കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തലപ്പത്തേക്ക് ആര്? സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം, മത്സരത്തിന് സാധ്യത

Google Oneindia Malayalam News

തിരുവനന്തപുരം: 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. വൈകിട്ട് ആറ് മണിക്ക് പുത്തിരിക്കണ്ടം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രനാണ് സമ്മേളന പതാക ഉയർത്തുക. ശനിയാഴ്ച 10ന് ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.

പ്രായപരിധി തീരുമാനമടക്കം വിവാദമായ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ സമ്മേളനം. കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും സി ദിവാകരനും വിട്ടുനിന്നത് നേതാക്കൾക്കിടയിലെ പോര് ഏറക്കുറെ പരസ്യമാക്കിയിട്ടുണ്ട്. തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കും.വിഭാഗീയതയുടെ പശ്ചാത്തലത്തിൽ ചരിത്രത്തില്‍ ആദ്യമായി സെക്രട്ടറി സ്ഥാനത്തേക്ക് മല്‍സരം നടക്കാനാണ് സാധ്യത

cpi

photo courtesy- facebook/cpi kerala

75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും. അതേസമയം നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ വിട്ട് നിന്നതിന് നേതാക്കൾക്കെതിരെ നടപടിയുണ്ടാകുമോ എന്നും ഇന്നറിയാം. ച്ചക്ക് രണ്ടുമണിക്ക് ചേരുന്ന എക്സിക്യൂട്ടീവ് ഇക്കാര്യം ചർച്ച ചെയ്യും.സമ്മേളനത്തിന് തൊട്ട് മുമ്പ് പാർട്ടി ശക്തമായ നടപടികളിലേക്ക് പോകാൻ സാധ്യതയില്ലെന്നാണ് സൂചന.

'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍'എനിക്ക് അവനെ അത്രക്ക് പിടിച്ചില്ല, കഞ്ചാവടിച്ചത് പോലെയുള്ള മുഖം'; ശ്രീനാഥ് ഭാസിക്കെതിരെ സംവിധായകന്‍

പ്രായപരിധി നോക്കരുതെന്നും പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ളവര്‍ കമ്മിറ്റികളില്‍ തുടരട്ടെയെന്നുമുള്ള നിലപാടാണ് ഇസ്മയില്‍ പക്ഷം സ്വീകരിച്ചിരിക്കുന്നത്. പ്രായ പരിധി തീരുമാനം ചില ആളുകളെ ഒഴിവാക്കാനാണ് എന്നാണ് ഇസ്മയിൽ പക്ഷത്തിന്റെ വാദം. ഇത് സംബന്ധിച്ച് പ്രമേയം കൊണ്ടുവന്ന വോട്ടെടുപ്പ് ആവശ്യപ്പെടാന്‍ ഇസ്മയില്‍ പക്ഷം നീക്കം ആരംഭിച്ചിട്ടുണ്ട്.

പാർട്ടിക്കുള്ളിലെ വിഭാഗീയതക്കെതിരെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പരസ്യമായി രംഗത്ത് വന്നിരുന്നു. വിഭാഗീയ പ്രവർത്തനം നടത്തുന്നവർക്ക് പാർട്ടിയിൽ സ്ഥാനം ഉണ്ടാകില്ല എന്നായിരുന്നു കാനത്തിന്റെ പ്രസ്താവന. മുൻകാല ചരിത്രം അത് ബോധ്യപ്പെടുത്തുന്നുണ്ടെന്നും കാനം ഓർമ്മിപ്പിച്ചിരുന്നു. 'വിഭാഗീയതയും വ്യക്തി കേന്ദ്രീകൃതരീതിയും സിപിഐയില്‍ ഇല്ല.ത്തരത്തിൽ ആരെങ്കിലും പ്രവർത്തിച്ചാൽ പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല'. സിപിഐ മുഖ മാസികയായ നവയു​ഗത്തിൽ എഴുതിയ ലേഖനത്തിലാണ് കാനം വ്യക്തമാക്കി.

താഴെ തട്ടില്‍ മാനദണ്ഡം നടപ്പാക്കിയത് കൊണ്ട് നേതൃനിരയിലും ഇത് ബാധകമാണെന്നാണ് കാനം വിഭാഗത്തിന്റെ വാദം. ആലപ്പുഴ, തൃശൂര്‍, എറണാകുളം, പാലക്കാട്, കണ്ണൂര്‍, മലപ്പുറം, കാസര്‍ഗോഡ് എന്നീ ജില്ലകളില്‍ കാനത്തിനാണ് ആധിപത്യം. മലപ്പുറം, കോട്ടയം, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ സമ്മേളനത്തില്‍ വോട്ടെടുപ്പ് നടന്നിരുന്നു. നിരീക്ഷകർ ഉൾപ്പെടെ 563 പേരാണ് സമ്മേളനത്തിൽ പങ്കെടുക്കുക.

വീണ്ടും ട്വിസ്റ്റ്, അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കും; പോര് ഉറപ്പിച്ചുവീണ്ടും ട്വിസ്റ്റ്, അധ്യക്ഷ സ്ഥാനത്തേക്ക് മുകുള്‍ വാസ്‌നിക്കും മത്സരിക്കും; പോര് ഉറപ്പിച്ചു

English summary
CPI state conference starts today at thiruvananthapuram General Secretary D Raja will inaugurate the delegation meeting on saturday
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X