കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഐ സംസ്ഥാന സമ്മേളനം നാളെ മുതല്‍ മലപ്പുറത്ത്, കാര്‍ഷികവിഭവ സമാഹരണം വേറിട്ടതായി

  • By നാസർ
Google Oneindia Malayalam News

മലപ്പുറം: നാളെ മുതല്‍ മലപ്പുറത്തു നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളന കാര്‍ഷികവിഭവ സമാഹരണം വേറിട്ടതായി. മണ്ണില്‍ പണിയെടുക്കുന്ന കര്‍ഷക തൊഴിലാളിയും കര്‍ഷകരും ബഹുജനങ്ങളുമൊന്നായി കൈകോര്‍ത്തപ്പോള്‍ അഖിലേന്ത്യാ കിസാന്‍ സഭയുടെ നേതൃത്വത്തിലുള്ള കാര്‍ഷികവിഭവ സമാഹരണം വേറിട്ട ചരിത്രമാണെഴുതുന്നത്. മലപ്പുറത്ത് മാര്‍ച്ച് 1 മുതല്‍ 4 വരെ നടക്കുന്ന സി പി ഐ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള കാര്‍ഷികവിഭവ കലവറയിലേക്ക് വിഭവങ്ങള്‍
സമാഹരിച്ചു.

മലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വരവ് മുഖ്യചര്‍ച്ചയാകുംമലപ്പുറത്തെ സിപിഐ സംസ്ഥാന സമ്മേളനത്തില്‍ 'മാണി' വരവ് മുഖ്യചര്‍ച്ചയാകും

അഖിലേന്ത്യാ കിസാന്‍ സഭയുടെആഭിമുഖ്യത്തില്‍ സമ്മേളനത്തിലേക്കാവശ്യമായ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി ഇന്നലെ ജില്ലയില്‍ ഉല്‍പന്ന സംഭരണ ജില്ലാ വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു.. കിസാന്‍ സഭയുടെ സംസ്ഥാന ട്രഷറര്‍ പി തുളസിദാസ് മേനോന്‍ നയിക്കുന്ന ജാഥ നിലമ്പൂര്‍ മണ്ഡലത്തിലെ കരുളായില്‍ സി പി ഐ ജില്ലാ സെക്രട്ടറിയും സമ്മേളനത്തിന്റെ സ്വാഗത സംഘം ജനറല്‍ കണ്‍വീനറുമായ പി പി സുനീര്‍ഉദ്ഘാടനം ചെയ്തു.

vibavam-

വിവിധയിനം പച്ചക്കറികള്‍ 'പഴവര്‍ഗങ്ങള്‍ ,നാളികേരം എന്നിവ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ജാഥാംഗങ്ങള്‍ ഏറ്റുവാങ്ങി..ഇ സൈതലവി ഡെപ്യൂട്ടി ലീഡറും കിസാന്‍ സഭ ജില്ലാ പ്രസിഡന്റ് എം എ അജയകുമാര്‍ ഡയറക്ടറും ഇഅബ്ദുഹാജി ,പി ജയപ്രകാശ് , എ പി രാജഗോപാല്‍ , എം കെ പ്രദീപ് മേനോന്‍ , എം എ തമ്പി , വി എ റസാഖ് , സി കെ മൊയ്തീന്‍ അംഗങ്ങളുമായ ജാഥ കരുളായില്‍ നിന്നാരംഭിച്ച് വണ്ടൂര്‍ ടൗണ്‍ പെരിന്തല്‍മണ്ണ ടൗണ്‍ ,അങ്ങാടിപ്പുറം ,വളാഞ്ചേരി,ചമ്രവട്ടം ,നരിപ്പറമ്പ് ,ബി പി അങ്ങാടി , താനൂര്‍ ടൗണ്‍ ,ചെമ്മാട് ടൗണ്‍ ,വേങ്ങര ടൗണ്‍ ,കാക്കഞ്ചേരി ,പുളിക്കല്‍ ,കിഴിശ്ശേരി ,മഞ്ചേരി പുതിയസ്റ്ന്റ ,ആനക്കയം എന്നിവിടങ്ങളില്‍ പര്യടനം നടത്തി വൈകീട്ട് 7 മണിക്ക് മലപ്പുറം കുന്നുമ്മല്‍ ജംഗ്ഷനില്‍ സമാപിച്ചു..ഈ പൊതുസമ്മേളനത്തില്‍ വച്ച് സ്വാഗത സംഘം ചെയര്‍മാനായ സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം കെ പിരാജേന്ദ്രന്‍ ഉല്‍പന്നങ്ങള്‍ ഏറ്റുവാങ്ങി.

