കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച് സിപിഐ സംസ്ഥാന സമ്മേളനം

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ച് സിപിഐ സംസ്ഥാന സമ്മേളനം മലപ്പുറത്ത് രണ്ടാംദിനത്തിലേക്ക്. സിപിഎമ്മിനോട് ഏകാധിപതി ചമയേണ്ടെന്നും മുന്നണിയില്‍ എല്ലാവര്‍ക്കും ഒരേ അവകാശമാണെന്നുമുള്ള കാനത്തിന്റെ പ്രസ്താവന സിപിഎമ്മില്‍ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുണ്ട്. അതോടൊപ്പം മാണിയെ മുന്നണിയിലെത്തിക്കുന്നതിനെതിരെയുള്ള സിപിഎം പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏറെ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെക്കുന്നതാണ്.

കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...കെഇ ഇസ്മായിലിന്റെ ആഢംബര ജീവിതം, ദുബായിലെ താമസം! പലതും തുറന്നുപറയേണ്ടി വരുമെന്ന് ഭീഷണി...

നാലു ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനത്തിനു ഇന്നലെ രാവിലെ പതിനൊന്നരയോടെ മുഖ്യവേദിയായ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലെ ഇ.ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ കേന്ദ്ര കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം സി.എ.കുര്യന്‍ പതാകയുയര്‍ത്തിയതോടെയാണ് സമ്മേളനം ആരംഭിച്ചത്. പ്രതിനിധി സമ്മേളനത്തിനു മുന്നോടിയായി മഞ്ചേരി പ്രഫപിശ്രീധരന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ദീപശിഖ സമ്മേളനനഗരിയില്‍ നേതാക്കളായ കാനം രാജേന്ദ്രന്‍, കെപി രാജേന്ദ്രന്‍, സിഎ കുര്യന്‍ എന്നിവര്‍ ചേര്‍ന്നു തെളിയിച്ചു. തുടര്‍ന്നു രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി. ചുവപ്പണിഞ്ഞ മലപ്പുറത്ത്് ആവേശേജ്വലമായ മുദ്രാവാക്യങ്ങളുയര്‍ന്ന അന്തരീക്ഷത്തിലായിരുന്നു ചടങ്ങ്.

സിപിഐയുടെ മന്ത്രിമാര്‍, നേതാക്കള്‍ തുടങ്ങിയവരെല്ലാം അണിനിരന്നു. 680 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. തുടര്‍ന്നു പ്രതിനിധി സമ്മേളനം സിപിഐ ദേശീയ കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി എസ്.സുധാകര്‍ റെഡി ഉദ്ഘാടനം ചെയ്തു. കാനം രാജേന്ദ്രന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറിയറ്റ് അംഗങ്ങളായ ഡി.രാജ, പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ.ഇ ഇസ്മായില്‍ ബിനോയ് വിശ്വം, ആനി രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എക്‌സിക്യൂട്ടീവ് അംഗം സി.എ കുര്യന്‍, പാര്‍ട്ടി നേതാക്കളായ സി.ദിവാകരന്‍, സത്യന്‍ മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.

ബിജെപിക്കെതിരെ ബദല്‍ സഖ്യം രൂപപ്പെടേണ്ടതുണ്ടെന്ന് സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഢി

ദേശീയതലത്തില്‍ ബി ജെ പിക്കെതിരെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് അതീതമായ ബദല്‍ സഖ്യം രൂപപ്പെടേണ്ടതുണ്ടെന്ന് സി പി ഐ ദേശീയ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഢി പറഞ്ഞു. സംസ്ഥാനങ്ങളില്‍ വ്യത്യസ്ത രാഷ്ട്രീയ സാഹചര്യങ്ങളും സ്വഭാവങ്ങളും നിലനില്ക്കുന്നതിനാല്‍ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള സഖ്യത്തേക്കാള്‍ പ്രധാനം പൊതുതാത്പര്യങ്ങളുടെ വേദിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സി പി ഐ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനം മലപ്പുറത്ത് ഇ ചന്ദ്രശേഖരന്‍ നായര്‍ നഗറില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധാകര റെഢി.

