കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സജി ചെറിയാനെ കൈവിട്ട് സിപിഐ, കോടതിയിലെത്തിയാല്‍ തിരിച്ചടിയെന്ന് വിലയിരുത്തല്‍

Google Oneindia Malayalam News

തിരുവനന്തപുരം: സജി ചെറിയാന്റെ വിവാദമായ മല്ലപ്പള്ളി പ്രസംഗം തെറ്റായെന്ന വിലയിരുത്തലില്‍ സിപിഐ. വിഷയത്തില്‍ സിപിഎം സമീപനമല്ല സിപിഐ സ്വീകരിച്ചിരിക്കുന്നത്. പ്രസംഗം അനുചിതമായി പോയെന്നാണ് അവര്‍ പറയുന്നത്. ഇടതുമുന്നണിയില്‍ തന്നെ മന്ത്രിയുടെ പരാമര്‍ശം ശരിയല്ലെന്ന നിലപാടാണ് ഉള്ളത്. അതേസമയം ഈ വിവാദം നിയമ പ്രതിസന്ധിക്ക് കാരണമാകുമെന്നാണ് സിപിഐ വിലയിരുത്തല്‍. നിയമപോരാട്ടമായി കോടതിയിലേക്കെത്തിയാല്‍ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നാണ് സിപിഐ പരയുന്നത്. വളരെ ഗുരുതരമാണ് പരാമര്‍ശമാണ് സജി ചെറിയാന്‍ നടത്തിയതെന്നും സിപിഐ വിലയിരുത്തി. രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് എഴുതി വെച്ചിരിക്കുന്നതെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

സജി ചെറിയാന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? പുറത്താക്കിയില്ലെങ്കില്‍ നിയമപരമായ വഴി തേടുമെന്ന് സതീശന്‍സജി ചെറിയാന്‍ ഭരണഘടന വായിച്ചിട്ടുണ്ടോ? പുറത്താക്കിയില്ലെങ്കില്‍ നിയമപരമായ വഴി തേടുമെന്ന് സതീശന്‍

1

അതേസമയം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും വിഷയത്തില്‍ പ്രതികരിച്ചു. മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇക്കാര്യം അറിഞ്ഞത്. മുഖ്യമന്ത്രി ഈ വിഷയത്തില്‍ ഭരണഘടനാ മൂല്യം ഉയര്‍ത്തി പിടിക്കുമെന്നാണ് വിശ്വാസമെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മാപ്പുപറഞ്ഞതായി താന്‍ അറിഞ്ഞിട്ടില്ല. മുഖ്യമന്ത്രി തന്നെ മന്ത്രിയോട് വിശദീകരണം തേടിയതായി അറിഞ്ഞു. ഭരണഘടനാ പ്രകാരമുള്ള സത്യപ്രതിജ്ഞ ചെയ്താണ് മന്ത്രിമാര്‍ അധികാരത്തിലേറുന്നതെന്നും അത് മറക്കരുതെന്നും ഗവര്‍ണര്‍ ഓര്‍മിപ്പിച്ചു. താന്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നാണ് മന്ത്രി സജി ചെറിയാന്‍ ആവര്‍ത്തിക്കുന്നത്. ഭരണകൂടത്തെയാണ് താന്‍ വിമര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇതിനിടെ മന്ത്രിയെ ന്യായീകരിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ രംഗത്ത് വന്നു. സജി ചെറിയാന്റെ പരാമര്‍ശങ്ങളില്‍ അബദ്ധമില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസിന് വേറെ പണിയില്ലാത്തത് കൊണ്ടാണ് ഇതെല്ലാം വിവാദമാകുന്നത്. ഈ കോണ്‍ഗ്രസുകാര്‍ ഭരണഘടന ലംഘിച്ച് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചവരാണ്. അവരാണ് ഭരണഘടനയെ കുറിച്ച് പറയുന്നത്. സജി ചെറിയാന്‍ കൂറു പുലര്‍ത്തി പ്രവര്‍ത്തിക്കുന്ന മന്ത്രിയാണെന്നും ഇപി പറഞ്ഞു. സിപിഎമ്മിനെ ഭരണഘടനയുടെ പേരില്‍ വിമര്‍ശിക്കുന്നവര്‍ മഹാരാഷ്ട്രയില്‍ അധികാരം പിടിച്ചെടുക്കാന്‍ ബിജെപി നടത്തിയ ശ്രമങ്ങള്‍ കാണുന്നില്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു.

ഗോവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ ബിജെപി റാഞ്ചി കൊണ്ടുപോയി. എട്ട് സംസ്ഥാനങ്ങളില്‍ ഇങ്ങനെയല്ലേ അവര്‍ ഭരണം പിടിച്ചത്. മണിപ്പൂരിലും റാഞ്ചിയില്ലേ. ആര്‍എസ്എസ് ഭരണഘടന തകര്‍ക്കുകയാണ്. കോണ്‍ഗ്രസ് അതിന് അനുകൂലമായി നില്‍ക്കുകയാണ്. ഭരണഘടനയ്ക്ക് നേരെ ആക്രമണമുണ്ടാകുന്നത് വലതുപക്ഷ കക്ഷികളില്‍ നിന്നാണ്. അല്ലാതെ ഇടതുകക്ഷികളില്‍ നിന്നല്ലെന്നും ഇപി ജയരാജന്‍ പറഞ്ഞു. അതേസമയം മന്ത്രി സജി ചെറിയാനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി സംഘം രാജ് ഭവനിലെത്തി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. മുഖ്യമന്ത്രിയെ വിളിച്ച് വരുത്തി മന്ത്രിയുടെ രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ തയ്യാറാവണമെന്ന് കെപിസിസി അഭ്യര്‍ത്ഥിച്ചു.

നടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളിനടന്‍ നരേഷ് നടിയുമൊത്ത് ഹോട്ടല്‍ മുറിയില്‍; കൈയ്യോടെ പൊക്കി മൂന്നാം ഭാര്യ, കൈയ്യാങ്കളി, കൂകി വിളി

English summary
cpi rejects minister saji cheriyan's comment against constitution, reminds serious setback in court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X