പിണറായി ക്രെഡിറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചു; മാണി എല്‍ഡിഎഫ് സ്വപ്‌നം കാണേണ്ടെന്ന് സിപിഐ!!
തിരുവനന്തപുരം: സിപിഐ നിര്‍വ്വാഹക സമിതിയില്‍ പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം. മൂന്നാര്‍ കയ്യേറ്റം ഒഴിപ്പിക്കല്‍ വിഷയത്തില്‍ മുഖ്യമന്ത്രി സര്‍വ്വകക്ഷി യോഗം വിളിച്ചത് ഒഴിപ്പിക്കലിന്റെ ക്രെഡിറ്റ് അടിച്ചെടുക്കാനാണെന്ന് സിപിഐ എക്‌സിക്യൂട്ടീവില്‍ ആരോപണം ഉയര്‍ന്നു.
വന്‍കിട കയ്യേറ്റങ്ങള്‍ മാത്രമല്ല, ചെറുകിട കയ്യേറ്റങ്ങളും ഒഴിപ്പിക്കണം. കയ്യേറ്റം ഒഴിപ്പിക്കലുമായി റവന്യുവകുപ്പ് മുന്നോട്ടു പോകണമെന്നും സിപിഐ നിര്‍വാഹകസമിതി തീരുമാനിച്ചു.

സിപിഐ
മാണിയുമായി കോട്ടയത്ത് കൂട്ടുകൂടിയ സിപിഎം ജില്ലാ കമ്മിറ്റിയേയും രൂക്ഷമായി സിപിഐ വിമര്‍ശിച്ചു.

വിഎന്‍ വാസന്‍
മാണിവന്നാല്‍ കോട്ടയത്തെ ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്ന് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്‍ പറഞ്ഞിരുന്നു. കോട്ടയത്ത് കോണ്‍ഗ്രസിനേക്കാള്‍ വലിയ രാഷ്ട്രീയ പാര്‍ട്ടി കേരള കോണ്‍ഗ്രസ് ആണെന്നും കേരള കോണ്‍ഗ്രസ് ഒപ്പമില്ലെങ്കില്‍ ഉമ്മന്‍ ചാണ്ടി പോലും വിജയിക്കില്ലെന്നും അദ്ദേഹം നിലപാടിനെ ന്യായീകരിക്കാന്‍ പറഞ്ഞിരുന്നു.

പ്രാദേശിക കൂട്ടുകെട്ട്
വിശാഖപട്ടണം പാര്‍ട്ടി തീരുമാനത്തിലെ നയമാണ് വിഷയത്തില്‍ സ്വീകരിച്ചതെന്നാണ് സിപിഎം ജില്ലാ നേതൃത്വം മാണിയുമായുള്ള പ്രാദേശിക കൂട്ടു കെട്ടിനെക്കുറിച്ച് വിശദീകരിക്കുന്നത്.

സിപിഐ തീരുമാനിച്ചു
പൂര്‍ണമായും ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസരത്തില്‍ ഒരിക്കലും മാണിയുമായി കൂട്ടുവേണ്ടെന്നും മാണിക്കെതിരായ ആരോപണങ്ങളില്‍ കൃത്യമായ നിലപാടുമായി മുന്നോട്ടു പോകാനുമാണ് സിപിഐ തീരുമാനിച്ചിരിക്കുന്നത്.












Click it and Unblock the Notifications