സിപിഐ വേദങ്ങളും ഉപനിഷത്തും പഠിപ്പിക്കുന്നു
കണ്ണൂര്‍: അടുത്തിടെ സിപിഎം ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് സെമിനാര്‍ നടത്തിയതും ക്രൈസ്തവ പള്ളി പണിയാന്‍ പോകുന്നു എന്ന വാര്‍ത്തയും ഏറെ കൗതകത്തോടെയാണ് ജനങ്ങള്‍ നോക്കിക്കണ്ടിരുന്നത്. എന്നാല്‍ ഇപ്പോഴിതാ സിപിഎമ്മിന്റെ ന്യൂനപക്ഷ സെമിനാറിന് പിന്നാലെ സിപിഐയുടെ ഉപനിഷത്ത് പഠിപ്പിക്കന്‍.
ജനുവരി 26 മുതല്‍ 28 വരെ ഭാരതീയ എന്ന പേരില്‍ കണ്ണൂരില്‍ വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചും പഠിപ്പിക്കുന്നതിനായി സെമിനാര്‍ സംഘടിപ്പിച്ചിരിക്കുകയാണ് സിപിഐ. ഭാരതീയ സംസ്‌കാരം പൂര്‍ണമായും അറിഞ്ഞിരിക്കണമെങ്കില്‍ വേദോപനിഷത്തുകളെ കുറിച്ചുള്ള അറിവും അനിവാര്യമാണെന്നാണ് സിപിഐ നേതാക്കള്‍ പറയുന്നത്.

എന്‍ ഇ ബാലറാം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാറില്‍ വേദങ്ങളെ കുറിച്ചും ഉപനിഷത്തുകളെ കുറിച്ചുമുള്ള വിശദമായ ക്ലാസുകളുണ്ടാകും. മതം, ആത്മീയത എന്നീ വിഷയങ്ങളെ സംബന്ധിച്ച നിലപാടുകളില്‍ സിപിഎമ്മിനെക്കാള്‍ കര്‍ക്കശ്യം പുലര്‍ത്തുന്നവരാണ് സിപിഐ എന്ന് ഓര്‍ക്കണം.
അടുത്തിടെ മുസ്ലീം സമുദായ അംഗങ്ങള്‍ക്ക് വേണ്ടി സിപിഎം കണ്ണൂരില്‍ സെമിനാര്‍ സംഘടിപ്പിച്ചിരുന്നു. നമസ്‌കാരത്തിനുള്ള സൗകര്യവും ഒരുക്കിയായിരുന്നു സെമിനാര്‍. ഇതിന് തൊട്ടുപിന്നാലെ കുടിയേറ്റ മേഖലയിലെ ന്യൂനപക്ഷക്കാര്‍ക്ക് വേണ്ടിയും സിപിഎം സെമിനാര്‍ സംഘടിപ്പിക്കുകയുണ്ടായി.
എന്തായാലും സിപിഐ, സിപിഎം പോലുള്ള വിപ്ലവ പാര്‍ട്ടികള്‍ ആത്മീയതയിലേക്കും മത ആചാരങ്ങളിലേക്കും തിരിയുന്നതിന് രണ്ട് കാരണങ്ങളാണ് നിരീക്ഷകരുടെ പക്കലുള്ളത്. ഒന്ന്, മോഡി ഇഫക്ടില്‍ ചലനങ്ങളുണ്ടായ ഭാരതം. മറ്റൊന്ന് മുന്നില്‍ നില്‍ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ്. രണ്ടായാലും ഈ മാനസാന്തരം ജനങ്ങളില്‍ കൗതുകം തന്നെ. എസ്എന്‍ഡിപി, എന്‍എസ്എസ് എന്നീ സമുദായ സംഘടനകള്‍ ഹൈന്ദവ തത്വശാസ്ത്രം പഠിപ്പിക്കാന്‍ സംഘടിതമായി ശ്രമം തുടങ്ങിയതിന്റെ ബാക്കിയായും ഇതിനെ കാണുന്നു












Click it and Unblock the Notifications