വര്‍ഗീയ, തീവ്രവാദ, ഫാസിസ്റ്റ് സ്വഭാവമുള്ള ആര്‍ എസ് എസ് നിയന്ത്രിക്കുന്ന ബി ജെ പിയാണ് പ്രധാന ശത്രു. ബി ജെ പിക്കെതിരായ കൂട്ടായ്മയെ തെരഞ്ഞെടുപ്പ് സഖ്യമായി കാണേണ്ടതില്ല. സി പി ഐസി പി എം പാര്‍ട്ടികളുടെ ഐക്യം ഇക്കാര്യത്തില്‍ അനിവാര്യമാണ്. ഇരുപാര്‍ട്ടികളും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടാവാം എന്നാല്‍ അത് പെരുപ്പിച്ച് കാണിക്കേണ്ടതില്ല. ഇടതുപക്ഷത്തെ ശക്തിപ്പെടുത്താന്‍ ഈ രണ്ടു പാര്‍ട്ടികളും ഒന്നിക്കേണ്ടത് അനിവാര്യമാണ്.

വലതുപക്ഷ പിന്തിരിപ്പന്‍ നയങ്ങളും മൂലധന താത്പര്യങ്ങളുമാണ് ഇപ്പോള്‍ ലോകത്ത് ശക്തിപ്രാപിക്കുന്നത്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ രാഷ്ട്രീയ പാര്‍ട്ടികളെയും അവര്‍ നിയന്ത്രണത്തിലാക്കിയിരിക്കുന്നു. രാജ്യത്തെ മാധ്യമങ്ങള്‍ കോര്‍പ്പറേറ്റുകളുടെ വളര്‍ത്തുനായ്ക്കളായി മാറി.ഇത്തരം ശക്തികളുടെ പ്രവര്‍ത്തന ഫലമായി രാജ്യത്ത് തൊഴിലില്ലായ്മ, വിലക്കയറ്റം, അസമത്വം, സാമൂഹിക അരക്ഷിതാവസ്ഥ എന്നിവ വര്‍ധിച്ചു. ഇന്ത്യയില്‍ സമ്പത്തിന്റെ 71 ശതമാനം കൈയടക്കിയിരിക്കുന്നത് ജനസംഖ്യയുടെ ഒരു ശതമാനം വരുന്ന സമ്പന്നരാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരെ ഇത് ദുരിതത്തിലേക്ക് നയിക്കുകയും കര്‍ഷകരെ ആത്മഹത്യയിലെത്തിക്കുകയും ചെയ്തിരിക്കുന്നു.

കോണ്‍ഗ്രസിന്റെ വലതുപക്ഷ നയങ്ങള്‍ തന്നെയാണ് ബി ജെ പിയും പിന്തുടരുന്നത്. ന്യൂനപക്ഷങ്ങളും ദളിതരും ബുദ്ധിജീവികളും വേട്ടയാടപ്പെടുകയാണ്. ഇന്ത്യയിലെ ജനങ്ങള്‍ മോദി സര്‍ക്കാറിനെ തടയുന്നതില്‍ നിസഹായരാണെന്ന പ്രചാരണം രാജ്യത്ത് സ്ഥാപിച്ചെടുത്തിട്ടുണ്ട്. ബി ജെ പി വീണ്ടും കേന്ദ്രത്തില്‍ വരുമെന്ന പ്രചാരണങ്ങളും നടക്കുന്നു. എന്നാല്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും പുതിയ രീതിയിലുള്ള സമര മുഖങ്ങള്‍ ബി ജെ പിക്കെതിരെ തുറക്കപ്പെടുന്നുണ്ട്. അവയെ കോര്‍ത്തിണക്കി രാഷ്ട്രീയ മുന്നേറ്റമുണ്ടാക്കുന്നതിന് നേതൃത്വം നല്കേണ്ടത് ഇടതുപക്ഷമാണ്. ബദല്‍ നയങ്ങളുടെ സാമൂഹ്യരാഷ്ട്രീയ പോരാട്ടം ഉയര്‍ന്നു വരേണ്ടതുണ്ട്. ജനകീയ പ്രശ്നങ്ങള്‍ ഉള്‍ക്കൊള്ളുന്ന മുദ്രാവാക്യമാണ് ഉയരേണ്ടത്. രാജ്യത്തെ വിവിധ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ഏകോപിപ്പിച്ച വിശാലപൊതുവേദി വളരണം. ജനങ്ങളും മോദി സര്‍ക്കാറും തമ്മിലുള്ള ഏറ്റുമുട്ടല്‍ വരും ദിനങ്ങളില്‍ ശക്തമാവും. ഇതില്‍ ജനപക്ഷത്തു നിന്ന് മതേതര കക്ഷികളെ ഏകോപിപ്പിച്ച് കൊണ്ടുപോവേണ്ട ദൗത്യമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ളത്.

കേരളത്തില്‍ പതിറ്റാണ്ടുകളായി നിലനില്ക്കുന്ന മതസൗഹാര്‍ദ്ദം തകര്‍ക്കാന്‍ ആര്‍ എസ് എസും ബി ജെ പിയും ശ്രമിക്കുന്നു. ഇതിനായി ഇടതുപക്ഷ വിരുദ്ധ പ്രചാരണങ്ങളാണ് അവര്‍ നടത്തുന്നത്. അഴിമതിയുടെ പാര്‍ട്ടിയായ ബി ജെ പി നടത്തുന്ന ഇത്തരം പ്രചരണങ്ങളെ ശക്തമായി നേരിടേണ്ടതുണ്ട്. കേരളത്തില്‍ രാഷ്ട്രീയ മൂല്യങ്ങളെയും പരിശുദ്ധിയെയും ഉയര്‍ത്തിപ്പിടിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു വരുന്നു. സംസ്ഥാനത്ത് ബഹുജന പ്രസ്ഥാനങ്ങളുടെ അടിത്തറ വിപുലപ്പെടുത്താന്‍ പ്രവര്‍ത്തിക്കണം. സംഘടനയില്‍ സ്ത്രീപങ്കാളിത്തം ഏറെയുണ്ടെങ്കിലും സമ്മേളനങ്ങളിലും കമ്മിറ്റികളിലും അവരുടെ പ്രാതിനിധ്യം വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും സുധാകരറെഡി പറഞ്ഞു.

സ്വാഗത സംഘം ചെയര്‍മാന്‍ കെ പി രാജേന്ദ്രന്‍ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗങ്ങളായ ഡി രാജ, പന്ന്യന്‍ രവീന്ദ്രന്‍, ദേശീയ എക്സിക്കുട്ടീവ് അംഗങ്ങളായ കെ ഇ ഇസ്മായീല്‍ ബിനോയ് വിശ്വം, ആനി രാജ, സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, എക്സിക്കുട്ടീവ് അംഗം സി എ കുര്യന്‍, പാര്‍ട്ടി നേതാക്കളായ സി ദിവാകരന്‍, സത്യന്‍ മൊകേരി തുടങ്ങിയവര്‍ പങ്കെടുത്തു.

രക്തക്കളമായി ഹോളി ആഘോഷം; ഒരു സംഘം ആളുകൾ യുവാവിനെ വെട്ടി, ശരീരത്തിലേറ്റത് 50 വെട്ടുകൾ, വീഡിയോ!രക്തക്കളമായി ഹോളി ആഘോഷം; ഒരു സംഘം ആളുകൾ യുവാവിനെ വെട്ടി, ശരീരത്തിലേറ്റത് 50 വെട്ടുകൾ, വീഡിയോ!

രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...രാജേട്ടന്റെ വിരട്ടൽ ഏറ്റു, എസ്എഫ്ഐ വഴങ്ങി... യൂണിവേഴ്സിറ്റി കോളേജിലും പൊങ്കാല അടുപ്പുകൾ ഉയർന്നു...

English summary
cpi state conference opens a platform for discussion and debate
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X