Get Updates
Get notified of breaking news, exclusive insights, and must-see stories!

കോടിയേരിയുടെ മകനെതിരായ ആരോപണത്തില്‍ സിപിഐ മിണ്ടില്ല; കാരണം ഇതാണോ?

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ സിപിഐ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്നാണ് സോഷ്യല്‍ മീഡിയയുടെ ചോദ്യം. ഇരു പാര്‍ട്ടികളും തമ്മില്‍ അത്ര രസത്തിലല്ലാത്ത സമയത്ത് വീണുകിട്ടിയ അവസരം സിപിഐ ഉപയോഗിക്കാത്തത് ഏവരെയും അത്ഭുതപ്പെടുത്തി.

അതേസമയം, സിപിഐയുടെ മൗനത്തിന് കാരണമുണ്ടെന്നും സോഷ്യല്‍ മീഡിയയിലെ ചിലര്‍ പറയുന്നുണ്ട്. സിപിഐ നേതാവിന്റെ മകനെതിരായ ആരോപണമാണ് മൗനത്തിന് കാരണമെന്നാണ് സൂചന. മന്ത്രിസഭയില്‍ റവന്യൂ-ഭക്ഷ്യ-കൃഷി-വനം വകുപ്പുകളില്‍ കാര്യങ്ങള്‍ തീരുമാനിക്കുന്നത് സിപിഐ ഉന്നതന്റെ മകനാണെന്നാണ് സംസാരം.

binoy

ഇത് ദിവസങ്ങള്‍ക്കു മുന്‍പ് വിവാദമായതാണ്. സിപിഐയുടെ മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെടുന്ന ഇയാള്‍ ഉദ്യോഗസ്ഥരുടെ സ്ഥലമാറ്റവും മറ്റും നേരിട്ട് നടത്തുന്നതായാണ് ആക്ഷേപം. സപ്ലൈകോ സി.എം.ഡി സ്ഥാനത്തു നിന്ന് എ.പി.എ മുഹമ്മദ് ഹനീഷിനെ മാറ്റാന്‍ ഈ നേതാവിന്റെ മകന്‍ നേരിട്ട് ചരടുവലി നടത്തിയിരുന്നു.

സി.പി.ഐ പ്രവര്‍ത്തകരും എല്‍.ഡി.എഫ് നേതൃത്വവും ജനജാഗ്രതായാത്രയുടെ പിന്നാലെ ആയിരിക്കുന്ന സമയത്താണ് സി.എം.ഡിയെ മാറ്റാന്‍ ശ്രമം നടന്നത്. എന്നാല്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെ ഇത് നടക്കാതിരിക്കുകയായിരുന്നു. നേതാവിന്റെ മകന്റെ ഇടപെടല്‍ പിന്നീട് മൂടിവെക്കുകയും ചെയ്തു. ബിനോയ് കോടിയേരിക്കെതിരായ ആരോപണം സിപിഐ ഏറ്റെടുക്കാത്തത് ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ്. ഇത് സിപിഎമ്മിന് ആശ്വാസമാവുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+