കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെട്ടിനിരത്തി സിപിഐ സമ്മേളനം: ബിജിമോളും ദിവാകരനും ജയപാലും പുറത്ത്, പക വീട്ടിയത് പോല്‍ ശിവരാമന്‍

Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ നേതാക്കളെ വെട്ടിനിരത്തി സി പി ഐ സംസ്ഥാന സമ്മേളനം. സി ദിവാകരന്‍, മുന്‍ എം എല്‍ എ ഇഎസ് ബിജിമോള്‍ തുടങ്ങിയവർ സംസ്ഥാന കൗണ്‍സിലി‍ല്‍ നിന്ന് പുറത്തായി. സി ദിവാകരനെ പ്രായപരിധി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ഒഴിവാക്കിയപ്പോള്‍ സംസ്ഥാന കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇഎസ് ബിജിമോളെ ഇടുക്കി ജില്ല ഘടകം തഴയുകയായിരുന്നു. പാർട്ടി കോണ്‍ഗ്രസ് പ്രതിനിധിയായും ഇഎസ് ബിജിമോളെ നിർദേശിച്ചിട്ടില്ലെന്നതും ശ്രദ്ധേയമാണ്. സി പി ഐ ഇടുക്കി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടതിന് പിന്നാലെ നേതൃത്വത്തവുമായി ഉരസലിലാണ് ഇഎസ് ബിജിമോള്‍. സി പി ഐയിലെ കാനം വിരുദ്ധ പക്ഷത്തിന് ഭൂരിപക്ഷമുള്ള ജില്ല കൂടിയാണ് ഇടുക്കി.

രാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യരാത്രിയായപ്പോള്‍ സംവിധായകന്‍ മുറിയിലേക്ക് വിളിച്ചു; വഴങ്ങാത്ത തന്നെ സിനിമയില്‍ നിന്നും വെട്ടി: സൂര്യ

പാർട്ടി കോണ്‍ഗ്രസിലേക്ക് ഇ എസ് ബിജിമോളെ അയക്കാന്‍ വേണ്ടി ഞാന്‍ ഒഴിഞ്ഞ് കൊടുക്കാമെന്ന് ഒരു മുതിർന്ന നേതാവ് വ്യക്തമാക്കിയെങ്കിലും ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്‍ ഇതിനെ എതിർത്തുകൊണ്ട് രംഗത്ത് എത്തി. താങ്കൾക്ക് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ താല്‍പര്യമില്ലെങ്കിൽ മറ്റൊരാളെ തിരഞ്ഞെടുക്കാമെന്ന് ശിവരാമൻ പറഞ്ഞുവെന്നാണ് മനോരമ റിപ്പോർട്ട് ചെയ്യുന്നത്.

cpm

സംസ്ഥാന നേതൃത്വമായിരുന്നു നേരത്തെ ബിജി മോളെ ഇടുക്കി ജില്ല സെക്രട്ടറി സ്ഥാനത്തേക്ക് നിർദേശിച്ചത്. എന്നാല്‍ എതിർ വിഭാഗം ഇതിനെതിരെ രംഗത്ത് എത്തി. ഒടുവില്‍ ജില്ലാ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കു മത്സരം നടന്നെങ്കിലും ബിജിമോൾ പരാജയപ്പെട്ടു. ഇതോടെ നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ബിജിമോള്‍ ഫേസ്ബുക്കിലൂടെ രംഗത്ത് എത്തുകയും ചെയ്തു. സ്ത്രീവിരുദ്ധ നിലപാട് സ്വീകരിക്കുന്നവർ ഏത് പൊന്നു തമ്പുരാൻ ആയാലും അവരോട് എനിക്ക് എന്നും ആനക്കാട്ടിൽ ഈപ്പച്ചന്റെ ഡയലോ​ഗിൽ പറഞ്ഞാൽ ഇറവറൻസാണ്. സ്ത്രീപക്ഷ നിലപാട് സ്വീകരിക്കുമ്പോൾ ഇത്തിരി ഔട്ട് സ്പോക്കണുമാകും തിരുമേനിമാരെ . കാരണം ഇത് ജനുസ് വേറെയാണെന്നുമായിരുന്നു ബിജിമോള്‍ ഫേസ്ബുക്കില്‍ കുറിച്ചത്

ഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ലഇരട്ടത്താപ്പ്, ദില്‍ഷയ്ക്ക് കുറച്ച് സന്തോഷ് ബ്രഹ്‌മി കൊടുത്താലോന്ന് നിമിഷ: ആളുകള്‍ ഒന്നും മറക്കില്ല

ചാത്തന്നൂർ എം എൽ എ ജി എസ് ജയലാലിനെയും സംസ്ഥാന കൗൺസിലിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സഹകരണ ആശുപത്രി വിവാദവുമായി ബന്ധപ്പെട്ട് ജി എസ് ജയലാലിനെ നേരത്തെ സംസ്ഥാന കൗൺസിലിൽനിന്ന് പുറത്താക്കിയിരുന്നു. സമ്മേളനത്തിലൂടെ അദ്ദേഹം കൗൺസിലിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തിരഞ്ഞെടുക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.

എറണാകുളത്ത് കാനം പക്ഷം ആധിപത്യം തുടർന്നപ്പോള്‍, ഇസ്മയില്‍ പക്ഷത്തിന് കനത്ത തിരിച്ചടി നേരിടേണ്ടി വന്നു. ഇസ്മയില്‍ പക്ഷെത്തെ മുൻ ജില്ലാ സെക്രട്ടറി പി.രാജു, എ എൻ സുഗതൻ, എം ടി നിക്സൺ‌, ടി സി സഞ്ജിത് എന്നിവരാണ് ഒഴിവാക്കപ്പെട്ടത്.

English summary
CPI state conference: Bijimol, Diwakaran and Jayapal are out of the state council
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X