സമ്മേളനത്തിനാവശ്യമായ എല്ലാവിധ പച്ചക്കറികളും വിഭവങ്ങളും ലഭ്യമായിട്ടുണ്ട്, ആവശ്യത്തിനുള്ള ഇലയും കര്‍ഷകര്‍ കൈമാറി. ഭക്ഷണാവശ്യത്തിനുള്ള അരിക്കു വേണ്ടി ഏലംകുളത്ത് പ്രവര്‍ത്തകര്‍ കൃഷി ചെയ്താണ് നെല്ല് ശേഖരിച്ചത്. ക്ഷീരകര്‍ഷകര്‍ പാലും മത്സ്യതൊഴിലാളികള്‍ മത്സ്യവും നല്‍കും. ഇടുക്കിയിലെ തോട്ടം തൊഴിലാളികള്‍ ചായപ്പൊടിയും ഫാംതൊഴിലാളികള്‍ കോഴിമുട്ടയും സമ്മേളനത്തിനായ് സംഭാവന നല്‍കുന്നതോടെ കലവറയിലേക്കാവശ്യമായ ബഹുദ്ദരിപക്ഷം ഉല്‍പന്നങ്ങളും ലഭ്യമാകുമെന്ന് സ്വാഗത സംഘം ഭാരവാഹികള്‍ പറഞ്ഞു.

പാലസ്തീനോട് കാപട്യം നിറഞ്ഞ ബന്ധമാണ് മോദിയുടേത്: ബിനോയ് വിശ്വം
അധിനിവേശത്തോട് പൊരുതുന്ന പാലസ്തീനോട് പ്രധാനമന്ത്രി മോദിയുടേത് കാപട്യം നിറഞ്ഞ ബന്ധമാണെന്ന് സി പി ഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. സി പി ഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ പാലസ്തീന്‍ ഐക്യദാര്‍ഢ്യ സമ്മേളനം ഉദ്ഘാഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.രാജ്യം സ്വാതന്ത്ര്യ സമരത്തിനൊപ്പം പലസ്തീന്‍ പോരാട്ടത്തിന്

ഐക്യപ്പെട്ടു നിന്നിരുന്ന ഒരു ചരിത്രമാണ് നമുക്കുള്ളത്. പാലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെ സി ഐ എ യെ ഉപയോഗിച്ചു തകര്‍ക്കാന്‍ അമേരിക്കന്‍ സാമ്യാജിത്യം ശ്രമിച്ച സന്ദര്‍ഭത്തിലും സോഷ്യലിസ്റ്റു ചേരിക്കു പുറത്ത് എഴുപതുകളില്‍ ഇന്ത്യയാണ് പി എല്‍ ഓയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഭൂതകാലത്തിന്റെ തിളക്കമുള്ള ആ പാഠങ്ങള്‍ വിസ്മരിച്ചു കൊണ്ട് ഇസ്രായേലുമായിചങ്ങാത്തം സ്ഥാപിക്കാനാണ് നരേന്ദ്ര മോദി ശ്രമിച്ചിട്ടുള്ളത്.' പാലസ്തീനുമായി കൂടിക്കാഴ്ച നടത്തിയെങ്കിലും തികച്ചും കാപട്യം നിറഞ്ഞ

ബന്ധമാണ് ആത്മാര്‍ഥതയുടെ കണിക പോലുമില്ലാതെ മോദി തുടരുന്നത്. ആയുധക്കച്ചവടത്തിനുള്ള തന്ത്രപരമായ ചങ്ങാത്ത മാണിതെന്ന് ബോധ്യമാകും. ഇസ്ലാമിനെ തകര്‍ക്കാനുള്ള ഇസ്രായേലിന്റെ അധിനിവേശത്തോടുള്ള ഇന്ത്യയുടെ ബന്ധം സ്ഥാപിതമായാല്‍ നമ്മുടെ ബഹുസ്വരതയും പാരമ്പര്യങ്ങളും തകര്‍ക്കുമെന്നും ബിനോയ് വിശ്വം പറഞ്ഞു. സാമ്രാജ്യത്വത്തിന്റെ ഭാഷ നീതിയുതേല്ല. അതിന് മാനുഷിക മുഖമില്ല.

പാലസ്തീന്‍ ജനതക്ക് സ്വന്തമായി രാജ്യവും രാജ്യത്തിന് അതിരുകളുമില്ലാത്ത സ്ഥിതിയാണ്. എന്നും അധിനിവേശത്തോട് പൊരുതുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ പാരമ്പര്യം നിലനിര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. പി സുബ്രഹ്മണ്യന്‍ അധ്യക്ഷത വഹിച്ചു. പ്രഫ.ടി കെ രാമകൃഷ്ണന്‍ ,അജിത്‌കൊളാടി ,എം വിനോദ് എന്നിവര്‍ സംസാരിച്ചു.കെ പി രാജേന്ദ്രന്‍ ,സത്യന്‍മൊകേരി എന്നിവര്‍ സംബന്ധിച്ചു.തുടര്‍ന്ന് ഞരളത്ത് ഹരിഗോവിന്ദനും സംഘവും അവതരിപ്പിച്ച മാപ്പിള സോപാനവും അരങ്ങേറി

കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്കണ്ണില്ലാത്ത ക്രൂരത!! ഭക്ഷണത്തിന് പകരം സെക്‌സ്, ദുരന്തഭൂമിയില്‍ നിന്ന് ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

English summary
cpi state conference will start on tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X