കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കുമുള്ളൂ: പിവി അന്‍വര്‍ എംഎല്‍എയ്‌ക്കെതിരെ കാനം രാജേന്ദ്രന്‍

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ഒരു പൗരനുള്ള അവകാശമേ ജനപ്രതിനിധിക്കും മന്ത്രിക്കുമെല്ലാമുള്ളൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിയമം ലംഘിക്കുന്നവരോട് വിട്ടുവീഴ്ചയില്ല. നിയമം ലംഘിച്ചിട്ടുണ്ടെങ്കില്‍ ആരാണെങ്കിലും നടപടിയെടുക്കണമെന്നതാണ് പാര്‍ട്ടിയുടെ നിലപാടെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. പിവി അന്‍വര്‍ എംഎല്‍എയുമായി ബന്ധപ്പെട്ടുള്ള ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് വിട്ടുപോയവരെ മുന്നണിയിലേക്കു സ്വാഗതം ചെയ്തുകൊണ്ടു ഇടതുപക്ഷ ജനാധിപത്യ മുന്നണി വര്‍ഷങ്ങള്‍ക്കു മുമ്പേ നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതു സ്വീകരിക്കാതിരുന്നത് ജെ ഡി യുവാണ്. ഇക്കാര്യത്തില്‍ സ്വീകരിച്ച നിലപാടില്‍ മാറ്റമില്ല. ജെഡിയുവിന്റെ മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും ഇപ്പോള്‍ എല്‍ഡിഎഫില്‍ നടന്നിട്ടില്ല.

Kanam Rajendran

ഓഖി ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നതില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒരു വീഴ്ചയും വരുത്തിയിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സമയബന്ധിതമായ നടപടികളുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. കെ ഇ ഇസ്മയിലിനെതിരേയുള്ള പാര്‍ട്ടി നടപടി മേഖലാ യോഗങ്ങളില്‍ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം റിപ്പോര്‍ട്ട് ചെയ്യണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം. അതനുസരിച്ചാണ് പന്ന്യന്‍ രവീന്ദ്രന്‍ ജനറല്‍ ബോഡിയോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ യാതൊരു വിവാദവുമില്ലെന്നും സംസ്ഥാന സെക്രട്ടറി കൂടിയായതിനാലാണ് താന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കാതിരുന്നതെന്നും കാനം പറഞ്ഞു.

English summary
CPI State secretary Kanam Rajendran's statement against PV Anwar MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X