കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരംമുറി വിമരംമുറി വിവാദം: കെ രാജനെയും ഇ ചന്ദ്രശേഖരനെയും വിളിച്ചുവരുത്തി കാനം രാജേന്ദ്രൻ

മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം

Google Oneindia Malayalam News

തിരുവനന്തപുരം: മുട്ടിൽ മരംമുറി വിവാദം പ്രതിപക്ഷവും ബിജെപിയും സർക്കാരിനെതിരായുള്ള ആയുധമായി പ്രയോഗിക്കുമ്പോഴും അത് വലിയ തിരിച്ചടിയാകുന്നത് സിപിഐയ്ക്ക് തന്നെയാണ്. ഈ സഹചര്യത്തിൽ മുഖം രക്ഷിക്കാൻ വഴി തോടുകയാണ് സിപിഐ. വിവാദത്തിൽ മുൻ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരനെയും ഇപ്പോഴത്തെ റവന്യൂ മന്ത്രി കെ രാജനെയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിളിച്ചുവരുത്തി. മൂവരുമായിട്ടുള്ള കൂടിക്കാഴ്ച തുടരുകയാണ്. എം.എൻ സ്മാരകത്തിലാണ് കൂടിക്കാഴ്ച.

CPI

മരംകൊള്ളയുമായി ബന്ധപ്പെട്ട് ഇരുവരിൽ നിന്നും വിശദീകരണം തേടിയതായാണ് വിവരം. ബിനോയ് വിശ്വം എം പിയും സ്ഥലത്തെത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്‌ക്കും മരംമുറി വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് കാനം രാജേന്ദ്രൻ പ്രതികരിക്കാതെ ഒഴിഞ്ഞുമാറിയിരുന്നു. സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കുമെന്ന് പറഞ്ഞാണ് കാനം ഒഴിഞ്ഞുമാറിയത്. കഴിഞ്ഞ മന്ത്രിസഭയിൽ റവന്യൂ, വനം വകുപ്പുകൾ കൈകാര്യം ചെയ്തത് സിപിഐയായിരുന്നു.

എന്നാൽ വിവാദത്തിൽ ഇതുവരെ പ്രതികരിക്കാൻ സിപിഐ നേതൃത്വം തയാറായിട്ടില്ല. കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് മന്ത്രി തോമസ് ചാണ്ടിയുടെ രാജിയിലേക്ക് വഴിവച്ച നിലംനികത്തല്‍ വിവാദത്തിന്‍റെ പേരില്‍ മന്ത്രിസഭായോഗത്തില്‍ നിന്ന് സിപിഐ മന്ത്രിമാർ വിട്ടുനിൽക്കുക പോലും ചെയ്തിരുന്നു. പരിസ്ഥിതി വിഷയങ്ങളില്‍ സ്ഥിരതയാര്‍ന്ന നിലപാടുള്ള സിപിഐയുടെ മൗനം വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.

ഇന്ധന വില വര്‍ധനവിനെതിരെ യുഡിഎഫ് എംപിമാരുടെ രാജ്ഭവന്‍ ധര്‍ണ- ചിത്രങ്ങള്‍

അതേസമയം സംഭവത്തിൽ ഉടൻ പാർട്ടി നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്. മരംമുറിയിലേക്ക് നയിച്ച വിവാദ ഉത്തരവും അതുമായി ബന്ധപ്പെട്ട വിവാദങ്ങളും സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ പാര്‍ട്ടി, മുന്‍ മന്ത്രിയില്‍ നിന്നും മന്ത്രിയില്‍ നിന്നും ചേദിച്ചറിയുകയാണെന്നാണ് വിവരം. ഉത്തരവ് ദുർവ്യാഖ്യാനം ചെയ്ത് മരംമുറിയിലേക്ക് പോയെന്ന മന്ത്രിമാരുടെ വാദം ശരിവെക്കുന്നതായിരിക്കും പാർട്ടി നിലപാടെന്നുമാണ് കരുതുന്നത്.

അല്‍പ്പം ഹോട്ടാണ് ഇനിയ; നടിയുടെ പുതിയ ഫോട്ടോകള്‍ കാണാം

Recommended Video

cmsvideo
PT Thomas statement against Pinarayi Vijayan | Oneindia Malayalam

English summary
CPI secretary Kanam Rajendran call off meeting with E chandrasekharan and K Rajan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X