കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലപ്പുറം തിരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തല്‍! കോടിയേരിയെ തള്ളി കാനം!!പിണറായിക്ക് പിന്തുണ?

കോടിയേരി പറഞ്ഞതു കൊണ്ട് മാത്രം മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് കാനം പറയുന്നു. പലരാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കാനം പറയുന്നു.

  • By Gowthamy
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന കോടിയേരിയുടെ പ്രസ്താവനയെ തളളിയാണ് കാനം രംഗത്തെത്തിയിരിക്കുന്നത്.

കോടിയേരി പറഞ്ഞതു കൊണ്ട് മാത്രം മലപ്പുറം ഉപതിരഞ്ഞെടുപ്പ് സംസ്ഥാന സര്‍ക്കാരിന്റെ വിലയിരുത്തലാകില്ലെന്ന് കാനം പറയുന്നു. പലരാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും കാനം പറയുന്നു.

kanam rajendran

കൈയ്യേറ്റങ്ങള്‍ക്കെതിരായ സിപിഐയുടെ പൊതു നിലപാട് ഇടുക്കിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും ബാധകമാണെന്ന് അദ്ദേഹം വ്യക്തമാക്കി. മൂന്നാറില്‍ നടക്കുന്നത് സര്‍ക്കാര്‍ വിരുദ്ധ സമരമല്ലെന്നും മൂന്നാറിലുള്ള എല്ലാവരും കൈയ്യേറ്റക്കാരാണെന്ന പ്രചരണത്തിനെതിരെയാണെന്നും കാനം.

എല്‍ഡിഎഫ് കൈയ്യേറ്റങ്ങള്‍ക്കെതിരാണെന്ന് കാനം പറഞ്ഞു. കൈയ്യേറ്റക്കാരെയും കുടിയേറ്റക്കാരെയും രണ്ടായി കാണണമെന്നാണ് എല്‍ഡിഎഫ് നിലപാടെന്നും കാനം. ഈ നിലപാട് എല്ലാവര്‍ക്കും ബാധകമാണെന്നും കാനം. മൂന്നാര്‍ പ്രശ്‌നത്തില്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ അഭിപ്രായം പറയുന്നില്ലെന്നും കാനം പറഞ്ഞു.

മൂന്നാറില്‍ ബിജെപി കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും കാനം പറഞ്ഞു. ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കിയത് രാഷ്ട്രീയ തീരുമാനമല്ലെന്നും ഭരണപരമായ തീരുമാനമാണെന്നും കാനം പറഞ്ഞു. ഇക്കാര്യം ചോദിക്കേണ്ടത് മുഖ്യമന്ത്രിയോടാണെന്നും കാനം.

English summary
cpi state secretary kanam rajendran says about malappuram by election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X