Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഐ സംസ്ഥാന സമ്മേളനം മൂന്നാംദിനം; പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേല്‍ ചര്‍ച്ച തുടങ്ങി, തനിക്കെതിരെയുള്ള അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമെന്ന് വനംമന്ത്രി കെ രാജു

മലപ്പുറം: സിപിഐ സംസ്ഥാന സമ്മേളനം മൂന്നാംദിനത്തിലേക്ക് പ്രവേശിച്ചു. പ്രവര്‍ത്തന റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ച ആരംഭിച്ചു, പാര്‍ട്ടി കണ്‍ട്രോള്‍ കമ്മീഷന്‍ ആരുടേയോ കയ്യിലാണെന്ന് ഇടുക്കിയിലെ പ്രതിനിധി ആരോപണമുന്നയിച്ചു.ആരോപണ പ്രത്യാരോപണത്തിൽ മുങ്ങി സിപിഐ സമ്മേളനം.

ആരോപണം രാഷ്ട്രീയ മുതലെടുപ്പ്

ആരോപണം രാഷ്ട്രീയ മുതലെടുപ്പ്

തനിക്കെതിരെയുള്ള അഴിമതി ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്നും രാഷ്ട്രീയ മുതലെടുപ്പിനുവേണ്ടിയുള്ള മാണി കോണ്‍ഗ്രസിന്റെ നീക്കമാണെന്നും വനംമന്ത്രി കെ രാജു പറഞ്ഞു. ആരോപണം ആവര്‍ത്തിച്ചാല്‍ ഇനി നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പൊന്തംപുഴ ഭൂമി വിവാദത്തെ കുറിച്ചുള്ള അഴിമതി ആരോപണത്തെ കുറിച്ചാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കെ ഇ ഇസ്മയിലിന്റെ കത്ത്...

കെ ഇ ഇസ്മയിലിന്റെ കത്ത്...

ഒറ്റപ്പെടുത്തി വേട്ടയാടാനാണു ഭാവമെങ്കില്‍ രാഷ്ട്രീയം അവസാനിപ്പിക്കുമെന്ന സിപിഐ ദേശീയ നേതൃത്വത്തിന് കെഇ ഇസ്മയില്‍ നല്‍കിയ കത്ത് സിപിഐയില്‍ ഏറെ ചര്‍ച്ചകള്‍ക്കും പൊട്ടിത്തെറികള്‍ക്കും കാരണമായിട്ടുണ്ട്. തനിക്കെതിരേ ഗുരുതര ആക്ഷേപങ്ങളുള്ള കണ്‍ട്രോള്‍ കമ്മിഷന്റെ റിപ്പോര്‍ട്ട് സംഘടനാ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനെതിരേയായിരുന്നു പൊട്ടിത്തെറി. പ്രവര്‍ത്തകര്‍ക്കു നിരാശയുണ്ടാക്കുന്ന ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്തണമെന്ന ആവശ്യവുമുയര്‍ന്നതോടെ സിപിഐ. സംസ്ഥാന സമ്മേളനത്തില്‍ വിഭാഗീയതയുടെ തീച്ചൂട് ഉയരുകയാണ്.

സമവായത്തിന് കേന്ദ്ര നേതൃത്വം

സമവായത്തിന് കേന്ദ്ര നേതൃത്വം


സംസ്ഥാന കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇതു പ്രതിഫലിക്കുമെന്നാണു സൂചന. വെട്ടിനിരത്തല്‍ ഉണ്ടായാല്‍ തിരിച്ചടിക്കുമെന്ന് ഇസ്മയില്‍ വ്യക്തമാക്കിയതോടെ സമവായത്തിനു കേന്ദ്രനേതൃത്വം ഇടപെടുന്നുണ്ട്.

കൺട്രോൾ കമ്മീഷൻ റിപ്പോർട്ട്

കൺട്രോൾ കമ്മീഷൻ റിപ്പോർട്ട്

കെഇ ഇസ്മയില്‍, അദ്ദേഹത്തിനാപ്പം നില്‍ക്കുന്ന കെഎന്‍ ചന്ദ്രന്‍, ആര്‍.രാമചന്ദ്രന്‍ എന്നിവര്‍ക്കെതിരേ സാമ്പത്തിക ആരോപണമുള്‍പ്പടെയുള്ള കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിന്റെ ഭാഗമാക്കിയത്. ഇസ്മയില്‍ പക്ഷത്തിനെ വെട്ടിനിരത്താനുള്ള നീക്കത്തിന്റെ തുടക്കമായാണ് ഇതു വ്യഖ്യാനിക്കപ്പെടുന്നത്. സിഎന്‍ ചന്ദ്രനെ ദേശീയ കൗണ്‍സിലില്‍നിന്ന് ഒഴിവാക്കിയതിനെച്ചൊല്ലി പുതുച്ചേരിയില്‍ നടന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ വാക്കേറ്റവും ബഹളവുമുണ്ടായിരുന്നു. ഇതിനു സമാനമായ സാഹചര്യമാണു മലപ്പുറം സമ്മേളനവേദിയിലുള്ളത്. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് അനുകൂലമായി നിലപാടെടുത്തവരാണ് ഇസ്മയിലിനെതിരേ ആഞ്ഞടിച്ചത്.

യുഎഇ സന്ദര്‍ശനവും പണപ്പിരിവും..

യുഎഇ സന്ദര്‍ശനവും പണപ്പിരിവും..

യുഎ.ഇ സന്ദര്‍ശനം നടത്തിയ ഇസ്മയില്‍ നടത്തിയ പണപ്പിരിവും അവിടുത്തെ ആഡംബര ജീവിതവുമാണു കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത്. ആര്‍. രാമചന്ദ്രന്‍ പാര്‍ട്ടി പ്രവര്‍ത്തകരില്‍നിന്നു ഫണ്ട് പിരിച്ച് ചവറ മണ്ഡലം കമ്മിറ്റിക്കു വേണ്ടി സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ടുള്ള കമ്മിഷന്‍ കണ്ടെത്തലും പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ ചേര്‍ത്തു. ഇതിനു ബദലായാണ് ദേശീയ സെക്രട്ടറി എസ്. സുധാകര്‍ റെഡ്ഡിക്ക് ഇസ്മയിലിന്റെ കത്ത്.

രാഷ്ട്രീയജീവിതം അവസാനിപ്പിക്കും

രാഷ്ട്രീയജീവിതം അവസാനിപ്പിക്കും

പാര്‍ട്ടിയില്‍ മൂന്നു വര്‍ഷമായി തന്നെ ഒറ്റപ്പെടുത്തി വേട്ടയാടാന്‍ ശ്രമിക്കുന്നു. പൊതുസമൂഹത്തിലും പ്രവര്‍ത്തകര്‍ക്കിടയിലും ഇകഴ്ത്തിക്കാട്ടാന്‍ ശ്രമമുണ്ടാകുന്നു. ഇങ്ങനെ പോയാല്‍ പലതും തുറന്നുപറഞ്ഞ് രാഷ്ട്രീയജീവിതം അവസാനിപ്പിക്കേണ്ടിവരും. കണ്‍ട്രോള്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സമ്മേളന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയത് ശരിയായില്ലെന്നും കത്തില്‍ പറയുന്നു

ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി

ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി

കത്തിനു തൊട്ടുപിന്നാലെ ചര്‍ച്ചയില്‍ തിരിച്ചടിയെത്തി. തോമസ് ചാണ്ടി വിഷയത്തിലുള്‍പ്പെടെ ശക്തമായ നിലപാടെടുത്ത് പാര്‍ട്ടി ജ്വലിച്ചുനിന്ന സമയത്താണ് അതിനു വിരുദ്ധമായി ഇസ്മയിലിന്റെ പ്രസ്താവന വന്നതെന്നും ആവേശത്തിലായിരുന്ന പാര്‍ട്ടി പ്രവര്‍ത്തകരെ അതു നിരാശപ്പെടുത്തിയെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടി. ഇസ്മയിലിന്റെ നടപടി തെറ്റാണന്നു കണ്ടെത്തി ദേശീയ നേതൃത്വത്തിനു റിപ്പോര്‍ട്ട് ചെയ്ത നടപടി മാതൃകാപരമാണ്. ഇസ്മയിലിനെ നിലയ്ക്കു നിര്‍ത്താന്‍ പാര്‍ട്ടി തയാറാകണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+