കോടിയേരിക്കെതിരെ സത്യൻ മൊകേരി; 'സിപിഐ മാത്രമല്ല സിപിഎമ്മും ആത്മ പരിശോധന നടത്തണം'
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയുമായി സിപിഐ അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി. സിപിഐ ആത്മപരിശോധന നടത്താറുണ്ട് സിപിഎമ്മും അത് ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. പരസ്യപ്രസ്താവനകളിലൂടെ വിവാദം ഉണ്ടാക്കുന്ന കാര്യത്തില്‍ സിപിഐ ആത്മപരിശോധന നടത്തണമെന്ന കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയ്ക്കായിരുന്നു സത്യൻ മൊകേരിയുടെ മറുപടി.
സിപിഎമ്മും ആത്മ പരിശോധന നടത്തിയിൽ മാത്രമേ പ്രശ്ന പരിഹാരമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു. വിശാല ഇടത് ഐക്യം മുന്‍നിര്‍ത്തിയാണ് സിപിഐയുടെ വിവാദ പ്രസ്താവനകള്‍ക്ക് മറുപടി നല്‍കാത്തതെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞിരുന്നു. മൂന്നാര്‍ വിഷയത്തില്‍ സിപിഎമ്മാണ് ശരിയെന്നതിന്റെ തെളിവാണ് സിപിഐയുടെ പ്രാദേശിക നേതാക്കള്‍ പോലും സ്വന്തം പാര്‍ട്ടിയുടെ നിലപാടിനെ തള്ളിപ്പറഞ്ഞത്. എല്ലാ പാര്‍ട്ടിയുടെയും നേതാക്കള്‍ ഒന്നിച്ചാണ് മുഖ്യമന്ത്രിയെ കണ്ടത്. അതനുസരിച്ചാണ് തീരുമാനങ്ങള്‍ എടുത്തിട്ടുള്ളതെന്നും കോടിയേരി പറഞ്ഞിരുന്നു.

കയ്യേറ്റം ഒഴിപ്പിക്കല്‍ സംബന്ധിച്ച എല്ലാ കോടതി വിധികളും സര്‍ക്കാര്‍ പാലിക്കും. നിയമാനുസൃതമായ വഴികളില്‍ കൂടി എല്ലാ കയ്യേറ്റവും ഒഴിപ്പിക്കണം എന്ന് തന്നെയാണ് സര്‍ക്കാര്‍ നിലപാടെന്നും കോടിയേരി പറഞ്ഞു. വിട്ടുപോയ ഘടകകക്ഷികളെ ഉൾപ്പെടുത്തി ഇടതുമുന്നണി വിപുലീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. ജെഡിയുവിനും ആർഎസ്പിക്കും തിരിച്ച് മുന്നണിയിലേക്ക് വരുന്ന കാര്യം പുനഃപരിശോധന നടത്താമെന്നും കോടിയേരി പറഞ്ഞിരുന്നു.












Click it and Unblock the Notifications