കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ രാജിവെപ്പിച്ചു

Google Oneindia Malayalam News

കോട്ടയം: മദ്യലഹരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ അസഭ്യ വര്‍ഷം നടത്തിയ പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ നേതൃത്വം രാജിവെപ്പിച്ചു. കോട്ടയം ജില്ലയിലെ കോരുത്തോട് പഞ്ചായത്ത് പ്രസിഡന്‍റ് ടികെ രാജുവാണ് പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന് രാജിവെച്ചത്. മദ്യലഹരിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ രാജു അസഭ്യവര്‍ഷം നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു. ടികെ രാജു അസഭ്യവര്‍ഷങ്ങള്‍ നടത്തുന്ന ദൃശ്യങ്ങള്‍ പ്രവര്‍ത്തകര്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. ചീത്തവിളിയില്‍ നിന്ന് പ്രസിഡന്‍റിനെ പിന്തിരിപ്പിക്കാന്‍ ചിലര്‍ ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല.

<strong>സോന്‍ഭദ്രയില്‍ പ്രിയങ്ക തിരികൊളുത്തി; ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്</strong>സോന്‍ഭദ്രയില്‍ പ്രിയങ്ക തിരികൊളുത്തി; ബിജെപിക്കെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്

ദൃശ്യം വൈറലായതോടെ സിപിഐ പ്രാദേശിക നേതൃത്വത്തിന് ഇത് നാണക്കേടായി മാറി. ഇതിന് പിന്നാലെ അടിയന്തരമായി മണ്ഡലം, ലോക്കല്‍ കമ്മിറ്റികള്‍ ചേര്‍ന്ന് രാജുവിനോട് രാജി ആവശ്യപ്പെടുകയായിരുന്നു. പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനത്തിനു ചേര്‍ന്ന രീതിയിലുള്ള പ്രവര്‍ത്തനമല്ല വീഡിയോയിലൂടെ പുറത്തുവന്ന ദൃശ്യങ്ങളില്‍ ഉള്ളത്, ടികെ രാജുവിന്‍റെ പ്രവര്‍ത്തി ജനങ്ങള്‍ക്കിടയില്‍ മോശം പ്രതിച്ഛായ സൃഷ്ടിക്കുന്നതായതിനാലാണ് രാജി ആവശ്യപ്പെട്ടതെന്നും സിപിഐ മണ്ഡലം സെക്രട്ടറി വ്യക്തമാക്കി. മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടത് പ്രകാരമാണ് രാജി നല്‍കിയതെന്ന് ടികെ രാജുവും വ്യക്തമാക്കി.

cpi

എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിൽ രണ്ടുവർഷമാണ് സിപിഐക്ക് പ്രസിഡന്‍റ് സ്ഥാനം. കഴിഞ്ഞ എട്ടുമാസമായി ടി.കെ. രാജുവായിരുന്നു പ്രസിഡന്‍റ്. സിപിഐയിൽനിന്നുള്ള ശശികല യശോധരൻ പുതിയ പ്രസിഡന്‍റാകുമെന്നാണ് സൂചന. 13 അംഗ ഭരണസമിതിയില്‍ സിപിഎമ്മിന് നാലും സിപിഐക്ക് മൂന്നും അംഗങ്ങളാണ് ഉള്ളത്. മുന്‍പഞ്ചായത്ത് പ്രസിഡന്‍റ് കൂടിയായ കെബി രാജന്‍, ശശികല എന്നിവരാണ് സിപിഐയിലെ മറ്റ് അംഗങ്ങള്‍

<strong>ചുമ്മാതങ്ങ് വിജയിച്ചതല്ല സെന്‍റ് തോമസില്‍ എസ്എഫ്ഐ; പോരാടി നേടിയതാണ്, സീറ്റുകളില്‍ മികച്ച ഭൂരിപക്ഷം</strong>ചുമ്മാതങ്ങ് വിജയിച്ചതല്ല സെന്‍റ് തോമസില്‍ എസ്എഫ്ഐ; പോരാടി നേടിയതാണ്, സീറ്റുകളില്‍ മികച്ച ഭൂരിപക്ഷം

English summary
cpi panchayath president resigns after abusive words
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X