേരള കോൺഗ്രസ് ആവശ്യം ഉന്നയിച്ചതോടെയാണ് പുതിയ പ്രതിസന്ധി. അഞ്ച് അംഗങ്ങൾ ഉള്ള കേരള കോൺഗ്രസ് രണ്ട് മന്ത്രിപദം എന്ന ആവശ്യം മുന്നോട്ട് വെച്ചിരുന്നുവെങ്കിലും ഇത് അംഗീകരിക്കാൻ സിപിഎമ്മും സിപിഐയും തയ്യാറല്ല. ഇതോടെയാണ് നിർണായക വകുപ്പുകൾ വേണമെന്ന ആവശ്യം കേരള കോൺഗ്രസ് മുന്നോട്ട് വെച്ചത്.

വിട്ടു നൽകില്ലെന്ന്

വിട്ടു നൽകില്ലെന്ന്

കൃഷിയോ ഭക്ഷ്യ-പൊതുവിതരണ വകുപ്പോ വേണമെന്നതാണ് കേരള കോൺഗ്രസ് ആവശ്യം. റവന്യൂ വകുപ്പിനായും കേരള കോൺഗ്രസ് ചരടുവലി നടത്തുന്നുണ്ട്. എന്നാൽ വർഷങ്ങളായി കൈയ്യാളുന്ന ഈ വകുപ്പുകൾ ഒന്നും തന്നെ കേരള കോൺഗ്രസിന് വിട്ടുനൽകാൻ തയ്യാറല്ലെന്ന ഉറച്ച നിലപാടിലാണ് സിപിഐ.

മുൻപ് വിട്ട് നൽകി

മുൻപ് വിട്ട് നൽകി

എൽഡിഎഫ് എന്ന നിലയിൽ പ്രവർത്തനം തുടങ്ങിയ ശേഷം ടൂറിസം , നിയമം ഫിഷറീസ് വകുപ്പുകൾ നേരത്തേ വിട്ടു നൽകിയിട്ടുണ്ടെന്നും ഇനി വിട്ട് വീഴ്ചയ്ക്കില്ലെന്നും സിപിഐ വ്യക്തമാക്കുന്നു. മാത്രമല്ല യുഡിഎഫിലായിരുന്നപ്പോൾ പോലും കേരള കോൺഗ്രസിന് കൃഷി വകുപ്പ് ലഭിച്ചിട്ടില്ലെന്നതിനാൽ ആവശ്യം അംഗീകരിക്കാൻ ആകില്ലെന്നാണ് സിപിഐ നിലപാട്.

വനം വകുപ്പ്

വനം വകുപ്പ്

അതേസമയം 2006 ൽ ലഭിച്ച വനംവകുപ്പിന്റെ കാര്യത്തിൽ കടുംപിടിത്തം കാണിച്ചിട്ടില്ല. വനം എടുക്കുകയാണെങ്കിൽ പ്രധാനപ്പെട്ട മറ്റ് വകുപ്പുകൾ ചോദിച്ചേക്കും. എന്നാൽ ധനം, വിദ്യാഭ്യാസം, ആരോഗ്യം, വ്യവസായം , തദ്ദേശം ഉൾപ്പെടെ ഒരു നിർണായക വകുപ്പുകളും വിട്ട് നൽകില്ലെന്ന് സിപിഎമ്മും ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.

ഏകാംഗ കക്ഷികൾക്ക്

ഏകാംഗ കക്ഷികൾക്ക്

അതേസമയം കേരള കോണ്‌‍ഗ്രസ് എമ്മിനും രണ്ട് അംഗങ്ങൾ വീതമുള്ള എൻസിപിക്കും ജെഡിഎസിനും ഓരോ മന്ത്രിസ്ഥാനം വീതവും നൽകിയാൽ ബാക്കി വരുന്ന രണ്ട് മന്ത്രിസ്ഥാനവും ചീഫ് വിപ്പ് പദവിയും ആർക്കൊക്കെ ലഭിക്കുമെന്നതാണ് ഇനി ഉറ്റുനോക്കുന്നത്. ഏകാംഗ കക്ഷികൾ എല്ലാവരും തന്നെ മന്ത്രിസ്ഥാനത്തിന് അവകാശം ഉന്നയിച്ചിട്ടുണ്ട്.

മൂന്ന് പേർക്ക്

മൂന്ന് പേർക്ക്

നിലവിൽ ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജു, കേരള കോൺഗ്രസ് ബി ഗണേഷ് കുമാർ, ഐഎൻഎൽ നേതാവ് അഹമ്മദ് ദേവർകോവിൽ എന്നിവർക്കാണ് മന്ത്രി സ്ഥാനം ലഭിച്ചേക്കുക. എന്നാൽ ടേം വ്യവസ്ഥയെന്ന നിർദ്ദേശവും സിപിഎം മുന്നോട്ട് വെയ്ക്കുന്നുണ്ട്.

പങ്കിടട്ടേയെന്ന്

പങ്കിടട്ടേയെന്ന്

ഐഎൻഎല്ലും ജനാധിപത്യ കേരള കോൺഗ്രസും മന്ത്രിസ്ഥാനം പങ്കിടട്ടേയെന്നാണ് നിർദ്ദേശം.
ഇതിൽ തർക്കം ഉയർന്നാൽ ചീഫ് വിപ്പ് പദവി ഐഎൻഎല്ലിന് നൽകി പരിഹാരം കണ്ടേക്കും. അതേസമയം കോൺഗ്രസ് എസിനെ പൂർണമായും തഴഞ്ഞിട്ടില്ലെന്ന സൂചനയും ഉണ്ട്.

രണ്ട് ടേം മന്ത്രിസ്ഥാനം

രണ്ട് ടേം മന്ത്രിസ്ഥാനം

അങ്ങനെയെങ്കിൽ കോൺഗ്രസ് എസും ഗണേഷ് കുമാറും മന്ത്രിസ്ഥാനം പങ്കിടേണ്ടി വരും. അതിനിടെ രണ്ട് മന്ത്രിസ്ഥാനം ലഭിച്ചില്ലേങ്കിൽ ഒരു ടേം രണ്ട് മന്ത്രിസ്ഥാനം എന്ന ആവശ്യം കേരള കോൺഗ്രസും മുന്നോട്ട് വെയ്ക്കുന്നുണ്ട്.അതേസമയം ഞായറാഴ്ച സിപിഐയുമായുള്ള ചർച്ച ശേഷമാകും അന്തിമ തിരുമാനം ഉണ്ടായേക്കുക.

വൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ?..മന്ത്രിസഭ സാധ്യതവൻ പുതുമുഖ നിര; എംഎം മണിയെ ഒഴിവാക്കും..കാനത്തിൽ ജമീല ഉൾപ്പെടെ 4 വനിതാ മന്ത്രിമാർ?..മന്ത്രിസഭ സാധ്യത

'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്'അടുത്ത നോമിനേഷനിൽ കിടിലം ഫിറോസ് പുറത്തുപോകും'..എന്തുകൊണ്ട്?കാരണങ്ങൾ നിരത്തി വൈറൽ കുറിപ്പ്

English summary
CPI not ready to give crucial ministerial department to kerala congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X