Get Updates
Get notified of breaking news, exclusive insights, and must-see stories!

പാർട്ടി ഓഫീസുകൾക്ക് നേരെയുള്ള ആക്രമണങ്ങൾ തുടരുന്നു! കണ്ണൂരിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തു

പ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ-സിപിഎം സംഘർഷം നിലനിൽക്കുന്നുണ്ട്.

കണ്ണൂർ: കരിങ്കൽക്കുഴിയിൽ സിപിഐ ഓഫീസ് അടിച്ചുതകർത്തു. സ്വാതന്ത്ര്യ സമരസേനാനിയും സിപിഐ നേതാവുമായിരുന്ന ഇ. കുഞ്ഞിരാമന്‍ നായർ സ്മാരക മന്ദിരത്തിന് നേരെയാണ് കഴിഞ്ഞ ദിവസം രാത്രിയോടെ ആക്രമണമുണ്ടായത്. അക്രമത്തിന് പിന്നിൽ സിപിഎം ആണെന്ന് സിപിഐ ആരോപിച്ചു.

പ്രദേശത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങളായി സിപിഐ-സിപിഎം സംഘർഷം നിലനിൽക്കുന്നുണ്ട്. സിപിഐ ഓഫീസ് അക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സി. ഷാജി കൊളച്ചേരി, സി. ഉമേഷ് കരിങ്കല്‍കുഴി, സി. പ്രിയേഷ് നണിയൂര്‍, കെ. മനോജ് നണിയൂര്‍, സുമേഷ് പാടിയിൽ എന്നിവരാണ് അറസ്റ്റിലായത്.

cpi

രണ്ടാംനിലയില്‍ പ്രവർത്തിച്ചിരുന്ന ഓഫിസിന്റെ വാതിൽ തകർത്താണ് അക്രമികൾ അകത്തുകടന്നത്. ഇരുപതോളം കസേരകളും മേശ,അലമാര, ടിവി എന്നിവയും അക്രമികൾ അടിച്ചുതകർത്തു. കഴിഞ്ഞദിവസം പുലർച്ചെ സിപിഎം കൊളച്ചേരി ലോക്കൽ കമ്മിറ്റി ഓഫിസിനുനേരെ നടന്ന കല്ലേറില്‍ ജനൽച്ചില്ലുകള്‍ തകർന്നിരുന്നു. ഇതിൽ പ്രതിഷേധിച്ചു നടന്ന പൊതുയോഗത്തിൽ പങ്കെടുത്തു മടങ്ങിയ സിപിഎം പ്രവർത്തകരാണ് ഓഫീസിനു നേരെ അക്രമം നടത്തിയതെന്നാണ് സിപിഐയുടെ ആരോപണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+