കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരണം സിപിഎമ്മുമായി, പാര്‍ട്ടിയെ തിരിഞ്ഞുനോക്കുന്നില്ല, പട്ടാമ്പി എംഎല്‍എയ്ക്ക് സിപിഐ ശാസന

Google Oneindia Malayalam News

പാലക്കാട്: പട്ടാമ്പി എംഎല്‍എ മുഹമ്മദ് മുഹസിനെതിരെ സിപിഐയില്‍ കടുത്ത വിമര്‍ശനം. എംഎല്‍എ പാര്‍ട്ടിയുമായി സഹകരിക്കുന്നില്ലെന്നായിരുന്നു വിമര്‍ശനം. പാലക്കാട് ചേര്‍ന്ന ജില്ല എക്‌സിക്യൂട്ടീവിലാണ് മുഹസിന് നേരെ വിമര്‍ശനം ഉയര്‍ന്നത്. മുഹസിന്‍ പാര്‍ട്ടിയുമായി ഒത്തുപോകുന്നതില്‍ വീഴ്ച്ച വരുത്തിയെന്നും, ഈ തെറ്റ് തിരുത്തണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. അതേസമയം ശാസിച്ചെങ്കിലും അദ്ദേഹത്തിനെതിരെ അച്ചടക്ക നടപടിയൊന്നും എടുത്തിട്ടില്ല. പട്ടാമ്പിയിലെ സ്ഥാനാര്‍ത്ഥി സാധ്യതാ പട്ടികയില്‍ അദ്ദേഹത്തെും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1

മുഹസിന്‍ പാര്‍ട്ടയുടെ പ്രാദേശിക ഘടകങ്ങളുമായി സഹകരിക്കുന്നില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം ചേര്‍ന്ന പട്ടാമ്പി മണ്ഡലം കമ്മിറ്റി യോഗത്തിലും ഒരു വിഭാഗം മുഹ്‌സിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. അദ്ദേഹത്തെ മാറ്റണമെന്ന് വരെ നിര്‍ദേശം ഉയര്‍ന്നു. ഇത് വലിയ ആശങ്ക പാര്‍ട്ടിയിലുണ്ടാക്കിയിരുന്നു. മുഹ്‌സീന് പകരം ജില്ലാ എക്‌സിക്യൂട്ടീവ് ഒകെ സെയ്തലവിയെ മത്സരിപ്പിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം. പ്രാദേശിക നേതൃത്വവുമായി യോജിച്ച് പോകണമെന്ന് എംഎല്‍എയോട് പാര്‍ട്ടി നേതൃത്വം നിര്‍ദേശിച്ചു. തെറ്റ് തിരുത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പാലക്കാട് ജില്ലയിലെ സിപിഐ സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടികയും ജില്ലാ എക്‌സിക്യൂട്ടീവ് തയ്യാറാക്കിയിട്ടുണ്ട്. മുഹ്‌സീനൊപ്പം സെയ്തലവിയുടെ പേരും പട്ടാമ്പിയിലെ സാധ്യതാ പട്ടികയിലുണ്ട്. നേരത്തെ പാര്‍ട്ടി നേതൃത്വവുമായി മുഹ്‌സീന്‍ എംഎല്‍എ അകല്‍ച്ചയിലായിരുന്നു. സിപിഎമ്മിനോട് കൂടുതല്‍ ചേര്‍ന്നാണ് മുഹ്‌സീന്‍ പ്രവര്‍ത്തിക്കുന്നതെന്നും ആരോപണമുണ്ട്. മണ്ണാര്‍ക്കാട്ട് ജില്ലാ സെക്രട്ടറി സുരേഷ് രാജ്, മണികണ്ഠന്‍ പാലോട്, എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് കബീര്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി അമിത് ഷാ തമിഴ്‌നാട്ടില്‍, ചിത്രങ്ങള്‍ കാണാം

പാലക്കാട് ജില്ലയില്‍ മണ്ണാര്‍കാടും പട്ടാമ്പിയിലുമാണ് സിപിഐ മത്സരിക്കുന്നതെന്നാണ് സൂചന. അതേസമയം മണ്ണാര്‍ക്കാട്ടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ തന്നെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന് ജില്ലാ സെക്രട്ടറി സുരേഷ് രാജ് പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. അതേസമയം കോട്ടയം ജില്ലയിലെ വൈക്കത്ത് സികെ ആശയായിരിക്കും സിപിഐ സ്ഥാനാര്‍ത്ഥി. ആശയുടെ പേര് കോട്ടയം ജില്ലാ എക്‌സിക്യൂട്ടീവ് നിര്‍ദേശിച്ചു. ഇതിപ്പോള്‍ സംസ്ഥാന സമിതിയുടെ പരിഗണനയിലാണ്. കാഞ്ഞിരപ്പള്ളിക്ക് പകരം ചങ്ങനാശ്ശേരി വേണമെന്നും ജില്ലാ എക്‌സിക്യൂട്ടീവ് ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ എല്‍ഡിഎഫിലും തര്‍ക്കം തുടരുകയാണ്.

ഐഷാ ശര്‍മയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

English summary
cpi reprimanded pattambi mla mohammed mohsin, leaders says he didnt cooperating with party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X