കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാലക്കാട് എംബി രാജേഷിന്റെ തോൽവിക്ക് കാരണം സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങൾ ; സിപിഐ

Google Oneindia Malayalam News

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന് അപ്രതീക്ഷിത തിരിച്ചടി നേരിട്ട മണ്ഡലമാണ് പാലക്കാട്. ഇടതുകോട്ടയായ പാലക്കാട് സിപിഎമ്മിന്റെ എംബി രാജേഷ് യുഡിഎഫ് സ്ഥാനാർത്ഥി വികെ ശ്രീകണ്ഠനോടാണ് പരാജയപ്പെട്ടത്. പാലക്കാട്ട തോൽവിക്ക് പിന്നിൽ സിപിഎമ്മിലെ സംഘടനാ പ്രശ്നങ്ങളും കാരണമായിട്ടുണ്ടെന്ന് സിപിഐ വിലയിരുത്തൽ. സംസ്ഥാന കൗൺസിൽ അംഗീകരിച്ച തിരഞ്ഞെടുപ്പ് അവലോക റിപ്പോർട്ടിലാണ് ഇക്കാര്യം പരാമർശിച്ചിരിക്കുന്നത്.

സിപിഎം സംസ്ഥാനസമിതിയിൽ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്; മകനെ സഹായിച്ചിട്ടില്ലെന്ന് കോടിയേരി!സിപിഎം സംസ്ഥാനസമിതിയിൽ ശ്യാമളയ്ക്ക് ക്ലീൻ ചിറ്റ്; മകനെ സഹായിച്ചിട്ടില്ലെന്ന് കോടിയേരി!

സിപിഎമ്മിന്റെ സംഘടനാ പ്രശ്നങ്ങളും ഈ വോട്ട് ചോർച്ചയ്ക്ക് കാരണമായിട്ടുണ്ടെന്നാണ് പാലക്കാട് ജില്ലാ കൗൺസിലിന്റെ അഭിപ്രായമായി സംസ്ഥാന കൗൺസിൽ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. എംബി ജയരാജന്റെ തോൽവിക്ക് പിന്നിൽ പാർട്ടിയിലെ വിഭാഗിയത കാരണമായെന്ന അഭിപ്രായം സിപിഎമ്മിലും ഉയർന്നിരുന്നു. എന്നാൽ നേതൃത്വം അത് നിഷേധിക്കുകയായിരുന്നു.

mb

എംബി രാജേഷിന്റെ തോൽവിക്ക് സംഘടനാ പ്രശ്നങ്ങൾ കാരണമായിട്ടില്ലെന്നും ന്യൂനപക്ഷ ഏകീകരണമാണ് വിനയായതെന്നുമുള്ള വിലയിരുത്തലിനിടെയാണ് അത് മാത്രമല്ല കാരണമെന്ന് സിപിഐ അഭിപ്രായപ്പെട്ടത്. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാലക്കാടിനൊപ്പം ഇടതുകോട്ടയായ ആറ്റിങ്ങലും സിപിഎമ്മിന് നഷ്ടമായിരുന്നു, സംസ്ഥാനത്ത് ആകെയുള് 20 മണ്ഡലങ്ങളിൽ ഒരിടത്ത് മാത്രമാണ് ഇടതുമുന്നണി സ്ഥാനാർത്ഥി വിജയിച്ചത്.

സിപിഎം നൂറ് ശതമാനം വിജയം ഉറപ്പിച്ചിരുന്ന മണ്ഡലമായിരുന്നു പാലക്കാട്. കോണ്‍ഗ്രസ് പോലും വിജയം ഉറപ്പിക്കാത്ത പാലക്കാട് 11637 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു വികെ ശ്രീകണ്ഠന്‍ എംബി രാജേഷനെ പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തോളം വോട്ടുകൾക്കായിരുന്നു എംബി രാജേഷ് പാലക്കാട് വിജയിച്ചത്.

English summary
CPI on MB Rajesh defeat in Palakkad lok sabha polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X