ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുമോ? പിണറായിക്ക് കാനത്തിന്റെ ഒളിയമ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ വി എസിനെ അയോഗ്യനായി കല്‍പ്പിക്കേണ്ടതില്ലെന്ന് സി പി ഐ സംസ്ഥാന പ്രസിഡണ്ട് കാനം രാജേന്ദ്രന്‍. ജാഥ നയിക്കുന്നവരെല്ലാം മുഖ്യമന്ത്രിയാകുമെന്ന് തീരുമാനിക്കേണ്ടതില്ലെന്നും പിണറായി വിജയന്റെ നവകേരളാ മാര്‍ച്ചുമായി ബന്ധപ്പെട്ട് കാനം പറഞ്ഞു.
സി പി എം പിണറായി നയിക്കുന്നത് അവരുടെ ആഭ്യന്തര കാര്യമാണ് . എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ വി എസിന്റെ നേതൃത്വം കൊണ്ട് നേട്ടമുണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.

വി എസ് ഇടതു മുന്നണിയെ നയിക്കണമെന്ന് കാനം നേരത്തെ ആവശ്യപ്പെട്ടിരുന്നു. വരുന്ന തിരഞ്ഞെടുപ്പിലും വി എസ് നയിക്കും. ഇതേ തുടര്‍ന്ന് സിപി എമ്മിനെ ആരു നയിക്കണമെന്ന ചര്‍ച്ചയും രൂപപ്പെട്ടിരുന്നു.
വി എസിനെ മുന്നില്‍ നിര്‍ത്തുന്നത് സി പി എമ്മിന് ഗുണം ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനിക്കേണ്ടത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications