കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിജയരാഘവന്റെ മുസ്ലീം ലീഗിനെതിരായ പ്രസ്‌താവന; പിന്തുണക്കാതെ സിപിഐ

Google Oneindia Malayalam News

കോട്ടയം; മുസ്ലീം ലീഗിനെക്കുറിച്ചുള്ള എ വിജയരാഘവന്റെ പ്രസ്‌താവനയെ പിന്തുണക്കാതെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വിജയരാഘവന്‍ അത്തരത്തില്‍ പ്രസ്‌താവന നടത്തേണ്ടതുണ്ടോയെന്ന്‌‌ തീരുമാനിക്കേണ്ടത്‌ വിജയരാഘവനാണെന്ന്‌ കാനം രാജേന്ദ്രന്‍ പറഞ്ഞു. എല്‍ഡിഎഫ്‌ എന്നത്‌ മതനിരപേക്ഷ മുന്നണിയാണ്‌. വര്‍ഗ്ഗീയ ന്യൂനപക്ഷ പ്രീണനം നടത്തുന്നത്‌ യുഡിഎഫാണ്‌. യുഡിഎഫ്‌ ഇപ്പോള്‍ ശബരിമല പ്രചരണ വിഷയമാക്കുന്നത്‌ ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുസ്ലീം ലീഗിനെതിരായ സിപിഎം ആക്ടിങ്‌ സെക്രട്ടറി എം വിജയരാഘവന്റെ പ്രസ്‌താവനയെ നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ്‌ തള്ളിയിരുന്നു. വിജയരാഘവന്റെ പ്രസ്‌താവന അസ്ഥാനത്തുള്ളതും അതിര്‌ കടന്നതാണെന്നും സിപിഎം സെക്രട്ടേറിയേറ്റ്‌ വിലയിരുത്തി. തെരഞ്ഞെടുപ്പിന്‌ മുന്‍പ്‌ ഇത്തരം വിവാദങ്ങള്‍ ഒഴിവാക്കണമെന്ന്‌ പാര്‍ട്ടി വിജയരാഘവനോട്‌ ആവശ്യപ്പെട്ടതായാണ്‌ വിവരം. മുസ്ലീം ലീഗ്‌ വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട്‌ തറവാട്ടിലേക്ക്‌ ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത്‌ തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമുള്ള സിപിഎം ആക്ടിംഗ്‌ സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്‌താവന വലിയ വിവാദങ്ങള്‍ക്കാണ്‌ വഴിതെളിച്ചത്‌.

kanam

വിജയരാഘവന്റെ വിവാദ പ്രസ്‌താവന തിരിച്ചടിയായേക്കും എന്ന വിലയിരുത്തലിനെ തുടര്‍ന്നാണ്‌ ആക്ടിംഗ്‌ സെക്രട്ടറിയെ തിരുത്താന്‍ സിപിഎം തീരുമാനിച്ചത്‌. മുസ്ലീം ലീഗിനെ നയിക്കുന്ന പാണക്കാട്‌ കുടുംബത്തിന്‌ നേരെ നടത്തിയ കടന്നാക്രമണം താഴെത്തട്ടില്‍ നെഗറ്റീവായ ചര്‍ച്ചകള്‍ക്ക്‌ വഴിയൊരുക്കി എന്ന അഭിപ്രായം നേരത്തെ തന്നെ സിപിഎമ്മില്‍ ഒരു വിഭാഗത്തിനുണ്ട്‌.
യുഡിഎഫിന്റെ സീറ്റ്‌ വിഭജന ചര്‍ച്ചയുടെ ഭാഗമാണ്‌ കോണ്‍ഗ്രസ്‌ നേതാക്കള്‍ പാണക്കാട്‌ പോയത്‌ എന്നിരിക്കെ അതില്‍ സിപിഎം അഭിപ്രായം പറയേണ്ട കാര്യമില്ലെന്നും ലീഗ്‌ വിരുദ്ധ പരാമര്‍ശത്തിലൂടെ ലിജയരാഘവന്റെ മുന്‌സലീം വിരുദ്ധതയാണ്‌ വ്യക്തമാക്കുന്നതെന്നും യുഡിഎഫ്‌ നേരത്തെ വിമര്‍ശിച്ചിരുന്നു.

Recommended Video

cmsvideo
ഈ തിരഞ്ഞെടുപ്പിൽ ഫിറോസ് മത്സരിക്കുമോ ?അവസാന ഉത്തരമിതാ

English summary
CPI not supported the Vijyaraghavan controversial statement against Muslim league
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X